അത്യുന്നതന്റെ പ്രിയപ്പെട്ട ശുശ്രൂക്ഷകരെ, ദൈവത്തിന്റെ സത്യം പ്രഘോഷിക്കുകയും സകല ജനതകളെയും സുവിശേഷം പഠിപ്പിക്കുകയും ചെയുന്ന എന്റെ സഹവൈദികരെ,
അജ്ഞരും മഹാന്മാരെങ്കിലും ഉദ്ധിതരായ ചില പണ്ഡിതർപോലും ചിന്തിക്കുന്നത് ജപമാല വളരെ നിസാരമായ ഒരു പ്രാർത്ഥനാരീതിയാണെന്നാണ്. ഇത് അവർത്തനവിരസവും സമയനഷ്ടമുളവാക്കുന്നതുമാണെന്നു കരുതുന്നവരും കുറവല്ല. നിങ്ങൾ ഇങ്ങനെ ചിന്തിക്കരുതേ എന്നാണ് എന്റെ അപേക്ഷ. ദൈവപ്രേരിതമായി നമുക്ക് ലഭിച്ച അമൂല്യനിധിയാണ് ജപമാല.
കടുത്ത പാപികളെയും മഹാ മാർക്കടമുഷ്ടികരായ പാഷണ്ഡികളെയും മാനസാന്തരത്തിലേക്കു നയിക്കുന്നതിനുള്ള മാർഗമായി ജപമാലയെ പ്രയോജനപ്പെടുത്താൻ എല്ലാവരും ജപമാല ഭക്തിപൂർവ്വം പ്രാര്ഥിക്കണമെന്നാണ് പരിശുദ്ധ അമ്മയുടെ ആഗ്രഹം. അതുകൊണ്ടാണ് സർവശക്തനായ ദൈവം നമുക്ക് അത് നൽകിയിട്ടുള്ളത്. ഈ ജീവിതത്തിൽ കൃപയും നിത്യജീവിതത്തിൽ മഹത്വവും മഹോന്നതൻ ജപമാലയോടു ചേർത്ത് വച്ചിട്ടുണ്ട്. എത്രയോ വിശുദ്ധർ അതീവവിശ്വസ്തതയോടെ ജപമാല ചൊല്ലിയിരുന്നു. മാർപാപ്പാമാരെല്ലാം ജപമാലഭക്തി അംഗീകരിച്ചുപോരുന്നു. ബെനഡിക്ട് പതിനാറാമൻ മാർപാപ്പ ‘കുടുംബത്തിലെ കുർബാന’ എന്നാണ് ജപമാലയെ വിശേഷിപ്പിച്ചിരിക്കുന്നത്.
പരിശുദ്ധാത്മാവ് ഈ രഹസ്യം ആത്മാക്കളുടെ വഴികാട്ടിയായ ഒരു വൈദികന് വെളിപ്പെടുത്തിക്കഴിയുമ്പോൾ അദ്ദേഹം എത്രയോ അനുഗ്രഹീതനായിത്തീരുന്നു! കാരണം, നല്ലൊരു ശതമാനം ആളുകൾ ഈ രഹസ്യം അറിയുന്നതിൽ പരാജയപ്പെടുകയാണ്. അഥവാ, ഉപരിപ്ലവമായി മാത്രം അവർ ഈ രഹസ്യത്തെ മനസിലാക്കുന്നു. അതിനാൽ ഒരു വൈദികൻ ഈ രഹസ്യം ശരിയായി മനസിലാക്കുന്നുവെങ്കിൽ അദ്ദേഹം നിത്യവും ജപമാല ചൊല്ലുകയും മറ്റുള്ളവരെ അതിനു പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ദൈവമഹത്വത്തിന്റെ ഉപകരണമായി വർത്തിക്കേണ്ടതിനു ദൈവവും പരിശുദ്ധ അമ്മയും അദ്ദേഹത്തിന്റെ ആത്മാവിലേക്ക് സമൃദമായി കൃപകൾ ചൊരിയുകയും ചെയ്യും.
(തുടരും…)