ദയവായി എന്റെ ജപമാല മുറുക്കെപ്പിടിക്കുക. എന്റെ പ്രവർത്തികളെല്ലാം ഫലമാണിയാനായി പ്രാർത്ഥിക്കുകയും ചെയുക. സമാധാനം. സമാധാനം. നിന്നെ ശക്തിപ്പെടുത്തേണ്ടതിനു എല്ലാ ദിവസവും എന്റെയടുക്കൽ വരൻ ഞാൻ നിന്നോട് ആവശ്യപ്പെടുകയാണ്. അപ്പോൾ നീ ശക്തയാവുകയും എന്റെ ലക്ഷ്യം സഫലീകരിക്കപ്പെടുകയും ചെയ്യും.
എന്റെ കുഞ്ഞേ, നമ്മുടെ കൂടികാഴ്ചകളിൽ വളരെ സാധാരണ രീതിയിലുള്ള എന്റെ പെരുമാറ്റത്തിൽ നീ നിരാശപ്പെടരുത്. എന്റെ നിശബ്ദത നിനക്കുള്ള എന്തെങ്കിലും താകീതാണെന്നു കരുത്തുകയുമരുത്. ഇതെല്ലം എത്ര സാധാരണമെന്നു തോന്നിയാലും നിന്നോടൊപ്പമുള്ള ഈ സമയത്തിനു മുടക്കം വരരുത് എന്നി ഞാൻ ആഗ്രഹിക്കുന്നു. പുറത്തുനിന്നുള്ള ഇടപെടലുകൾ ഒന്നുമില്ലാതെ എളുപ്പം നിനക്ക് എഴുതാൻ സാധിക്കുന്നത് ഇക്കാരണത്താലാണ്. നമ്മുടെ ഈ കൂടിക്കാഴ്ചകൾ നിരുത്സാഹപ്പെടുത്താൻ സാത്താൻ പലവിധത്തിൽ ശ്രമിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ നീ ഇവിടെത്തന്നെ വിശ്വസ്തയായി തുടർന്നാൽ അവ ഫലം കാണുകയില്ല.