വി. ലൂയി ഡി മോൺഫോർട് സസ്നേഹം പറയുന്നു: പാപികളായ സ്ത്രീപുരുഷന്മാരെ, നിങ്ങളെക്കാൾ വലിയൊരു പാപിയായ ഞാൻ ഈ ചുമന്ന റോസാപൂ -നമ്മുടെ കർത്താവിന്റെ അമൂല്യരക്തം അതിന്മേൽ പതിപ്പിച്ച ഈ പൂ -നിങ്ങള്ക്ക് നല്കാൻ ആഗ്രഹിക്കുന്നു. ഇത് നിങ്ങളുടെ ഇഹലോകജീവിതത്തിനു യഥാത്ഥ സൗരഭ്യം പകരും. എല്ലാറ്റിനുമുപരി, നിങ്ങൾ ഇപ്പോൾ ആയിരിക്കുന്ന ആപത്തിൽ നിന്ന് നിങ്ങളെ രക്ഷിക്കും.
നാം ഇങ്ങനെ വിലപിക്കണം ‘പരിശുദ്ധ ജപമാലയുടെ പനിനീർപ്പൂക്കൾ കൊണ്ട് നമുക്ക് കിരീടമണിയം.”
ഈ നശ്വര ലോകം നൽകുന്ന ജഡത്തിന്റെ സന്തോഷങ്ങളും ലൗകിക ബഹുമതികളും നശ്വരമായ സമ്പത്തും വളരെ പെട്ടെന്ന് വാടി അഴുകിപോകുന്നു. എന്നാൽ ജപമാലയിൽ നാം ആവർത്തിച്ചാവർത്തിച്ചു ചൊല്ലിയിട്ടുള്ളതും പ്രായശ്ചിത്ത പ്രകാരണങ്ങൾ കൂട്ടിച്ചേർത്തിട്ടുള്ളതുമായ ‘സ്വർഗ്ഗസ്ഥനായ പിതാവേ’, ‘നന്മ നിറഞ്ഞ മറിയമേ’, ‘ത്രീത്വ സ്തുതി’ ഇവ ഒരിക്കലും വാടുകയോ നശിക്കുകയോ ഇല്ല. പതിനായിരക്കണക്കിന് വർഷങ്ങൾ കഴിഞ്ഞാലും അവ അനുപമ സൗന്ദര്യമുള്ളവയായായിരിക്കും.
നമ്മുടെ റോസാപ്പൂക്കൾ മുള്ളുകൾക്കിടയിലായിരിക്കും നിൽക്കുക. പക്ഷെ അവ ഈശോയുടെ മുൾമുടിയില്ലേ മുള്ളുകളാണ്. അവിടുന്ന്, അവയെ, പനിനീർപൂക്കളായി മറ്റും. നമ്മുടെ റോസാപ്പൂക്കൾ കുറഞ്ഞൊരു സമയത്തേക്ക് നമ്മെ കുത്തി നോവിക്കും. നമ്മിലെ പാപരോഗം സുഖമാക്കുവാനും നമ്മുടെ ആത്മാവിനെ എന്നേക്കുമായി രക്ഷിക്കാനും വേണ്ടിയാണു അത്.
അതുകൊണ്ടു തീർച്ചയായും നാം ഉത്സാഹപൂർവ്വം സ്വർഗത്തിൽ നിന്നുള്ള ഈ റോസാപുഷ്പ്പങ്ങളാൽ സ്വയം കിരീടം അണിയണം. നിത്യവും ജപമാല ചൊല്ലി നമ്മുടെ പരിശുദ്ധ അമ്മയുടെ നിത്യസഹായം തേടണം. അതായതു, അഞ്ചു രഹസ്യങ്ങളുടെ നാല് ജപമാലകൾ ചൊല്ലാൻ നാം ആത്മാർത്ഥമായി പരിശ്രമിക്കുകയും വേണം.