എന്റെ പ്രിയ കുഞ്ഞേ, ഞാൻ നിന്നെ ചേർത്ത് പിടിച്ചിരിക്കുന്നു. യാതൊന്നിനെയും ഭയപ്പെടേണ്ട. നിരാശയിൽ നിപതിക്കാനുള്ള നിന്റെ ഏറ്റം അടുത്ത പ്രലോഭനത്തെപോലും എന്റെ സ്നേഹം പുണരുന്നുണ്ട്.
വളരെയേറെ കൃപകൾ നിനക്കായി ഒരുക്കിയിരിക്കുന്നു. എന്റെ തിരുസുതൻ ഈശോയിലേക്കു കൂടുതൽ അടുത്തുവരാൻ എന്റെ ഹൃദയം നിന്നെ സഹായിക്കുന്നു. അനുസരണവും വിനയവും വിധേയത്വവുമുള്ള എല്ലാ വിശ്വസിക്കൾക്കായും പ്രാർത്ഥിക്കുക. ഞാൻ നിന്നെ അനുഗ്രഹിക്കുന്നു. പ്രാർത്ഥിക്കുക.
ഓരോ ദിവസത്തെയും കൊച്ചുകൊച്ചു ആകുലതകൾ എന്റെ പക്കൽ കൊണ്ടുവരുക. ഉറങ്ങാൻ പോകുന്നതിനു മുൻപ് എന്റെ ഹൃദയപൂർവ്വമായ പരിപാലനയ്ക്കും നിനക്ക് ആശ്വാസം പകരാൻ എന്നെ അയക്കുന്നതിനെപ്രതിയും എന്റെ മകന് നന്ദി പറയുക.
എന്റെ പ്രിയ കുഞ്ഞേ, നീ എന്റെ സന്ദേശങ്ങൾ ശ്രദ്ധിച്ചു കേൾക്കുന്നതുപോലെ, എന്റെ സാമീപ്യം അറിയുന്നതുപോലെ, എന്റെ എളിയ മക്കൾ അനേകംപേർ എന്റെ സന്ദേശങ്ങൾ വായിക്കുന്നതിൽ ആനന്ദം കണ്ടെത്തും.