പ്രിയ കുഞ്ഞേ, ഈ ദിവസങ്ങളിൽ ഞാൻ നിന്നെ കൂടുതലായി ചേർത്തുപിടിക്കുന്നു. നിന്റെ ആത്മാവിൽ നീ ദർശിക്കുന്നവ എന്റെ കൃപയാണ്. ഇപ്രകാരം ഞാൻ നല്കുന്നവയെല്ലാം സ്വീകരിക്കാൻ നീ താമസം കൂടാതെ, സന്നദ്ധയാവുകയും ചെയുന്നു.
എന്റെ കുഞ്ഞേ, ഞാൻ നിന്റെ ‘അമ്മ, എല്ലാം ഒരുക്കി വയ്ക്കുകയാണ്. പ്രാർത്ഥിക്കുക. സ്നേഹത്തിൽ തുടരുക. ഞാൻ നിന്നെ അനുഗ്രഹിക്കുന്നു. ദൈവം എല്ലാം കാണുന്നവനാണ് ( സങ്കി. 139). സ്നേഹപൂർവ്വം എന്റെ ജപമാല പ്രാർത്ഥിക്കുക. അപ്പോൾ നീ ദൈവത്തിൽ നിന്ന് കരുണ സ്വീകരിക്കുകയും ഞാൻ ഏറെ സന്തോഷിക്കുകയും ചെയ്യും.
പ്രിയ കുഞ്ഞേ, ലോകം സത്യമാണെന്നും നല്ലതെന്നും പറഞ്ഞു അവതരിപ്പിക്കുന്ന കാര്യങ്ങൾ വിശ്വസിക്കുന്നതിനു ഒരിക്കലും തിടുക്കം കൂട്ടരുത്. കാരണം, ദൈവമാണ് പൂർണ സത്യം. സംശയവും ഭയവും തോന്നുമ്പോൾ ഞാൻ നിന്നെ ചേർത്തുപിടിച്ചിരിക്കുന്നു എന്ന സത്യം ഓർക്കുക. അപ്പോൾ പിന്നെ ഒന്നിനും നിന്നെ ഉപദ്രവിക്കാൻ കഴിയുകയില്ല. പ്രാർത്ഥിക്കുക. പ്രാർത്ഥിക്കുക. പ്രാർത്ഥിക്കുക.