പ്രിയ കുഞ്ഞേ, തെറ്റുകളെക്കുറിച്ചുള്ള സംശയം നിന്നെ ഒട്ടും അസ്വസ്ഥയാക്കരുത്. അവ എനിക്ക് വിട്ടുതരിക. നീ പ്രസന്നയായിരിക്കണം. അപ്പോൾ നീ എന്റെ പ്രകാശത്താൽ വിളങ്ങും. പ്രിയ കുഞ്ഞേ, എല്ലാ കാര്യങ്ങളും എനിക്കറിയാം. എങ്ങനെയാണു പ്രവർത്തിക്കേണ്ടതെന്നും എനിക്കറിയാം. അതിനു എന്നെ അനുവദിക്കുക. അപ്പോൾ നീ ശാന്തയാകും. ഞാൻ ഏറെ സന്തോഷിക്കുകയും ചെയ്യും. കുഞ്ഞേ, നീ ക്ഷമയോടെ പ്രാർത്ഥിക്കണം. അസ്വസ്ഥതകൾ നിന്നിൽ മങ്ങലേൽപ്പിക്കാൻ അനുവദിക്കരുത്. നീ പ്രാർത്ഥിക്കുമ്പോൾ ഞാൻ നിന്നോടൊപ്പമുണ്ട്. പ്രാർത്ഥിക്കുക.ഞാൻ നിന്നെ അനുഗ്രഹിക്കുന്നു.
പ്രിയ കുഞ്ഞേ, നിങ്ങൾ പ്രാർത്ഥിക്കാൻ ഒത്തുകൂടുന്ന എല്ലാ അവസരങ്ങളിലും നിങ്ങളോടൊപ്പമുള്ള എന്റെ സാന്നിധ്യത്തോടുള്ള ആദരസൂചകമായി ഒരു തിരി കത്തിക്കണം. ഈ സമയമാണ് സവിശേഷ കൃപകൾ ലോകത്തിന്മേൽ വര്‍ഷിക്കാൻ ദൈവത്തോട് ഞാൻ ആവശ്യപ്പെടുക. ഏതെങ്കിലും തരത്തിലുള്ള നിരാശയോ ഇഷ്ടക്കേടുകളോ നിന്നെ ശല്യപ്പെടുത്താൻ അനുവദിക്കരുത്.