ഞൻ നിനക്കുവേണ്ടി യാചിക്കുകയാണ്
പ്രിയ കുഞ്ഞേ, നീ ദുര്ബലയാകയാല് ഞാൻ നിന്നെ ഇഷ്ട്ടപെടുന്നില്ലെന്നു കരുതരുത്. ഞാൻ സ്നേഹപൂർവ്വം നിന്നെ നോക്കുന്നുണ്ട്. അധികമധികമായി ദൈവത്തിന്റെ സിംഹാസനത്തിന്റെ മുൻപിൽ നിനക്കുവേണ്ടി ഞാൻ യാചിക്കുന്നുണ്ട്. യഥാർത്ഥത്തിൽ നിനക്കു കൃപ നല്കാൻ ഞാൻ ദൈവത്തോട് ആവശ്യപ്പെടുകയാണ്. ഞാൻ നിന്റെ അമ്മയാണ്. എന്നിലൂടെയാണ് എല്ലാ കൃപകളും വരുക. ഞാൻ നിനക്കുവേണ്ടി ചെയുന്ന കാര്യങ്ങൾ നരകത്തെ പ്രകോപിപ്പിക്കുന്നു. പ്രിയ കുഞ്ഞേ, വെറുതെ സ്നേഹിക്കുക! അപ്പോൾ എന്റെ ശോഭ നീ കാണും. സാത്താന് നിന്നെ ഉപദ്രവിക്കാനുമാകില്ല. ഞാൻ നിന്നെ ആകർഷിക്കുന്നുണ്ട്, നിന്നെ സംരക്ഷിക്കാൻ. പക്ഷെ, അതിനു മാത്രമല്ല. നിന്നെ എനിക്ക് ഏറ്റവും കൂടുതൽ ആവശ്യമുള്ളവളായതിനാലുമാണ്. പ്രാർത്ഥിക്കുക. ഞാൻ നിന്നെ അനുഗ്രഹിക്കുന്നു.