സ്വർഗ്ഗത്തിലെ നിധി മാത്രം നിന്റെ ഹൃദയം ആവശ്യപ്പെടട്ടെ. ഞാൻ നിന്നെ അനുഗ്രഹിക്കുന്നതെങ്ങനെയെന്നും സംരക്ഷിക്കുന്നത് എങ്ങനെയെന്നും ചിന്തിക്കുക. എന്റെ കുഞ്ഞേ, നീ എവിടെ ആയാലും എന്റെ പ്രത്യേക സ്നേഹം ദർശിക്കാൻ, മനസിലാക്കാൻ സാധിക്കുന്ന ഒരു തലത്തിലായിരിക്കുക. ഈ ലോകത്തിന്റെ വസ്തുക്കൾക്കുവേണ്ടി നിന്റെ ഹൃദയം ഭാരപ്പെടേണ്ട. എന്നെ മാത്രമേ നിനക്കാവശ്യമുള്ളു. എന്നോടൊപ്പം പ്രാർത്ഥിക്കുക.
എന്റെ കുഞ്ഞേ, എന്റെ പാവം ഉപകരണമേ, എത്രമാത്രം നിനക്ക് എന്നെ ആവശ്യമാണ്. നിനക്ക് ഞാൻ എന്റെ മാതൃസ്നേഹം നൽകുന്നു. അതുവഴി എന്റെയും എന്റെ മകന്റെയും അടുത്തേയ്ക്കുള്ള പാതയിൽ തുടരാൻ നിനക്ക് സാധിക്കും. എന്റെ കുഞ്ഞേ, എല്ലാവർക്കുംവേണ്ടി പ്രാർത്ഥിക്കുക. നിന്റെ ദൈനംദിന ജീവിതത്തിലെ ഏറ്റം നിസ്സാരകാര്യങ്ങൾക്കുപോലും എന്റെ സഹായം തേടുക. ഞാൻ നിന്റെ അമ്മയാണ്.