ആത്മാക്കളെയാണ് ഈശോയ്ക്ക് ഏറ്റം ആവശ്യം. ആത്മാക്കളെ നേടാൻ അത്യന്താപേക്ഷിതമായതു നമ്മുടെ ആത്മസമർപ്പണവും. ഈ സമർപ്പണം ഈശോ ഏറ്റം ആഗ്രഹിക്കുന്നു. നമ്മുടെ ഓരോ നിമിഷത്തെയും ഓരോ പ്രവർത്തിയെയും ഓരോ ദിവസത്തെയും പ്രത്യേകം പ്രത്യേകം നിയോഗം വച്ച് ദൈവത്തിനു സമർപ്പിക്കുക. ജീവിതത്തിന്റെ ഓരോ നിമിഷത്തെയും വിശുദ്ധീകരിക്കാനുള്ള ഉറപ്പായ ഉപാധിയാണ് ഇപ്രകാരം നിയോഗം വയ്ക്കുന്നത് വഴി ജീവിതത്തെ ബലിയാക്കി മാറ്റാൻ കഴിയുന്നു. ഈ ആധ്യാത്മിക അഭ്യസനം സ്തുത്യർഹമാംവിധം നിർവഹിച്ച വിശുദ്ധനാണ് കുഞ്ഞു ഡൊമിനിക് സാവിയോ. ആഴ്ചയിലെ ഓരോ ദിവസവും പ്രത്യേക നിയോഗം വച്ച് അവൻ ഈശോയ്ക്ക് കാഴ്ചവച്ചിരുന്നു. അവന്റെ ഡയറികുറുപ്പ് ഇങ്ങനെ,
ഞായർ -പരി. ത്രീത്വത്തിന്റെ സ്തുതിക്കു
തിങ്കൾ -ആത്മീയവും ശാരീരികവുമായ ഉപകാരികൾക്കു
ചൊവ്വ -വി. ഡൊമിനിക്കിന്റെയും കാവൽമാലാഖയുടെയും ബഹുമാനത്തിനു
ബുധൻ -വ്യാകുലമാതാവിന്റെ സ്തുതിക്കു, പാപികളുടെ മനസാന്തരത്തിനു
വ്യാഴം -ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്ക്
വെള്ളി -ഈശോയുടെ പീഡാനുഭവത്തിന്റെ മഹത്വത്തിന്
ശനി -പരി. കന്യാമറിയത്തിന്റെ സ്തുതിക്കു.
എത്ര നല്ല മാതൃക! എല്ലാവരും തീക്ഷ്ണതോയോടെ ഇപ്രകാരം സമർപ്പിച്ചു പ്രാർത്ഥിക്കുമ്പോൾ ലോകത്തു വലിയ അത്ഭുതങ്ങൾ തന്നെ സംഭവിക്കും.
സമർപ്പിക്കപ്പെടാതെ പോകുന്ന അദ്ധ്വാനവും സഹനങ്ങളും ഫലരഹിതമായിത്തീരുന്നു. സമർപ്പിക്കുന്നവർക്കോ അതിസ്വാഭാവിക ഫലങ്ങൾ ലഭിക്കുന്നു. വി. പാദ്രെ പിയോ തന്റെ ശരീരത്തിൽ ചാട്ടവാറടിച്ചു മുറിവേല്പിക്കുമായിരുന്നു. ഈ വേദനകളൊന്നും നഷ്ടമാകാതെ അദ്ദേഹം എല്ലാം ആത്മാക്കളുടെ രക്ഷയ്ക്കായും മനസാന്തരണത്തിനായും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ മോചനത്തിനുമായി കാഴ്ചവച്ചിരുന്നു.
അനുദിന ജീവിതകർത്തവ്യങ്ങൾ ബലിയായി അർപ്പണം ചെയ്യുന്നതിലൂടെ മാത്രമേ ഒരു വ്യക്തിക്ക് ബലിജീവിതം നയിക്കാനാവുകയുള്ളു എന്നും ഏതും ശുദ്ധ നിയോഗത്തോടെ ചെയുമ്പോൾ അത് പുണ്യമായി മാറുന്നു. സാധാരണ കൃത്യങ്ങളെ നിയോഗമുറപ്പിച്ചു ചെയ്തു അത് അസാധാരണമാക്കാം, വിശുദ്ധമാക്കാം. നിയോഗത്തോടെയുള്ള ചെറുതും വലുതുമായ പ്രവർത്തികളെ ഈശോ സുദാരമായ റോസാപൂക്കളാക്കി മാറ്റുന്നു. അവയുടെ സൗരഭ്യം തന്റെ സിംഹാസനത്തിലേക്കു അവിടുന്ന് ഉയർത്തുന്നു. എല്ലാ കാര്യങ്ങൾക്കും നമുക്ക് നിയോഗം വയ്ക്കാം.