എന്റെ കുഞ്ഞേ, എന്നെ കാണണമെന്നാഗ്രഹിച്ചു തീരുമാനമെടുക്കുക. ഞാൻ നിന്നെ സ്വാർഗ്ഗത്തിലേക്കു നയിക്കും. നിന്റെ ദിവസങ്ങളുടെ മേൽ ഞാൻ ചൊരിയുന്ന സ്നേഹത്തോടെയുള്ള പുഞ്ചിരിയെക്കുറിച്ചും ഉഷ്മളതയെക്കുറിച്ചും നിന്നെ ഞാൻ ഓർമപ്പെടുത്തുന്നു. എന്നിൽനിന്ന് വഴുതിമാറാതിരിക്കാനായും എന്നെ മറക്കാതിരിക്കാനുമായി നിന്നോട് ചേർത്തുപിടിക്കാൻ ഞാൻ ആവശ്യപ്പെട്ട എന്റെ മേലങ്കി നിന്നെ സംരക്ഷിക്കട്ടെ. കുഞ്ഞേ, പിടിച്ചു നിൽക്കുക.
നിന്നെ ഞാൻ എന്റെ വാത്സല്യ ഭാജനമാക്കുന്നു. എന്നെ നിനക്ക് വേണമെന്ന് പറയുക. അപ്പോൾ ഞാൻ സന്തോഷഭരിതയാകും. നിന്റെകൂടെ വസിക്കുക എന്റെ ആനന്ദമാണ്. നീ എന്റെ ഹൃദയത്തെ വളരെയധികം സന്തോഷിപ്പിക്കുന്നു. നമ്മുടെ ഈ കൊച്ചു സല്ലാപങ്ങളെ വിശ്വസതികവിൽ മുറുകെപ്പിടിക്കുക. അവ നിന്നെ പ്രത്യേകമായ കൃപകളിലേക്കു നയിക്കും. എന്റെ ഓമനകുഞ്ഞെ എന്റെ സാന്നിധ്യത്തിലല്ലാതെ മറ്റൊരു സൗകര്യപ്രദമായ ഇടം (സ്ഥലം) നീ എവിടെ കണ്ടെത്തും? നീ കുഞ്ഞായതുകൊണ്ടാണ് ഇവയെല്ലാം നിന്നോട് ആവശ്യപ്പെടുന്നത്.
Attachments area