കുഞ്ഞേ, എന്റെ ശബ്ദം ശ്രവിക്കുന്നതിൽ നീ നിന്നെത്തന്നെ വഞ്ചിക്കുകയല്ല. നിന്റെ ആത്മാവിന്റെ ആഴങ്ങളിലുള്ള ആ സ്വർഗീയമായ ഇടത്തേക്ക് അവ നിന്നെ വലിച്ചടുപ്പിക്കട്ടെ. എന്റെ ശബ്ദം കേൾക്കപ്പെടണമെന്നും ശ്രദ്ധിക്കപ്പെടണമെന്നും ഞാൻ അതിയായി ആഗ്രഹിക്കുന്നു. ദൈവത്തിന്റെ വിളിക്കു കാതോർക്കാം വളരെ കുറച്ചുപേർ മാത്രമേ ആഗ്രഹിക്കുന്നുള്ളു, പ്രയത്നിക്കുന്നുള്ളു.
ഈ ലോകത്തിന്റെ മാമ്മോൺ സൃഷ്ട്ടിച്ച കുരുക്കുകളിൽപെട്ടു വളരെയധികം മനുഷ്യക്കു തങ്ങളുടെ ആത്മാവ് നഷ്ടമായിട്ടുണ്ട്. ഇന്നും ഇങ്ങനെ ജീവിക്കുന്നവർ അനവധി നിരവധിയാണ്. ഉള്ളിൽ മുഴങ്ങുന്ന ദൈവശബ്ദം തിരിച്ചറിയാനോ അവർക്കു കഴിയുന്നില്ല.
നീ ഇത് കണ്ടെത്തിയിട്ടുണ്ട്. നിന്റെ ഉള്ളിൽ വിശ്രമത്തിന്റെ അൾത്താരയുണ്ട്. നിന്റെ എല്ലാ ആകുലതകളും സംശയങ്ങളും ആ അൾത്താരയിൽ സമർപ്പിക്കുക. ഞാൻ എപ്പോഴും നിന്റെ കൂടെയുണ്ട്, എന്നെ വിശ്വസിക്കുക. തുടർന്ന് എഴുതാൻ മനസാകുക. ഇത് ഞാനാണ്, വാസ്തവത്തിൽ ഞാൻ തന്നെ.