എന്റെ സ്നേഹത്തിലൂടെ മാത്രമേ നിത്യമായവയിലേക്കു മനസ്സുവച്ചു വളരാൻ നിനക്ക് കഴിയു. എല്ലാറ്റിനും ഉപരി സ്വർഗ്ഗത്തിന്റെ സുഗന്ധവുമായാണ് ഞാൻ വരുന്നത്. എല്ലാം ആയിരിക്കുന്നതുപോലെ മറനീക്കി വെളിപ്പെടുത്താനും നീയും ഞാനുമായുള്ള ബന്ധത്തിന്റെ മനോഹാരിത ദൃശ്യമാക്കാനും വേണ്ടിയാണത്. നീ എനിക്ക് വിട്ടുതരുന്ന നിന്റെ ജീവിതത്തിന്റെ ഓരോ കോണും ഞാൻ നിനക്കായി മഹത്വപൂര്ണമാക്കുന്നു എന്ന് നീ മനസിലാക്കുന്നില്ല?
എന്നിൽ വിശ്വാസമർപ്പിക്കുക. നിന്നെ എനിക്ക് തരിക. എന്നെ വേണമെന്ന് ആവശ്യപ്പെടാൻ പഠിക്കുക. എന്റെ സ്നേഹം നിനക്ക് ആവശ്യമാണെന്ന് എന്നോട് പറയുക. നിനക്ക് എന്നെ സ്നേഹിക്കാൻ കഴിയുന്നതിന്റെ എത്രയോ മടങ്ങു ഞാൻ നിന്നെ സ്നേഹിക്കുന്നു. ഞാനല്ലേ ആദ്യം നിന്റെ അടുത്തേയ്ക്കു വന്നത്? എന്റെ കൈപിടിക്കുക, ഞാൻ ആഗ്രഹിക്കുന്നിടത്തേയ്ക്കു നിന്നെ ഞാൻ നയിക്കട്ടെ.