എന്റെ കുഞ്ഞേ, പ്രതീക്ഷയോടെ എന്നെ കാത്തിരുന്നതിനു നന്ദി. എന്റെ സ്നേഹത്തിനുവേണ്ടി നീ ക്ഷമയോടെ കാത്തിരിക്കുമ്പോൾ, എന്റെ ഹൃദയം നിന്നിലേക്ക് ചൂട് പകരുന്നു. നിന്നോട് സംസാരിക്കാൻ ഞാൻ എത്രയധികം കാത്തിരിക്കുന്നുവെന്നു നീ മനസിലാക്കുന്നില്ല?
എന്റെ ശബ്ദം കേൾക്കാൻപോലും ഞാൻ നിന്നെ അനുവദിക്കുന്നു. ഞാൻ മാധുര്യം തന്നെയല്ലേ? നമ്മൾ ഐക്യത്തിലായിരിക്കുമ്പോൾ നിന്റെ ഹൃദയത്തിൽ ഞാൻ ജ്വലിക്കുന്നില്ലേ? അപ്പോൾ എന്റെ ഹൃദയവും നിന്റെ ഹൃദയവും ചേർന്നിരിക്കും. നിന്റെ കൈ എന്റെ കൈയിലും, ഞാൻ നിന്നെ ചേർത്തുപിടിച്ചുകൊള്ളും, ജീവിതത്തിന്റെ പരുപരുത്ത യാഥാർഥ്യങ്ങളിൽ സുധീരയായിരിക്കാൻ ഞാൻ നിന്നെ നിരന്തരം സഹായിക്കുന്നു. നിന്റെ ജീവിതത്തിലെ ചെറിയചെറിയ പരീക്ഷണങ്ങളിൽ പോലും നിന്നെ നയിക്കാൻ ഞാൻ ശക്തയാണെന്നു നീ ചിന്തിക്കുന്നില്ലേ? ഏതു കൊടുംകാറ്റിലും വീണു പോകാതെ നിന്നെ താങ്ങി നിർത്താൻ ദൈവം എന്നെ ഒരു ഊന്നുവടിയായി സ്ഥാപിച്ചിട്ടുണ്ട്. എന്റെ ഹൃദയത്തേക്കാൾ സുരക്ഷിതമായ ഒരു സ്ഥലം വേറെയുണ്ടോ? നിന്റെ ആത്മാവിനെ ഞാൻ സംരക്ഷിക്കുന്നു. ഈ നിമിഷംതന്നെ അത് എനിക്ക് തരിക.