In Persona Christi Capitis
തന്റെ ശരീരമാകുന്ന സഭയുടെ ശിരസ്സാണ് ഈശോ. തന്റെ അജഗണത്തിന്റെ ഇടയനും വീണ്ടെടുപ്പ് ബലിയുടെ (പരിശുദ്ധ കുർബാനയെന്ന ബലി) പുരോഹിതനും (കാർമ്മികനും) സത്യത്തിന്റെ പ്രബോധകനും അവിടുന്ന് തന്നെ. തിരുപ്പട്ടകൂദാശയുടെ ശക്തിയാൽ, പുരോഹിതൻ, ശിരസ്സായ ഈശോയുടെ വ്യക്തിത്വത്തിൽ (In Persona Christi Capitis) പ്രവർത്തിക്കുന്നു എന്ന് പറയുമ്പോൾ സഭ അർത്ഥമാക്കുന്നത് ഇതാണ്. പുരോഹിതനായ ഈശോയിലെ വിശുദ്ധ വ്യക്തിയെയാണ് അവിടുത്തെ പുരോഹിതൻ, യഥാത്ഥത്തിൽ സംവഹിക്കുന്നതു.
ഈ പുരോഹിതൻ, താൻ സ്വീകരിക്കുന്ന പൗരോഹിത്യ പ്രതിഷ്ട മൂലം ഈശോയെപോലെ (മഹാപുരോഹിതൻ) ആയിത്തീരുന്നു. അവിടുത്തെ വ്യക്തിത്വത്തോടും ശക്തിയോടും കൂടി പ്രവർത്തിക്കാനുള്ള അധികാരം അദ്ദേഹത്തിന് കരഗതമാകുന്നു. ഈശോയാണ് പൗരോഹിത്യത്തിന്റെ മുഴുവൻ ഉറവിടവും. പഴയനിയമത്തിലെ പുരോഹിതൻ ഈശോയുടെ പ്രതിരൂപം മാത്രം. പുതിയനിയമത്തിലെ പുരോഹിതനോ ക്രിസ്തുവിനു പകരം നിന്ന് പ്രവർത്തിക്കുന്നു.
തിരുപ്പട്ടം സ്വീകരിച്ചവരുടെ (വിശിഷ്യാ, മെത്രാന്മാരുടെയും പുരോഹിതന്മാരുടെയും) ശുശ്രൂക്ഷയിലൂടെ സഭയുടെ ശിരസ്സായ ഈശോയുടെ സാന്നിധ്യം വിശ്വാസ സമൂഹത്തിൽ ദൃശ്യമായിത്തീരുന്നു. എന്നാൽ, ഈ സാന്നിധ്യമുള്ളതുകൊണ്ടു അയാൾ (മെത്രാൻ, വൈദികൻ) അധികാര പ്രമത്തത, അബദ്ധം തുടങ്ങിയ സകല മാനുഷിക ബലഹീനതകളിൽ നിന്നും, പാപത്തിലെ നിന്നും തന്നെ, സുരക്ഷിതനാണെന്നു ആരും ധരിക്കരുതേ.
എന്നിരുന്നാലും, ecclesia supplet അതായതു, ശുശ്രൂക്ഷകന്റെ പാപങ്ങളും കുറവുകളും സ്വീകർത്താവിന്റെ കൃപാവരബലിക്കു യാതൊരു തടസ്സവും സൃഷ്ടിക്കുന്നില്ല. പരിശുദ്ധാത്മാവിന്റെ ശക്തി ex opere operato പ്രവർത്തിക്കുന്നു. കൂദാശയുടെ സവിശേഷതകൾക്കനുസൃതം കൃപാവരം ഇടതടവില്ലാതെ ചൊരിയപ്പെടുന്നു.
മറ്റു പല പ്രവർത്തനങ്ങളിലും മാനുഷികതയുടെ നിഴല്പാടുകൾ വീണു ഫലദായകത്വം കുറയുകയോ ഇല്ലാതാക്കുകയോ ചെയ്യാം. അങ്ങനെ, പുരോഹിതനും സഭയുടെ അപ്പസ്തോലികമായ ഫലദായകത്വനു ചെറുതോ വലുതോ ആയ ഭംഗം വരുത്താം. വിശ്വാസവും സന്മാർഗവും സംബന്ധിക്കുന്ന കാര്യങ്ങളിൽ മാത്രമേ പരിശുദ്ധ പിതാവിനുപോലും അപ്രമാദിത്വമുള്ളൂ. പുരോഹിതർ ഈ വസ്തുത മനസിലാക്കി, പലരോടും നിണഞ്ഞു (ചർച്ച ചെയ്തു) വേണം പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ. ഒരിക്കലും ശുശ്രൂക്ഷിക്കപ്പെടാനുള്ള, അടിച്ചേൽപ്പിക്കാനുള്ള ഉപാധിയാവരുതേ ശ്ലൈഹീക ശുശ്രൂഷ.
സഭ പരിശുദ്ധയാണ്. ഈ വിശുദ്ധിക്ക് ഉടമയും സംവഹകനുമായ പരിശുദ്ധാത്മാവിന്റെ ഫലദാനവരങ്ങളുടെ മാനുഷിക ശ്രോതസുകളാകണം ഓരോ പുരോഹിതനും (മെത്രാനും…). (ccc 1549)
Personal Information
Rev. Dr. Fr. Joseph Vattakalam is a talented writer, a speaker, a preacher and a very good spiritual Councillor. He had been professor of English in St. Berchmans College for 22 years. He was also warden, chaplain, vice principal and principal of the reputed St. Berchmans College. After his retirement he served the first principal of the Macfast College, Thiruvalla, the second principal of Malankara Catholic College(Kanyakumari) and the founder principal of Kanyakumari Community College, under the same management.
At present Fr. Joseph Vattakalam's mission is to write for the greater glory of God as the expression of his love for his creator.