കതകടച്ചു മുറിക്കുളിൽ 24 മണിക്കൂർ!!

Fr Joseph Vattakalam
1 Min Read
ആത്മപരിത്യാഗത്തിന്റെ മറ്റൊരു മഹോന്നത മാതൃകയാണ് വി. മദർ തെരേസ. സന്യാസിനിയാകാനുള്ള തീരുമാനം ഓമനമകൾ അമ്മയെ അറിയിക്കുന്നു. തന്റെ മുറിയിൽ കയറി കതകടച്ചു 24 മണിക്കൂർ ആ വന്ദ്യ മാതാവ്, ആ ധന്യ മാതാവ് ദൈവഹിതം വിവേചിച്ചറിയാൻവേണ്ടി പ്രാർത്ഥിക്കുന്നു. അനന്തരം ആ നല്ല ‘അമ്മ തന്റെ മകൾക്കു സമ്മതം നൽകുന്നു. മകളെ വിട്ടുപിരിയുന്നതിലുള്ള ഹൃദയവേദന  ആ ‘അമ്മ പരിശുദ്ധന് സമ്പൂർണമായി സമർപ്പിക്കുന്നു. (ഇത് പൂർണതയിൽ അനുഷ്ഠിക്കാൻ വേണ്ടിയായിരുന്നിരിക്കണം അവർ 24 മണിക്കൂർ ഏകാന്തതയുടെ പൂർണതയിൽ ഇരുന്നു പ്രാർത്ഥിച്ചത്.)
സഹോദരൻ തെരേസയുടെ തീരുമാനത്തെ നഖശിഖാന്തം എതിർക്കുന്നു. അവൾ അദ്ദേഹത്തിന് ഇങ്ങനെ എഴുത്തുകയായി: “ജ്യേഷ്ടൻ 20 ലക്ഷം ജനങ്ങളുടെ രാജാവിനെയല്ലേ സേവിക്കുന്നോള്ളൂ. ഞാൻ സർവലോക രാജാവിനെത്തന്നെ സേവിക്കും” 1928 ഒക്ടോബര് പതിമൂന്നിന് ട്രെയിൻ കയറി ഇന്ത്യയിലേക്കുള്ള യാത്ര ആരംഭിക്കുന്നു. കൈവീശി, അമ്മയോട്     യാത്ര പറഞ്ഞപ്പോൾ പിന്നീട് ഒരിക്കലും അമ്മയെ കാണാനാവില്ല എന്ന് ആ നല്ല കുട്ടി കരുതിയിരുന്നു ആവോ? 1972 ജൂലൈ പന്ത്രണ്ടിന് ‘അമ്മ ഇഹലോകവാസം വെടിയുന്നു. അന്ന് അൽബേനിയൻ ഗവണ്മെന്റ് സ്വമാതാവിന്റെ സംസ്കാര ശുശ്രൂക്ഷയിൽ പങ്കെടുക്കാൻ മദർ തെരേസയെ അനുവദിച്ചില്ല! വന്നാൽ മടങ്ങിപ്പോകാൻ അനുവദിക്കുകയില്ലെന്നുകൂടി കല്പിച്ചു. ലോകമെമ്പാടുമുള്ള അഗതികൾക്ക് അമ്മയാകാൻ, മറ്റുള്ളവരെ അതിനു സഹായിക്കാൻ തീവ്രമായി ആഗ്രഹിച്ചിരുന്ന ആ നിർമല കന്യക തന്റെ അമ്മയെ അവസാനമായി ഒരു നോക്ക് കാണാനുള്ള അതിയായ ആഗ്രഹം പരിത്യജിച്ചു. ആ മഹാത്മാവിന്റെ ആത്മബലി അങ്ങനെ പരിപൂർത്തിയിലേക്കു പുരോഗമിക്കുന്നു. അത് ശുഭപരിസമാപ്തിയിലെത്തിയത് ലോകം മുഴുവൻ ആദരിക്കുന്ന ആ നല്ല അമ്മയുടെ വിശുദ്ധ പദവിയിലാണ്.
Share This Article
error: Content is protected !!