(1) ദൈവകൃപ, വരപ്രസാദം ഇവയ്ക്കുവേണ്ടി തിന്മകളെ നശിപ്പിക്കുകയും അന്ധകാരശക്തികളെ തകർക്കുകയും ചെയ്യും. ജീവിതം എളുപ്പമാകും.
(2) പരിശുദ്ധാത്മാവിന്റെ അഭിഷേകവും ബന്ധപ്പെട്ടുള്ള അനുഗ്രഹങ്ങളും ധാരാളമായി ലഭിക്കും.
(3) ജപമാല ഭക്തരുടെ ആത്മാക്കൾ നശിച്ചു പോവുകയില്ല. സ്വർഗ്ഗം, നരകം, ശുദ്ധീകരണസ്ഥലം ഇവയുടെ അസ്തിത്വത്തെക്കുറിച്ചുള്ള ബോധ്യം. സ്വർഗ്ഗം, നരകം- രണ്ടിന്റെയും നിത്യതയെക്കുറിച്ചുള്ള ശരിയായ അറിവ്.
(3) ദുരന്തങ്ങൾ ഉണ്ടാവുകയില്ല, ഒരുക്കമില്ലാത്ത മരണങ്ങൾ സംഭവിക്കുകയില്ല.
(4) കർത്താവ് സ്ഥാപിച്ച രക്ഷയുടെ കൂദാശകൾ സ്വീകരിക്കാതെ മരിക്കുകയില്ല (കുമ്പസാരം, കുർബാന, രോഗീലേപനം)
(5) വിശ്വസ്തർക്ക് ദൈവത്തിന്റെ പ്രകാശം ധാരാളമായി ലഭിക്കും .സഹനത്തിന്റെ കാലാവധി കുറഞ്ഞു ശുദ്ധീകരണ സ്ഥലത്തുനിന്നു വേഗം മോചനം കിട്ടും.
(6) നിരന്തരം പ്രാർത്ഥിക്കാനുള്ള ദാഹം
(7)കർത്താവിന്റെ അനന്ത കരുണയ്ക്കു അർഹരാകും.
( സ്വർഗ്ഗം ഉറപ്പ്
(9) അപകടകരമായ ലോകവ്യാപാരങ്ങളിൽ നിന്ന് പിന്തിരിപ്പിക്കപ്പെടും
(10) വലിയ അപകടങ്ങളിൽ ‘അമ്മ’ തുണയായിരിക്കും. മരണകരമായ അപകടങ്ങളിൽ അമ്മയുടെ സംരക്ഷണം (വി.ജോൺ പോൾ രണ്ടാമൻ മാർപാപ്പ, വി. ഏവുപ്രാസ്യാ, വി. പാദ്രെ പിയോ )
(11) സ്വർഗ്ഗത്തിൽ മഹത്ത്വപൂർണ്ണമായ സ്ഥാനം
(12)പ്രാർത്ഥനയ്ക്ക് വേഗം ഉത്തരം കിട്ടും
(13) ആവശ്യങ്ങളിൽ സത്വരസഹായം
(14) എല്ലാവർക്കും വിശുദ്ധരുടെ മാദ്ധ്യസ്ഥൈം കിട്ടും.
(15) ഈശോയുടെ കൂട്ടുകാരാകാം
(16) സാത്താനെതിരായ അതിശകത്മായ ആയുധം
(17) മരണസമയത്ത് അമ്മയുടെ സാന്നിദ്ധ്യം
(18) സ്വർഗ്ഗത്തിലേക്ക് കൂട്ടികൊണ്ടുപോകും
“കേൾക്കുവാൻ ചെവിയുള്ളവൻ കേൾക്കട്ടെ” സ്വർഗ്ഗത്തിനുവേണ്ടി ദാഹിക്കുന്നവർ ജപമാല കൈകളിലെടുക്കട്ടെ ഈ ഒക്ടോബർ മാസം ജപമാല മാസം ആണല്ലോ. നമുക്ക് ആവുന്നത്ര ജപമാലകൾ ചൊല്ലി സ്വർഗ്ഗം ഉറപ്പാക്കാം. സ്വർഗ്ഗവും നരകവും യാഥാർഥ്യങ്ങളാണ്, നിത്യവുമാണ്, സുഹൃത്തുക്കളേ