എന്റെ കുഞ്ഞേ, നിന്റെ ഹൃദയത്തിനുള്ളിൽ, എന്നോടൊപ്പം എന്റെ മകന്റെയടുത്തേയ്ക്കു വരിക. അവിടെ നിന്റെ ആകുലതകളെല്ലാം അവനു കൊടുക്കുക. അപ്പോൾ അവൻ നിനക്ക് കൃപ നൽകുകയും നിന്റെ ഹൃദയം ആനന്ദത്താൽ കുതിച്ചുയരാൻ ഇടവരുത്തുകയും ചെയ്യും.
എന്റെ ചെറിയ കുഞ്ഞേ, ആത്മാവിൽ ദുഖവുമായി പ്രാർത്ഥിക്കരുത്, ഇങ്ങനെ ചെയുമ്പോൾ നീ ദൈവത്തെ വേദനിപ്പിക്കുകയാണ് ചെയുന്നത്. നീ കുർബാനയ്ക്കു വരുമ്പോൾ ചുറ്റുമുള്ള എല്ലാറ്റിനും നേരെ അയയ്ക്കുന്ന ഓരോ കൊച്ചു നോട്ടവും എനിക്ക് നൽകുക. അപ്പോൾ ദൈവത്തിനു നിന്റെ ഹൃദയത്തെ പ്രകാശിപ്പിക്കാൻ സാധിക്കും. പ്രാർത്ഥിക്കുക, പ്രാർത്ഥിക്കുക, പ്രാർത്ഥിക്കുക.