കരുണയുടെ നാഥയുടെ സന്ദേശം:
” എന്നെ കാണണമെന്ന് ആഗ്രഹിച്ച് തീരുമാനമെ ടുക്കുക “
എന്നെ കാണണമെന്ന് ആഗ്രഹിച്ച് തീരുമാനമെ ടുക്കുക ഞാൻ നിന്നെ സ്വർഗ്ഗത്തിലേക്കു നയിക്കുന്നു. എൻറെ കൊച്ചുകുഞ്ഞേ, ഞാൻ നിന്നെ ഓർമ്മിപ്പി ക്കുന്നു. നീ വളരെ ചെറുതാണ്. നിൻറെ ദിവസങ്ങ ളുടെ മേൽ ഞാൻ ചൊരിയുന്ന ഊഷ്മളതയെക്കു റിച്ചും സ്നേഹത്തോടെയുള്ള പുഞ്ചിരിയെ ക്കുറിച്ചും നിന്നെ ഞാൻ ഓർമ്മപ്പെടുത്തുന്നു. എന്നിൽ നിന്നും വഴുതി മാറാതിരിക്കാനും എന്നെ മറക്കാതിരി ക്കാനുമായി ഞാൻ നിന്നോട് ചേർത്തുപിടിക്കാൻ ആവശ്യപ്പെട്ട എൻറെ മേലങ്കി നിന്നെ സംരക്ഷിക്കട്ടെ. ദയവായി പിടിച്ചുനിൽക്കുക.
എൻറെ അരുമയായ കുഞ്ഞേ, സ്വാഗതം. ഞാൻ നിന്നെ എൻറെ വാത്സല്യഭാജനമാക്കുന്നു. എന്നെ നിനക്കു വേണമെന്നു പറയുക. ഞാൻ സന്തോഷഭരി തയാകും.നിൻറെ കൂടെ താമസിക്കുക എന്നത് എനിക്ക് ആനന്ദത്തിനു കാരണമായിരിക്കും. നീ എൻറെ ഹൃദയത്തെ വളരെയധികം സന്തോഷി പ്പിക്കുന്നു . എൻറെ പ്രിയപ്പെട്ട കുഞ്ഞേ, നീ തീരെ ചെറുതായതിനാലാണ് നമ്മുടെ ഈ കൊച്ചു സല്ലാപങ്ങൾ ഏറ്റവും വിശ്വാസത്തോടെ മുറുകെപ്പി ടിക്കാൻ ഞാൻ നിന്നോട് ആവശ്യപ്പെടുന്നത്. അവ നിന്നെ പ്രത്യേകമായ കൃപകളിലേക്കു നയിക്കും. എൻറെ ഓമന കുഞ്ഞേ, എൻറെ സാന്നിധ്യത്തിലല്ലാതെ മറ്റൊരു സൗകര്യപ്രദമായ സ്ഥലം നീ എവിടെ കണ്ടെത്തും ?