എന്റെ ചെറിയ കുഞ്ഞേ, എന്റെ ഹൃദയത്തിലേക്ക് നോക്കാൻ ഞാൻ നിന്നെ ക്ഷണിക്കുന്നു. ഞാൻ സൂചിപ്പിക്കുന്നത് എന്റെ ഏറ്റം പരിശുദ്ധമായ ജപമാലയെക്കുറിച്ചാണ്. എന്റെ കുഞ്ഞേ, നിനക്ക് മടുപ്പനുഭവപ്പെടുമ്പോൾ, ആ നിമിഷം തന്നെ എന്റെ ഹൃദയത്തിലിരുന്നു കൊണ്ട് പ്രാർത്ഥിക്കാൻ തയ്യാറാവുക. പിന്നെ നിനക്ക് മടുപ്പു അനുഭവപ്പെടുകയില്ല. ഇതുവരെ ഞാൻ നിനക്ക് തന്നിട്ടുള്ളതിലും വളരെ കൂടുതലായി ഇനിയും തരാനുണ്ട്.
അതിനാൽ നീ എന്റെ സ്നേഹകടാക്ഷത്തിൻ കീഴിലായിരിക്കുക. എന്റെ ജപമാല ചൊല്ലുമ്പോഴാണ് ഇത് സാധ്യമാകുന്നത്. ഇതാ, ഇവിടെയാണ് ഉറവ. ഇതിൽനിന്നു പണം ചെയ്തു ഉന്മേഷവതിയാവുക. ഈ പരിശുദ്ധ ജപമാല വഴിയായി ഞാൻ നിന്നെ സ്വർഗത്തിലേക്ക് ആനയിക്കും.