കരുണയുടെ നാഥയുടെ സന്ദേശം :
“എൻറെ അടുത്തായിരിക്കാനുള്ള നിൻറെ ആഗ്രഹത്തെ നട്ടു വളർത്തുക. അത് നട്ടു വളർത്താതെ ഒരിടത്തും ലില്ലിപ്പൂക്കൾ വളരുകയില്ല “
“എൻറെ ചെറിയ കുഞ്ഞേ, നിൻറെ അസ്തിത്വ ത്തിൻറെ കാരണമെന്തെന്ന് എപ്പോഴും അന്വേഷിക്കേ ണ്ടതുണ്ടോ ? സ്നേഹമല്ലേ പരമപ്രധാനം “
എൻറെ ചെറിയ കുഞ്ഞേ, ഞാൻ ഓരോ ദിവസവും നിനക്ക് നല്കുന്ന കൃപ സ്വീകരിക്കുക. മനുഷ്യ ദൃഷ്ടിയിൽ വിഡ്ഢിത്തവും എന്നാൽ ഉച്ചസൂര്യനേക്കാൾ തെളിമയുള്ളതുമായ എൻറെ ജ്ഞാനത്താൽ നിൻറെ ആത്മാവിനെ പ്രകാശിപ്പിക്കാൻ എന്നോട് ആവശ്യപ്പെടുക. അത് നിൻറെ ആത്മാവിൻറെ ഇരുണ്ട കോണുകളിലേക്ക് പ്രകാശം പരത്തുന്നു. പ്രാർത്ഥിക്കുക. അപ്പോൾ എല്ലാത്തരത്തിലുള്ള ആധികളും നിന്നിൽ നിന്ന് എടുത്തു മാറ്റപ്പെടും. “എൻറെ അടുത്തായിരിക്കാനുള്ള നിൻറെ ആഗ്രഹത്തെ നട്ടു വളർത്തുക. അത് നട്ടു വളർത്താതെ ഒരിടത്തും ലില്ലിപ്പൂക്കൾ വളരുകയില്ല “നീ എന്നിലേക്ക് തിരിയുമ്പോഴാണ് ദൈവത്തിൻറെ കരുണ നൽകപ്പെടുന്നത്. നിന്നിലുള്ള എൻറെ സ്വർഗ്ഗീയ തുഷാരം ദർശിക്കുവാൻ ഞാൻ അനുവദിക്കുന്നു. ഇത് നിനക്കൊരു ആനന്ദമായിരിക്കും. പ്രാർത്ഥിക്കുക. ഈ ആവശ്യം ഇനിയും കൂടുതലായി ഊന്നിപ്പറയാൻ എനിക്കു കഴിയുകയില്ല. ഈ ദിവസങ്ങളിൽ എൻറെ നേരിയ ശ്വാസം പോലും നിനക്ക് അനുഭവവേദ്യമാകുന്നു. പരിശ്രമിക്കുക. പിടിച്ചു നില്ക്കുക