‘ എന്തെന്നാൽ അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കുന്നതിന് വേണ്ടി, തന്റെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. ദൈവം തന്റെ ഏകജാതനെ ലോകത്തിലേക്ക് അയച്ചത് ലോകത്തെ ശിക്ഷയ്ക്ക് വിധിക്കാൻ അല്ല.പ്രത്യതാ, അവൻ വഴി ലോകം രക്ഷ പ്രാപിക്കാൻ ആണ് (യോഹന്നാൻ 3 :16- 18 ).
നിത്യരക്ഷ പ്രാപിക്കാൻ ഓരോ മനുഷ്യനും ചെയ്യേണ്ടത് ഇത്രമാത്രം. ലോക രക്ഷാനായ ഈശോമിശിഹായിൽ വിശ്വസിക്കുക, പാപ മോചനത്തിന്റെ മാമോദിസ സ്വീകരിക്കുക. (മർക്കോ
16 :16 ). ഒപ്പം, പൂർണ്ണ ആത്മാവോടും പൂർണ്ണമനസ്സോടും, പൂർണ ഹൃദയത്തോടും,സർവ്വശക്തിയോടും, ദൈവത്തെ സ്നേഹിക്കുക അവിടുത്തെ കൽപ്പനകൾ പാലിക്കുക. വിശദീകരിക്കുന്ന കൂദാശകൾ എല്ലാം യോഗ്യതയോടെ സ്വീകരിക്കുക, അവിടുത്തെ കൽപ്പനകൾ പാലിക്കുക. വിശുദ്ധീകരിക്കുന്ന കൂദാശകൾ എല്ലാം യോഗ്യതയോടെ സ്വീകരിക്കുക, ഈശോയെ നമ്മെ സ്നേഹിച്ച പോലെ സകല മനുഷ്യരെ സ്നേഹിക്കുക (യോഹ. 13: 34, 35).
പരിശുദ്ധ കന്യാമറിയത്തെ പോലെ ദൈവത്തോടുള്ള നമ്മുടെ സ്നേഹം അവികലവും പൂർണവും ആയിരിക്കണം. ” ഇതാ കർത്താവിന്റെ ദാസൻ,ദാസി, അവിടുത്തെ തിരുവിഷ്ടം എന്നിൽ നിറവേറട്ടെ”. പരിശുദ്ധ അമ്മയുടെ ഈ മനോഭാവത്തിന്റെ ശക്തമായ ഒരാവിഷ്കാരമാണ് 39 ആം വാക്യത്തിൽ നാം കാണുക.
ദൈവസ്നേഹവും സഹോദരസ്നേഹവും കൊണ്ട് നിറഞ്ഞ അമ്മ(നന്മ നിറഞ്ഞവൾ )തന്റെ ഇളയമ്മ തികഞ്ഞ വാർദ്ധക്യത്തിൽ ഗർഭം ധരിച്ച് ആറാം മാസം ആയെന്ന് ഗബ്രിയേൽ മാലാഖയിലൂടെ വെളിപ്പെടുത്തപ്പെട്ട ഉടനെ തന്നെ ‘തിടുക്കത്തിൽ’ മലമ്പ്രദേശത്തുള്ളഹെബ്രോണിലേക്ക് പോയി. തന്നിൽ നിറഞ്ഞു കവിഞ്ഞ ദൈവസ്നേഹവും സഹോദര സ്നേഹവും തന്റെ ഇളയമ്മയ്ക്കും പകർന്നു കൊടുക്കാനുള്ള വ്യഗ്രതയാണ് അമ്മയുടെ ഏറെ സാഹസികമായ യാത്രയ്ക്ക് പിന്നിലുള്ളത്.
ഏറെ വെളിപ്പെടുത്തലുകൾ നൽകുന്ന ഈ ഐതിഹാസിക സന്ദർശനം അത്ഭുതങ്ങൾ തന്നെ വിരിയിക്കുന്നു.
ആദിവസങ്ങളില്‍, മറിയംയൂദയായിലെ മലമ്പ്രദേശത്തുള്ള ഒരു പട്ടണത്തിലേക്കു തിടുക്കത്തില്‍യാത്രപുറപ്പെട്ടു.
അവള് സഖറിയായുടെ വീട്ടില്‍ പ്രവേശിച്ച് എലിസബത്തിനെ അഭിവാദനം ചെയ്തു.
മറിയത്തിന്റെ അഭിവാദനം കേട്ടപ്പോള്‍ എലിസബത്തിന്റെ ഉദരത്തില്‍ ശിശു കുതിച്ചു ചാടി. എലിസബത്ത് പരിശുദ്ധാത്മാവു നിറഞ്ഞവളായി.
അവള് ഉദ്ഘോഷിച്ചു: നീ സ്ത്രീകളില്‍ അനുഗൃഹീതയാണ്. നിന്റെ ഉദരഫലവും അനുഗൃഹീതം.
എന്റെ കര്‍ത്താവിന്റെ അമ്മഎന്റെ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന്?
ഇതാ, നിന്റെ അഭിവാദനസ്വരം എന്റെ ചെവികളില്‍ പതിച്ചപ്പോള്‍ ശിശു എന്റെ ഉദരത്തില്‍ സന്തോഷത്താല്‍ കുതിച്ചുചാടി.
കര്‍ത്താവ് അരുളിച്ചെയ്ത കാര്യങ്ങള്‍ നിറവേറുമെന്ന് വിശ്വസിച്ചവള്‍ ഭാഗ്യവതി.
ലൂക്കാ 1 : 39-45
അനുഗ്രഹീതമായ തുടക്കം എപ്പോഴും അനുഗ്രഹങ്ങളുടെ കുത്തൊഴുക്കായി പരിണമിക്കും. ദൈവാനുഭവം പകർന്നു നൽകും. നന്മനിറഞ്ഞ അമ്മയുടെ സാന്നിധ്യം മതിയായിരുന്നു എലിസബത്തും ഗർഭസ്ഥവും (സ്നാപകയോഹന്നാൻ )പരിശുദ്ധാത്മാവിനാൽ നിറയാൻ. അതെ, ഒരുവൻ, ഒരുവൾ ദൈവത്തെക്കൊണ്ട് നിറഞ്ഞു കഴിയുമ്പോൾ അതു സഹോദരസ്നേഹമായി ആധ്യാത്മിക ശുശ്രുഷയായി പരിണമിക്കുന്നു.