സമർപ്പിത ജീവിതത്തിന്റെ കാണാപ്പുറങ്ങൾ

Fr Joseph Vattakalam
2 Min Read

സമർപ്പിത ജീവിതം മുൻപൊരിക്കലും ഇല്ലാത്തവിധത്തിൽ ഈ കാലഘട്ടങ്ങളിൽ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. പുരോഹിതരും സന്യസ്തരുമൊക്കെ മാധ്യമങ്ങളിലൂടെയും അല്ലാതെയും പരിഹസിക്കപെടുന്നു. സനാതനമായ മൂല്യസങ്കല്പങ്ങളെയാണ് അതുവഴി ഉടച്ചുകളയുന്നതെന്ന കാര്യം പലരും ചിന്തിക്കുന്നില്ല. ബ്രഹ്മചര്യം, അനുസരണം, ദാരിദ്ര്യം എന്നീ വൃതത്രയങ്ങൾ സ്വമേധയാ ഏറ്റെടുത്തുകൊണ്ട് കഴിഞ്ഞ രണ്ടായിരം വർഷത്തിനിടയിൽ സമർപ്പിതർ ജനലക്ഷങ്ങളെ പ്രചോദിപ്പിച്ചതിന്റെ പരിണിതഫലമാണ് ഇന്ന് കാണുന്ന ലോകം. അറിവും തൊഴിലും മെച്ചപ്പെട്ട ജീവിതാവസ്ഥകളും ഉള്ള ഒരു സമൂഹനിര്മിതിക്കുവേണ്ടി അത്യധ്വാനം ചെയ്തവരാണ് സമർപ്പിതർ. 20  ശതമാനം വരുന്ന കേരളത്തിലെ ക്രൈസ്തവ കുടുംബങ്ങളിൽ നിന്ന് എത്രയോ ആയിരം സമർപ്പിതരാണ് ഇന്ത്യയിലും പുറത്തും പ്രവർത്തിക്കുന്നത്. വിശുദ്ധരായ ആയിരകണക്കിന് സമർപ്പിതർ മിഷനറി പ്രവർത്തനങ്ങൾ വഴി ലോകത്തിന്റെ ഇരുൾപടർന്നിരുന്ന പ്രദേശങ്ങളിൽ വെളിച്ചം പകർന്നു. ഒരിക്കലും വെളിച്ചം കിട്ടുകയില്ലെന്നു കരുതിയിരുന്നവർക്കും പ്രത്യാശ പകർന്നുകൊടുത്തു. വേദനിക്കുന്നവരെയും പാർശ്വവത്കരിക്കപ്പെട്ടവരെയും വേഗം തിരിച്ചറിയുവാൻ സമർപ്പിതവർക്കു കഴിയും. അപ്പം കൊടുക്കുന്നതിനും കണ്ണീരൊപ്പുന്നതിനും ക്രിസ്തുവിനെ കൊടുക്കാനും കാതോലിക്ക സമർപ്പിതർക്കു കഴിയുന്നു. അതിൽ സമർപ്പിതർക്കു അഭിമാനിക്കാം.

ജീവിതത്തിലൂടെ നൽകുന്ന ഉത്തരങ്ങൾ

സമർപ്പിതരെ പ്രചോദിപ്പിക്കുന്നതു യേശുവിന്റെ ശുശ്രൂക്ഷ ചൈതന്യം തന്നെയാണ്. ചെറിയവരോടും വേദന അനുഭവിക്കുന്നവരോടുമുള്ള യേശുവിന്റെ കരുണാർദ്ര സ്നേഹമാണ് അവരെ നയിക്കുന്നത്. സമർപ്പിതരുടെ എല്ലാ ശുശ്രൂക്ഷകളും പ്രതീകാത്മകമാണ്.സമർപ്പിത ജീവിതത്തിലൂടെ ദൈവവിളിക്കു പ്രത്യുത്തരം നൽകുന്ന വ്യക്തി ‘ദൈവം മാത്രം ജീവിത പങ്കാളി, ദൈവം മാത്രം ഏകാവലംബം, ദൈവത്തിന്റെ ഹിതം മാത്രം ജീവിതലക്ഷ്യം’ എന്ന ആദർശമാണ് കാത്തുസൂക്ഷിക്കുന്നത്. ഈ പ്രതിഷ്ടയുടെ ആവിഷ്ക്കരമായിട്ടാണ് സമർപ്പിതരുടെ എല്ലാ പ്രേഷിത ശുശ്രൂക്ഷകളും ക്രിസ്തുവുമായുള്ള വൈയക്തി ബന്ധം ആഴപ്പെടുത്തുന്ന ധ്യാനയോഗ ജീവിതവും പ്രേഷിത ശുശ്രൂഷയും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.

സമർപ്പിതരുടെ പ്രേഷിത ശുശ്രൂഷകൾക്ക് നൂറ്റാണ്ടുകളുടെ പിന്ബലമുണ്ട്. ചെറിയവർ എവിടെയുണ്ടോ അവിടെ സമർപ്പിതരുണ്ട്. സമർപ്പിതർ ഏറ്റെടുക്കുന്ന ശുശ്രൂക്ഷകളിൽ വഹിക്കുന്ന ത്യാഗവും ക്ലേശവും നഷ്ടവും കർത്താവു സമ്മാനിക്കുന്ന ആത്മസന്തോഷവും അവരുടെ ശുശ്രൂഷകൾ ജീവാര്പ്പണമാക്കി മാറ്റുന്നു. ഇത് പുറംലോകത്തിനു ഒരിക്കലും മനസ്സിലാക്കാവുന്ന കാര്യമല്ല. കാരണം പ്രശസ്തിക്കും കൊട്ടിഘോഷത്തിനുമായി സമർപ്പിതരാരും ഇവിടെയൊന്നും ചെയ്യുന്നില്ല. സോഷ്യൽ മീഡിയകളിൽ ചിലതെല്ലാം പെട്ടുപോകുന്ന എന്നുമാത്രം. കേരളത്തിൽ നിരവധി സന്യാസ സമൂഹങ്ങളുണ്ട്. ഓരോ സന്യാസ സമൂഹവും അതാതു സമൂഹത്തിന്റെ സിദ്ധിയിൽ ഉറച്ചുനിന്നുകൊണ്ട്ഓരോ സ്ഥലത്തെയും മനുഷ്യരുടെയും ആവശ്യമനുസരിച്ചു കാലത്തിനു യോജിച്ച പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും ചെയുന്നു. ജാതിമതഭേദമെന്യേ എല്ലാവരും ശുശ്രൂഷയ്ക്ക് അവകാശികളായി കണക്കാക്കപ്പെടുന്നു. സമൂഹങ്ങങ്ങളുടെ സംയുക്ത പരിശ്രമങ്ങളുടെ ഫലമാണ് ശുശ്രൂഷകളുടെ വിജയം.

(തുടരും…)

Share This Article
error: Content is protected !!