വി. വെറോണിക്ക ജൂലിയാനി (1660 – 1727)
വെറോണിക്ക ജൂലിയാനി ഇറ്റലിയിൽ മെർകാറ്റിലോ എന്ന പ്രദേശത്തു ജനിച്ചു; ഉർസുല എന്നായിരുന്നു ജ്ഞാനസ്നാന നാമം. ബാല്യം മുതൽക്കേ ദരിദ്രരോടു അവൾ വളരെ പ്രതിപത്തി കാണിച്ചിരുന്നു. അവശർക്കു തനിക്കാവശ്യമില്ലാത്തവയിൽ നിന്ന് ധനം ചെയ്യുകയല്ല ചെയ്തിരുന്നത്; പ്രത്യുത ടൂഴ്സിലെ മാർട്ടിനെപ്പോലെ സ്വന്തം വസ്ത്രങ്ങളിൽ നിന്നുതന്നെയൊക്കെ ദാനം ചെയ്തിരുന്നു. പതിനൊന്നാമത്തെ വയസ്സുമുതൽ ദൈവമാതാവിനോടും നമ്മുടെ കർത്താവിന്റെ പീഡാനുഭവത്തോടും പ്രത്യേക ഭക്തി അഭ്യസിച്ചിരുന്നു.
ചില തെറ്റുകൾ ചെറുപ്പത്തിൽ ഉര്സുലയെക്കുണ്ടായിരുന്നു. താൻ അഭ്യസിക്കുന്ന ഭക്തികൾ അഭ്യസിക്കാത്തവരോട് അവൾക്കു ഒരു വെറുപ്പ്. അപ്പച്ചന് ഉയർന്ന ഒരു ഉദ്യോഗം ലഭിച്ചപ്പോൾ അവൾക്കു മായാ സ്തുതി തോന്നി; അപരരോട് പുച്ഛവും തോന്നിയിരുന്നു. എന്നാലും ശിശുവായിരുന്നപ്പോൾ ഒരു കന്യാസ്ത്രി ആകാൻ ചെയ്ത തീരുമാനത്തിന് ഇളക്കമൊന്നും വന്നില്ല. പിതാവ് വിവാഹക്കാര്യം അന്വഷിക്കാൻ തുടങ്ങിയപ്പോൾ അവൾ എതിർപ്പ് പ്രകാശിപ്പിച്ചെന്നു മാത്രമല്ല രോഗിയായി മാറാനും തുടങ്ങി. പിതാവ് ഉടനെ കന്യാസ്ത്രിയാകാൻ അനുവാദം നൽകി. അവൾ ചിത്തദസ്തെലയിലുള്ള ക്ളാര മഠത്തിൽ ചേർന്നു. പീഡാനുഭവത്തോടുള്ള ഭക്തിപ്രകർഷത്താൽ അവൾ വെറോണിക്ക എന്ന നാമം സ്വീകരിച്ചു. സ്വീകരണദിനം കഴിഞ്ഞപ്പോൾ ബിഷപ്പ് മഠാധിപയോട് രഹസ്യമായി പറഞ്ഞു: “ഈ മകളെ അങ്ങയുടെ പ്രേത്യേക സൂക്ഷത്തിനേൽപ്പിക്കുന്നു. അവൾ ഒരിക്കൽ ഒരു മഹാ വിശുദ്ധയാകും.”
ക്ളാര സഭയിലെ തപോനിയമങ്ങളെല്ലാം അക്ഷരംപ്രതി വെറോണിക്ക അനുസരിച്ചുപോന്നു. സ്വന്തമായി ചിലതു കൂട്ടിച്ചേർക്കുകയും ചെയ്തു. അവളുടെ ഈ ഭക്തി പ്രകർഷം നിഗളമായി ചിലർ വ്യാഖ്യാനിക്കാൻ തുടങ്ങിയതുകൊണ്ടു വിശുദ്ധീകരണത്തിനു പുതിയ മാർഗം തുറന്നു.
1678 -ൽ വ്രതവാഗ്ദാനം ചെയ്തപ്പോൾ കർത്താവിനു നൽകിയ ജ്ഞാനപുഷ്പാഞ്ജലിയിൽ ഒതുങ്ങിയിരുന്ന ഒരാഗ്രഹം പാപികളുടെ മനസാന്തരത്തിനുവേണ്ടി സഹിക്കുകയായിരുന്നു. അന്ന് കർത്താവു കുരിശു വഹിക്കുന്ന ഒരു കാഴ്ച ഉണ്ടായെന്നും ഹൃദയത്തിൽ ഒരു കുരിശു പതിച്ചു കിടന്നുവെന്നും പറയുന്നു. 1694 -ൽ പഞ്ചക്ഷതങ്ങളും നമ്മുടെ കർത്താവിന്റെ മുൾമുടിയുടെ മുറിവുകളും അവളുടെ ശരീരത്തിൽ പ്രത്യക്ഷപെട്ടു. ഇത് അതിസ്വാഭാവികമാണോ എന്നറിയാൻ മുറിവുകൾ മാറ്റാൻ ചികിത്സിച്ചുനോക്കി. ഫലമൊന്നുമുണ്ടായില്ല. ഇതിനിടയ്ക്ക് നോവിന് മിസ്ട്രെസ്സിന്റെ ഭാരമേറിയ ജോലി നിർവഹിച്ചിരുന്നു. 1716 ൽ താൻ താമസിച്ചിരുന്ന മഠത്തിലെ ആബെസ്സുമായി.
67 വയസുള്ളപ്പോൾ ക്ഷിപ്രസന്നി (Apolexy) എന്ന രോഗം പിടിപെട്ടു 1727 ജൂലൈ 9 നു വെറോണിക്ക ദിവംഗതയായി. 1839 ൽ അൽഫോൻസ് ലിഗോരിയോടൊപ്പം പുണ്യവതി എന്ന് പേര് വിളിക്കപ്പെട്ടു.
Personal Information
Rev. Dr. Fr. Joseph Vattakalam is a talented writer, a speaker, a preacher and a very good spiritual Councillor. He had been professor of English in St. Berchmans College for 22 years. He was also warden, chaplain, vice principal and principal of the reputed St. Berchmans College. After his retirement he served the first principal of the Macfast College, Thiruvalla, the second principal of Malankara Catholic College(Kanyakumari) and the founder principal of Kanyakumari Community College, under the same management.
At present Fr. Joseph Vattakalam's mission is to write for the greater glory of God as the expression of his love for his creator.