1455-ൽ ദിവംഗതനായ വെനീസു പേട്രിയാർക്ക് ലോറൻസു ജസ്റ്റീനിയൻ ഒരു പ്രഭുകുടുംബത്തിൽ ജനിച്ചു. പിതാവു നേരത്തെ മരിച്ചുപോയതിനാൽ കുട്ടി അമ്മയുടെ സംരക്ഷണത്തിൽ വിനയശാലിയായി വളർന്നുവന്നു. അമ്മ ശാസിക്കുമ്പോൾ ലോറൻസു പറഞ്ഞിരുന്നത് തനിക്ക് വിജ്ഞനും വിശുദ്ധനുമാകണമെന്നാണ്.
35 വയസ്സിൽ അവൻ ചാർച്ചക്കാരനായ ഒരു വൈദികൻറ ഉപദേശത്തോടെ കഠിനമായ പ്രായശ്ചിത്ത പ്രവൃത്തികൾ ചെയ്തു തുടങ്ങി. ഇവ മകന്റെ ആരോഗ്യത്തിന് ഹാനികരമായിരിക്കുമെന്നുകരുതി അമ്മ വിവാഹാലോചന ആരംഭിച്ചു. ഉടനെ ലോറൻസ് ആൾഗായിലുള്ള വി ജോർജ്ജിന്റെ ആശ്രമത്തിൽ രഹസ്യമായി ചേർന്നു. ആശ്രമവാസികൾക്ക് ലോറൻസിന്റെ പ്രായശ്ചിത്തം അധികമായി തോന്നിയതിനാൽ സ്വല്പം കുറപ്പിച്ചു. വിനീത ജോലികൾ കൂടുതൽ താല്പര്യത്തോടെ അവൻ ചെയ്തു പോന്നു. നൊവിഷ്യറ്റിൽ വച്ച് കണ്ഠമാല വന്നപ്പോൾ അതിനുള്ള ഓപ്പ റേഷന് നിശ്ശബ്ദമായി കഴുത്തു കാണിച്ചുകൊടുക്കുകയുണ്ടായി.
ഒരിക്കൽ കുറ്റാരോപണ ക്ളാസിൽ അകാരണമായി ആരോ കുറ്റ പ്പെടുത്തിയപ്പോൾ അദ്ദേഹം മുട്ടുകുത്തി കമിഴ്ന്നു വീണ് മാപ്പുചോദിച്ചു. ഇതു കണ്ടപ്പോൾ വ്യാജമായി കുറ്റം പറഞ്ഞ വ്യക്തി മുന്നോട്ടുവന്നു. താനാണ് കുറ്റം ചെയ്തതെന്നും ലോറൻസ് നിരപരാധിയാണെന്നും പ്രഖ്യാ പിച്ചു. യഥാസമയം അദ്ദേഹം പുരോഹിതനായി. കുർബാന ചൊല്ലുമ്പോൾ അദ്ദേഹം ചിന്തിയിരുന്ന കണ്ണുനീരും പ്രകാശിപ്പിച്ചിരുന്ന ഭക്തിയും പലരു ടേയും മാനസാന്തരത്തിനു കാരണമായി. വൈമനസ്യത്തോടെയാണെങ്കിലും അദ്ദേഹം സുപ്പീരിയർ ജനറൽ സ്ഥാനം സ്വീകരിച്ചു. ഭരണം ഭംഗിയായി നടത്തി. 1433-ൽ ഫാദർ ലോറൻസ് വെനിസ്സിലെ മെത്രാനായി നിയമി ക്കപ്പെട്ടു. മെത്രാഭിഷേകത്തിന്റെ തലേരാത്രി മുഴുവനും പ്രാർത്ഥനയിൽ അദ്ദേഹം ചെലവഴിച്ചു. ആശ്രമത്തിലെ തപസ്സുകൾ ഒന്നും മെത്രാസനത്തിനലും ഉപേക്ഷിച്ചില്ല.കുടുംബത്തിന്റേയും മെത്രാൻ സ്ഥാനത്തിന്റേയും അന്തസ്സു പാലിക്കേണ്ടയോ എന്നു ചിലർ ചോദിച്ചപ്പോൾ സുകൃതമാണ് മെത്രാൻ സ്ഥാനത്തിന്റെ അലങ്കാരമെന്നും മെത്രാന്മാരുടെ കുടുംബാംഗങ്ങൾ ദരിദ്ര രാണെന്നുമാണ് അദ്ദേഹം മറുപടി പറഞ്ഞത്.
1451-ൽ വെനിസ്സിനു പാത്രിയാർക്കാ സ്ഥാനം നല്കി; ബിഷപ്പ് ലോറൻസ് ഒന്നാമത്തെ പേട്രിയാർക്കായി ഉയർത്തപ്പെടുകയും ചെയ്തു. അപ്പോഴും പ്രായശ്ചിത്തത്തിനോ എളിമയ്ക്കോ കുറവൊന്നും വന്നില്ല. “പരിപൂർണ്ണതയുടെ പദവികൾ’ എന്ന ലോറൻസിന്റെ അവസാന ഗ്രന്ഥം എഴുതിത്തീർന്നത് 74-ാമത്തെ വയസ്സിലാണ്. രോഗത്തിൽ നല്ല കിടക്കകൊണ്ടുവരുന്നത് കണ്ടപ്പോൾ അദ്ദേഹം ചോദിച്ചത് ഇതായിരുന്നോ കർത്താ വിന്റെ മരണശയ്യയെന്നാണ്. തന്റെ പരുപരുത്ത ശയ്യയിൽത്തന്നെ കിടന്ന് അദ്ദേഹം 1455 ജനുവരി 8-ാം തീയതി മരിച്ചു. 1690-ൽ വിശുദ്ധനെന്ന് നാമകരണം ചെയ്യപ്പെട്ടു. മെത്രാഭിഷേക വാർഷികമായ സെപ്തംബർ 5-ാം തീയതി അദ്ദേഹത്തിന്റെ തിരുനാൾ ആഘോഷിക്കുന്നു.
വിചിന്തനം: “ഒരാൾ തന്റെ രക്ഷകനോട് കഴിയുന്നത് യോജിച്ചിരിക്കാൻ ഉൽസാഹിക്കുന്നില്ലെങ്കിൽ അവന് ദൈവസ്നേഹമില്ല” (വി. ലോറൻസ് ജസ് റ്റീനിയൻ).