(തുടർച്ച….)
ദൈവവും പരിശുദ്ധ അമ്മയും ചൊരിയുന്ന കൃപകൾ സ്വീകരിക്കുന്ന വൈദികന്റെ വാക്കുകൾ വളരെ ലളിതമാണെങ്കിലും മറ്റു വചന പ്രഘോഷകർ അനേക വർഷങ്ങൾ കൊണ്ട് ചെയ്യുന്നതിനേക്കാൾ കൂടുതൽ നന്മ ഒരു മാസം കൊണ്ട് ചെയ്യാൻ അദ്ദേഹത്തിന് കഴിയും.
അതുകൊണ്ടു എന്റെ പ്രിയ സഹോദരരെ, വൈദികരെ, ഈ ഭക്തി നാം മറ്റുള്ളവരോട് പ്രഘോഷിക്കുക മാത്രം ചെയ്താൽ പോരാ, നാം സ്വയം അത് പരിശീലിക്കുകയും വേണം. പരിശുദ്ധ ജപമാലയുടെ പ്രാധാന്യത്തെ നാം ഉറച്ചു വിശ്വസിച്ചാൽപോലും നാം സ്വയം ജപമാല ചൊല്ലുന്നില്ലെങ്കിൽ ആളുകൾ നമ്മുടെ ഉപദേശാനുസൃതം പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കേണ്ട. കാരണം ഒരു വ്യക്തിക്ക് അവനില്ലാത്ത ഒന്ന് അപരന് നൽകാനാവില്ല. (Nemo dat good non habet). ഈശോ പ്രാർത്ഥിക്കുകയും പഠിപ്പിക്കുകയും ഒപ്പം പ്രവർത്തിക്കുകയും ചെയ്തുവെന്ന് ഓർക്കുക. പ്രസംഗിച്ചത് സ്വയം പ്രവർത്തിച്ചുകൊണ്ടു കടന്നുപോയ നമ്മുടെ കർത്താവിനെ മാതൃകയാക്കുക. ‘സ്വർഗ്ഗസ്ഥനായ പിതാവേ’ ‘നന്മ നിറഞ്ഞ മറിയമേ’ ‘ത്രീത്വ സ്തുതി’ ഇവയുടെ വെറുമൊരു സമുച്ചയമല്ല ജപമാല. മറിച്ചു, ഈശോയുടെയും മറിയത്തിന്റെയും ജീവിതം, ഈശോയുടെ പീഡാനുഭവം, മരണം, ഉത്ഥാനം, സ്വർഗാരോഹണം, മാതാവിന്റെ സ്വർഗ്ഗാരോപണം, കിരീടധാരണം എന്നീ ദിവ്യരഹസ്യങ്ങളുടെ ഒരു പുനർജീവിതം ഒരു പുനർ വിചിന്തനവും മനനവുമാണത്.
പരിശുദ്ധ ജപമാലയെക്കുറിച്ചു പ്രസംഗിക്കുന്നതിന്റെ സാഫല്യം അനുഭവത്തിലൂടെ മനസിലാക്കാൻ കർത്താവു എനിക്ക് തന്ന കൃപയെക്കുറിച്ചും ആ വഴി സംഭവിച്ച അത്ഭുത മനസാന്തരങ്ങളെക്കുറിച്ചും വളരെ വിശദമായി എനിക്ക് നിങ്ങളൂടെ പറയാൻ സാധിക്കും.