വി. മാക്‌സ്‌മില്ലിയൻ കോൾബെ (1894 – 1941)

Fr Joseph Vattakalam
1 Min Read
മാക്‌സ്‌മില്ലിയൻ കോൾബെ 1894 ജനുവരി പതിനേഴാം തീയതി പോളണ്ടിൽ ജനിച്ചു. ഫ്രാൻസിസ്കൻ കൺവെൻച്വൽ സമൂഹത്തിൽ ചേർന്നു. 1918 ൽ റോമിൽവച്ചു വൈദികപട്ടം സ്വീകരിച്ചു. അമലോത്ഭവ മാതാവിനോടുള്ള അദ്ദേഹത്തിന്റെ സ്നേഹത്താൽ പ്രചോദിതനായി മരിയൻസേന എന്ന സംഘടന സ്ഥാപിക്കുകയും സ്വന്തം മണ്ണിൽ മാത്രമല്ല മറ്റു രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുകയും ചെയ്തു. കൂടാതെ അദ്ദേഹത്തിന്റെ ജപ്പാനിലുള്ള മിഷൻ പ്രവർത്തനവും മാതാവിന്റെ മധ്യസ്ഥതയിൽ ഏല്പിച്ചു. പോളണ്ടിലേക്കു പോകുംവഴി 1932 ജൂൺമാസം അദ്ദേഹം എറണാകുളത്തും ആലുവയിലും എത്തുകയും താമസിയാതെ മടങ്ങുകയും ചെയ്തു. പോളണ്ടിൽ തിരിച്ചെത്തിയ അദ്ദേഹത്തെ രണ്ടാം ലോകമഹായുദ്ധകാലത്തു നാസിപ്പടയാളികൾ പിടികൂടുകയും ഓഷിറ്സ്‌വിച് എന്ന തടങ്കൽ പാളയത്തിൽ അടയ്ക്കുകയും ചെയ്തു. അവിടെവച്ചു മറ്റൊരു ജയില്പുള്ളിക്കു   വേണ്ടി 1941 ഓഗസ്റ്റ് പതിനാലാം തീയതി സ്വന്തം ജീവൻ ഹോമിക്കുകയും ചെയ്തു. 1982 ഒക്ടോബർ പത്താം തീയതി ജോൺ പോൾ രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ വിശുദ്ധനെന്നു പ്രഖ്യാപിച്ചു.
Share This Article
error: Content is protected !!