എളിമയ്ക്കും സന്തുഷ്ടിക്കും പ്രസിദ്ധനും റോമയുടെ അപ്പസ്തോലനുമായ ഫിലിപ്പ് നേരി 1515 ൽ ഫ്ലോറൻസിലെ ഒരു കുലീന കുടുംബത്തിൽ ജാതനായി. അഞ്ചു വയസ്സുമുതൽ യാതൊരു കാര്യത്തിലും ഫിലിപ്പ് മാതാപിതാക്കന്മാരെ അനുസരിക്കാതിരുന്നിട്ടില്ല. വ്യാകരണവും സാഹിത്യ പഠനവും കഴിഞ്ഞു ഫിലിപ്പിനെ മോന്തെകാസിനോയിലെ ചിറ്റപ്പന്റെ അടുക്കലേക്കു പിതാവ് അയച്ചു. അന്ന് ഫിലിപ്പിനെ 18 വയസ്സ് പ്രായമേ ഉണ്ടായിരുന്നുള്ളു. ചിറ്റപ്പന്റെ അവകാശിയായി സസുഖം ജീവിക്കാമായിരുന്നെങ്കിലും പൗരോഹിത്യത്തെ ഉന്നംവച്ചിരുന്ന ഫിലിപ്പ് റോമിൽ പോയി ഒരു ഫ്ലോറന്റായിൽ പ്രഭുവിന്റെ വീട്ടിൽ താമസിച്ചു കുട്ടികളെ പഠിപ്പിക്കുകയും ഉപരിപഠനം നടത്തുകയും ചെയിതു. അവിടെ താമസിക്കുമ്പോൾ താനെ അദ്ദേഹത്തിന്റെ ജീവിത വിശുധിയെ പറ്റിയുള്ള റിപ്പോർട്ടുകൾ റോമിലും ഫ്ലോറെൻസിലും പരന്നു. എല്ലാവരും അദ്ദേഹത്തോട് സംസാരിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും ഫിലിപ്പ് വ്യർഥ ഭാഷണത്തിന്റെ ദോഷങ്ങളെപ്പറ്റി ബോധവാനായിരുന്നു. പ്രാർത്ഥനയും ഉപവാസവും ഇന്ദ്രിയ നിഗ്രഹവും വഴിയാണ് തന്റെ കന്യാതും അഭംഗമായി പാലിച്ചത്. ദേവാലയ സന്ദർശനവും ആശുപത്രി സന്ദര്ശനവുമായിരുന്നു അദ്ദേഹത്തിന്റെ വ്യായാമം. ഒരു യുവ വിദ്യാർത്ഥിയായിരിക്കുമ്പോൾത്തന്
1550 ലെ ജൂബിലി വർഷത്തിൽ ഫിലിപ്പ് ആരംഭിച്ച ആശുപത്രി ഇന്നും റോമയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് അറിയുന്നു. ഫിലിപ്പും രോഗികളെ ശുശ്രുഷിച്ചിരുന്നു. തീർത്ഥാടകരുടെ പാദങ്ങൾ കഴുകിയിരുന്നു.
ഒരു അല്മെനിയെന്ന നിലയിൽ ദൈവത്തെ ശുശ്രുഷിക്കാൻ എളിമ ഫിലിപ്പിനെ പ്രേരിപ്പിച്ചുവെങ്കിലും 36 ആമത്തെ വയസ്സിൽ ആത്മീയ പിതാവിന്റെ നിർദേശപ്രകാരം വൈദികനായി അദ്ദേഹത്തോട് കൂടെ താമസിച്ചു. അത് അദ്ദേഹം സ്ഥാപിച്ച ഒററ്റോറിയൻ സഭയുടെ അടിസ്ഥാനമായി. വി. കുർബാന അർപ്പിക്കുമ്പോൾ അദ്ദേഹം കരഞ്ഞുകൊണ്ടിരുന്നു. പലപ്പോഴും സമാധി ഉണ്ടായിരുന്നതിനാൽ കുര്ബാനയെക്കു രണ്ടു മണിക്കൂർ എടിത്തിരുന്നു. തന്നിമിത്തം സ്വകാര്യമായിട്ടാണ് അദ്ദേഹം കുർബാന ചൊല്ലിയിരുന്നത്.
1564 ൽ ഒററ്റോറിയൻ സഭ രൂപം പ്രാപിച്ചു. ചരിത്രകാരനായ കാർഡിനൽ ബറോണിയോസ് അതിലെ അംഗമായിരുന്നു. ചരിത്രമെഴുതാൻ ഫാദർ ഫിലിപ്പ് അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. മരണംവരെ ഫാദർ ഫിലിപ്പ് തന്നെയായിരുന്നു ഒററ്റോറിയുടെ ജനറൽ. താൻ ഒരു പുണ്യവാനാണെന്ന ജനസംസാരം ഉണ്ടായപ്പോൾ തെരുവീഥിയിൽ നിന്നെ ബീർ കുടിച്ചുകൊണ്ട് ഒരു പാപിയാണെന്നു ഭാവിച്ചിരുന്നു. ഒരിക്കൽ ദൈവമാതാവ് ഫാദർ ഫിലിപ്പിന് പ്രത്യക്ഷപെട്ടു. അപ്പോൾ അദ്ദേഹം വിളിച്ചു പറഞ്ഞു: “അങ്ങ് എന്റെ അടുക്കൽ വരാൻ ഞാനെന്തു ചെയിതു.” മുറിയിലുണ്ടായിരുന്ന ഭിഷ്വഗറന്മാരും മറ്റും ദൈവമതവിനെ കണ്ടില്ലെന്നു മനസിലായപ്പോൾ ഈ സംഗതി ആരോടും പറയരുതെന്ന് അവരോടഭ്യർത്ഥിച്ചു. കാർഡിനൽ ബറോണിയസ് തിരുപാഥേയം കൊണ്ടുവന്നപ്പോൾ അദ്ദേഹം പറഞ്ഞു: “കണ്ടാലും, എന്റെ സ്നേഹമേ, കണ്ടാലും, എന്റെ സ്നേഹമേ, എന്റെ ആത്മാവിന്റെ ഏകാനന്ദം ഇതാ വരുന്നു. എന്റെ സ്നേഹം എനിക്ക് വേഗം തരിക.” ലൂതറിന്റെ വിപ്ലവം വരുത്തിയ നാശം പരിഹരിക്കാൻ വളരെയേറെ പ്രവർത്തിച്ച ഈ വിശുദ്ധൻ മുൻകൂട്ടി അറിയിച്ചിരുന്നതുപോലെ 1595 മെയ് 26 -ആം തീയതി സൂര്യുദായത്തിനു മുൻപ് ദിവംഗതനായി.