വി. ഫിയാകർ (+670)

Fr Joseph Vattakalam
1 Min Read
അയർലണ്ടിൽ ഒരു കുലീന കുടുംബത്തിൽ ഫിയാകർ ജനിച്ചു. സോഡർ എന്ന സ്ഥലത്തെ ബിഷപ്പിന്റെ മേൽനോട്ടത്തിലായിരുന്നു വിദ്യാഭ്യാസം. ലൗകിക സുഖങ്ങൾ ഉപേക്ഷിച്ചു ഏതാനും ഭക്തരായ കൂട്ടുകാരോടുകൂടി ഏകാന്തത അന്വേഷിച്ചു ഫ്രാൻസിലേക്ക് കപ്പൽ കയറി. മൊവിലെ ബിഷപ്പായിരുന്ന വി. ഫാരിന്റെ അടുക്കലേക്കാണ് ദൈവപരിപാലന അദ്ദേഹത്തെ എത്തിച്ചത്. ഈ ചെറുപ്പക്കാരന്റെ സാമർത്യവും സുകൃതവും കണ്ടു തന്റെ അവകാശത്തില്പെട്ട ഒരു മലയിൽ താമസിക്കാൻ ബിഷപ് ഫാരി ഏർപ്പാട് ചെയ്തു. അവിടത്തെ മരങ്ങൾ കുറെ വെട്ടിനീക്കി ഫിയകർ ഒരു പര്ണശാല ഉണ്ടാക്കി.അദ്ദേഹംതന്നെ അവിടെ കൃഷി ചെയ്തു ജീവിച്ചു.
കഠിനമായ തപോജീവിതമാണ് അവിടെ അദ്ദേഹം നയിച്ചത്. പലരും ഉപദേശത്തിനായി അദ്ദേഹത്തെ സമീപിച്ചിരുന്നു. ദരിദ്രർ സഹായങ്ങൾക്കും. സ്ത്രീകൾക്ക് അവിടെ പ്രവേശനമില്ലായിരുന്നു. ഐറിഷ്‌കാരനായ വി. കാലിയാൻ റോമിൽനിന്നു മടങ്ങുമ്പോൾ ഫിയക്കാരെ  സന്ദർശിച്ചു അദ്ദേഹത്തിന്റെ ശിക്ഷണത്തിൻകീഴെ കുറേനാൾ ജീവിച്ചു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം മെത്രാന്മാരുടെ അനുവാദത്തോടുകൂടി ആ രൂപതയിലും പരിസരങ്ങളിലും ഏതാനും പ്രസംഗങ്ങൾ ചെയ്തു.
670 ഓഗസ്റ്റ് മുപ്പതാം തീയതി ഫിയക്കാർ നിര്യാതനായി. അദ്ദേഹത്തിന്റെ ചരിത്രം വരയ്ക്കാറുള്ളത് ഒരു തൂമ്പയോടുകൂടിയാണ്. ഏഴാം ശതാബ്ദത്തിൽ അയർലണ്ടിലെ ഏകാന്തത പോരാഞ്ഞിട്ട് ഫിയക്കാർ അതിനായി ഫ്രാൻസിലേക്ക് പോയി.അവിടെ അത് കണ്ടുപിടിച്ചു വിശുദ്ധനായി. ഏകാന്തത തന്നെ വിശുദ്ധിയുടെ നഴ്സറി.
Share This Article
error: Content is protected !!