ഡേസിയൂസ് ചക്രവർത്തിയുടെ കാലത്ത് രക്തസാക്ഷിത്വം വരിച്ച ഒരു മെത്രാനാണ് വി. നെസ്റ്റോർ. 249 മുതൽ 251 വരെ രണ്ടുകൊല്ലത്തേക്കു മാത്രമേ ഡേസിയൂസ് ചക്രവർത്തിയായിരുന്നുള്ളുവെങ്കിലും വിജാതീയ മതത്തെ ശക്തിപ്പെടുത്താൻവേണ്ടി അന്നാളുവരെ അറിയപ്പെട്ടിട്ടുള്ളതിൽ കൂടുതൽ ക്രൂരതയോടെ ക്രിസ്ത്യാനികളെ അദ്ദേഹം മർദ്ദിക്കുകയുണ്ടായി. എപ്പോളിയൂസ് എന്നൊരാളെയായിരുന്നു പംഫീലിയാ, ഫ്രിജ്ജിയാ എന്നെ സ്ഥലങ്ങളുടെ ഗവർണറായി ലിസിയെ നിയമിച്ചിരുന്നത്. ചക്രവർത്തിയെ പ്രീണിപ്പിക്കാൻവേണ്ടി വർദ്ധിച്ച ക്രൂരതയുടെ ക്രിസ്തുവിന്റെ ശാന്തരായി ശിഷ്യരെ അദ്ദേഹം മർദ്ദിച്ചു കൊണ്ടിരുന്നു.
അന്ന് പംഫീലിയയിലെ മെത്രാനായിരുന്നു നെസ്റ്റോർ . വിശ്വാസപ്രചാരണത്തിനും ജീവിത വിശുദ്ധിക്കും പുകൽപ്പറ്റ ഒരാളായിരുന്നു അദ്ദേഹം. വിശുദ്ധന്റെ പ്രശസ്തിയെപ്പറ്റിയുള്ള വാർത്തകൾ ഗവർണ്ണറുടെ ചെവിയിലുമെത്തി. ഒരു മർദ്ദകനെ അയച്ചു ബിഷപ്പ് നെസ്റ്റോറിനെ പിടിച്ചുകൊണ്ടുവരുകയും അദ്ദേഹം പ്രസംഗിച്ചുകൊണ്ടിരുന്ന ക്രൂശിതന്റെ മാതൃകയിൽ കുരിശിൽ തറയ്ക്കപ്പെടുകയും ചെയ്തു. ഇരുന്നൂറ്റിയമ്പതാം ആണ്ടിലായിരുന്നു ഈ കുരിശുമരണം.
വിചിന്തനം: “എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നവൻ സ്വയം പരിത്യജിച്ച് തൻ്റെ കുരിശുമെടുത്ത് എന്റെ പിന്നാലെ വരട്ടെ” എന്നാണല്ലോ ദിവ്യഗുരു അരുൾചെയ്തിട്ടുള്ളത്, ക്രിസ്തുവിനു സാക്ഷ്യം വഹിച്ചു, തൻ്റെ ദിവ്യഗുരുവിനെപ്പോലെ കുരുശിൽമരിച്ച നെസ്റ്റോറിന്റെ മാതൃക ജീവിതസങ്കടങ്ങൾ സഹിക്കാൻ നമുക്ക് ഉത്തേജനമായിരിക്കട്ടെ.