രക്തത്താലെയുള്ള ജ്ഞാനസ്നാനം സ്വീകരിച്ച ഒരു വിശുദ്ധനാണ് റോഗേഷ്യൻ; അദ്ദേഹത്തിന്റെ സഹോദരനാണ് ഡോനേഷ്യൻ. ബ്രിട്ടനിൽ നന്തേയ്സ് എന്ന പ്രദേശത്തു ജീവിച്ചു പോന്നിരുന്ന രണ്ടു സഹോദരന്മാരാണിവർ. ഡോനേഷ്യൻ ജ്ഞാനസ്നാനം സ്വീകരിച്ചു മാതൃകാപരമായി ജീവിക്കുന്നത് കണ്ടിട്ട് സഹോദരൻ ഡോനേഷ്യനും ജ്ഞാനസ്നാനം സ്വീകരിക്കാൻ ആഗ്രഹിച്ചുകൊണ്ടിരിക്കുകയായിരു
ഡോനേഷ്യൻ റോജിഷ്യനെ ക്രിസ്ത്യാനിയാക്കിയെന്ന കുറ്റത്തിന് ഗവർണ്ണർ രണ്ടുപേരെയും ജയിലിലടച്ചു. ശൃംഖലകൾകൊണ്ട് അവർ ബന്ധിതരുമായി. ദേവന്മാരെ പൂജിക്കുകയാണെൻകിൽ സ്വാതന്ത്ര്യവും സ്ഥാനമാനങ്ങളും ലഭിക്കുന്നതാണെന്നു ഗവർണ്ണർ വാഗ്ദാനം ചെയിതു. തനിക്കു ജ്ഞാനസ്നാനം സിദ്ധിച്ചില്ലലോ എന്ന് റോജിഷ്യൻ ഖേദിച്ചു. സഹോദരന്റെ സമാധാന ചുംബനം മതിയാകുമെന്ന് അദ്ദേഹത്തിന് തോന്നി. അവന്റെ വിശ്വാസം ജ്ഞാനസ്നാനത്തിന്റെ ഭാഗം നിർവഹിക്കുമാറാകട്ടെ എന്ന് ഡോനേഷ്യൻ പ്രാർത്ഥിച്ചു. ആ രാത്രി രണ്ടുപേരും തീക്ഷണമായ പ്രാർത്ഥനയിൽ കഴിച്ചുകൂട്ടി. പ്രഭാതത്തിൽ നായാധിപൻ അവരെ വിളിച്ചു. തങ്ങൾ ക്രിസ്തുവിൻനെ പ്രതി എന്തും സഹിക്കാൻ തയ്യാറാണെന്ന് പ്രസ്താവിച്ച ഉടനെ രണ്ടുപേരെയും പീഡനയന്ത്രത്തിൽ കിടത്തി ശരീരം വലിച്ചു നീട്ടി. അനന്തരം കരങ്ങൾ ഛേദിച്ചുകളഞ്ഞു. അങ്ങനെ അവർ മരിക്കുകയും ചെയിതു.