വി. ജോൺ ഗുവൾബേർട്ട് (999 – 1073)
ഇറ്റലിയിലെ ഫ്ലോറൻസിൽ ധനികരും കുലീനരുമായ മാതാപിതാക്കന്മാരിൽനിന്നു വി. ജോൺ ജനിച്ചു. ക്രിസ്തീയ തത്വങ്ങൾ യൗവനത്തിൽ സമ്യക്കായി അഭ്യസിച്ചുവെങ്കിലും ക്രമേണ ലോകമായകളിൽ അദ്ദേഹം മുഴുകി. സുകൃതാഭ്യസനതിനുള്ള നിങ്ങൾ അദ്ദേഹത്തെ സ്പര്ശിക്കാതെയായി, അങ്ങനെ ഇരിക്കുമ്പോഴാണ് തെന്റെ ഏക സഹോദരൻ ഹ്യൂഗോയെ ഒരു നാട്ടുകാരൻ വധിച്ചത്. ഈ വധത്തിനു പ്രതികാരം ചെയ്തില്ലെങ്കിൽ തന്റെ അപമാനം തീരുകില്ലെന്നു ജോൺ വിചാരിച്ചു. അക്കൊല്ലം ദുഃഖവെള്ളിയാഴ്ച ഫ്ലോറൻസിൽ സ്വഭാവനത്തിലേക്കു പോകുമ്പോൾ ഒരു ഇടുങ്ങിയ വഴിയിൽവച്ചു ഭ്രാതൃഘാതകനെ കണ്ടുമുട്ടി. ഉടനെ വാളൂരി അവന്റെ കഥ കഴിക്കണമെന്നു ജോൺ വിചാരിച്ചു. ഘാതകൻ തൽക്ഷണം കുതിരപ്പുറത്തുനിന്നു താഴെയിറങ്ങി ജോണിന്റെ പദത്തിങ്കൽ വീണുകൊണ്ട് അങ്ങ് ആരുടെ പീഡകളുടെ ഓര്മ അനുസ്മരിക്കുന്നുവോ അവിടുത്തെക്കുറിച്ചു തന്നോട് ക്ഷമിക്കണമെന്നു അഭ്യർത്ഥിച്ചു. സ്വഘാതകരോട് ക്ഷമിച്ചു ക്രിസ്തുനാഥന്റെ ഓര്മ യുവാവിന്റെ ഹൃദയത്തെ സ്പർശിച്ചു. അയാൾ പറഞ്ഞു:
“യേശുക്രിസ്തുവിന്റെ നാമത്തിൽ ചോദിക്കുന്ന യാതൊന്നും ഞാൻ തിരസ്ക്കരിക്കയില്ല. നിന്റെ ജീവിതം മാത്രമല്ല എന്റെ മൈത്രിയുംകൂടെ നിനക്ക് ഞാൻ തരുന്നു. ദൈവം എന്റെ പാപം ക്ഷമിക്കാൻ എനിക്കുവേണ്ടി പ്രാർത്ഥിക്കുക.” പരസ്പരം ആശ്ലേഷിച്ചു അവർ യാത്രപറഞ്ഞു. അവിടെനിന്നു അദ്ദേഹം പോയത് വി. ബെനറ്റിന്റെ സന്യാസസഭവക ആശ്രമ ദേവാലയത്തിലേക്കാണ്. അവിടെ ജോൺ കുരിശുരൂപത്തിൽ മുൻപിൽ മുട്ടുകുത്തി പ്രാർത്ഥിച്ചപ്പോൾ ക്രിസ്തു സ്നേഹസൂചകമായി ശിരസ്സ് നമിച്ചു. അനുതാപപൂർണനായ ജോൺ ആശ്രമത്തിൽ ചേരാൻ അനുവാദം ചോദിച്ചു. ജോണിന്റെ കോപശീലത്തെ ഭയന്ന് ആബട്ട് അല്പം മടിച്ചെങ്കിലും അവസാനം ജോണിന് സഭാവസ്ത്രം നൽകി. കോപിഷ്ടനായി പിതാവ് ഓടിയെത്തിയെങ്കിലും ചരിത്രം മുഴുവൻ കേട്ടപ്പോൾ ക്ഷമിച്ചു.
പ്രാർത്ഥനയും നിരന്തര ധ്യാനവുംവഴി ജോൺ തനിലുണ്ടായ മാനസാന്തരം നിലനിർത്തി. ക്രമേണ ശാന്തതയിലും എളിമയിലും ഏകാന്തതയിലും ക്ഷമയിലും അത്യധികം പുരോഗമിച്ചു. ആബട്ട് മരിച്ചപ്പോൾ ആ സ്ഥാനത്തേക്ക് ജോണിനെ തിരഞ്ഞെടുക്കാൻ അംഗങ്ങൾ അത്യധികം ആഗ്രഹിച്ചെങ്കിലും അദ്ദേഹം സമ്മതിച്ചില്ല. അവിടെനിന്നു കൂടുതൽ ഏകാന്തതയ്ക്കായി ടസ്കനിൽ ഒരാശ്രമം സ്ഥാപിച്ചു. അതാണ് വലബ്രോസ്ന സഭ (Order of Vallis Umbrosa). 1070 ൽ പുതിയ സഭ ചാരവസ്ത്രത്തോടെ പ്രത്യക്ഷപെട്ടു. ആജീവനാന്ത മൗനവും കഠിനമായ ആവൃതിയും പുതിയ സഭയുടെ പ്രത്യേകതകളാണ്. എളിമയും ശാന്തതയും ഉയർന്ന തോതിൽ ഫാദർ ജോൺ അഭ്യസിച്ചിരുന്നുവെങ്കിലും കുറ്റക്കാരെ ശാസിക്കാൻ മറന്നിട്ടില്ല. പുതിയ സഭ സ്ഥാപിച്ചിട്ടു മുന്ന് കൊല്ലമേ സ്ഥാപകൻ ജീവിച്ചിരുന്നുള്ളെങ്കിലും അതിനിടയ്ക്കു 12 ആശ്രമങ്ങളുണ്ടായി. ആധ്യാത്മികാധികാര വില്പന മുതലായ വൈദികരുടെ തെറ്റുകൾ കുറെയൊക്കെ അദ്ദേഹത്തിന് തിരുത്താൻ കഴിഞ്ഞു. എഴുപത്തിനാലാമത്തെ വയസ്സിൽ 1073 ജൂലൈ 12 നു ജോൺ ഗുവൾബേർട്ട് തന്റെ സ്വർഗീയ സമ്മാനത്തിനായി ഈ ലോകത്തോട് വിടപറഞ്ഞു. പന്ത്രണ്ടാം ശതാബ്ദത്തിന്റെ അവസാനമായപ്പോഴേക്കും പുതിയ സന്യാസസഭയുടെ 60 മന്ദിരങ്ങളുണ്ടായി; നിയമങ്ങൾ സ്വല്പം ലാഘവപ്പെടുത്തി.
Personal Information
Rev. Dr. Fr. Joseph Vattakalam is a talented writer, a speaker, a preacher and a very good spiritual Councillor. He had been professor of English in St. Berchmans College for 22 years. He was also warden, chaplain, vice principal and principal of the reputed St. Berchmans College. After his retirement he served the first principal of the Macfast College, Thiruvalla, the second principal of Malankara Catholic College(Kanyakumari) and the founder principal of Kanyakumari Community College, under the same management.
At present Fr. Joseph Vattakalam's mission is to write for the greater glory of God as the expression of his love for his creator.