വി. ജനുവരിയുസ് (+305) രക്തസാക്ഷി
ജനുവരിയുസ് പ്രസിദ്ധനായ ഒരു അത്ഭുത പ്രവർത്തകനാണെങ്കിലും ജീവചരിത്ര വിവരങ്ങൾ തുച്ഛമായിട്ടേ നമുക്ക് അറിയാൻ കഴിഞ്ഞിട്ടുള്ളൂ. അദ്ദേഹം നേപ്പിൾസിൽ ജനിച്ചുവെന്നും ബെനെവെന്തോയിലെ മെത്രാനായിരുന്നുവെന്നും പറയപ്പെടുന്നു. ഡേയ്കലീഷ്യൻ ചക്രവർത്തിയുടെ മതപീഡനം കൊടുമ്പിരികൊള്ളുന്ന കാലമാണ് മിസെനോയിലെ ഡീക്കൻ സോസിയൂസ്, പുസോവോയിലെ ഡീക്കൻ പ്രോകോള്സ് തുടങ്ങിയ ഏതാനും ഡീക്കന്മാരെയും അല്മെനികളെയും അറെസ്റ് ചെയ്തു വധിക്കാൻ പോകുന്നുവെന്നുകേട്ടപ്പോൾ ബിഷപ് ജനുവരിയുസ് അവരെ ആശ്വസിപ്പിക്കാൻ ചെന്നു; ഫലം രക്തസാക്ഷിത്വമായിരുന്നു.
കാരാഗൃഹത്തിൽ അടച്ചിരിക്കുന്നവരെ ഒരു വലിയ ക്രിസ്ത്യാനി സന്ദർശിച്ചുവെന്നു കാവൽക്കാർ പറഞ്ഞു. ആ വിവരം കണക്കിലെടുത്തു ജനുവരിയുസ്മെത്രാനെ അറസ്റ്റ് ചെയ്തു. കൂടെ അദ്ദേഹത്തെ സന്ദർശിച്ച ഡീക്കൻ ഫെസ്റ്റോയോസിനെയും ദേസിധീരത്തൂസ് എന്ന ശെമ്മാശനെയും അറസ്റ്റ് ചെയ്യുകയുണ്ടായി. മൂന്നുപേരെയും മൃഗങ്ങൾക്കു ഇട്ടുകൊടുക്കാൻ ചക്രവർത്തി ആജ്ഞാപിച്ചു. വന്യമൃഗങ്ങൾ അവരെ തൊട്ടില്ല. ഉടനെ ശിരസ്സ് ഛേദിച്ചു കളയാൻ കല്പനയുണ്ടായി. വി. ജനുവരിയോസിന്റെ അവശിഷ്ടം നേപ്പിൾസിന് ലഭിച്ചു. നേപ്പിൾസിന്റെ മധ്യസ്ഥനാണ് ജനുവരിയുസ്.
നേപ്പിൾസ് ദേവാലയത്തിലെ ഭണ്ഡാകാരമെന്നു വിളിക്കുന്ന കപ്പേളയിൽ രണ്ടു ഗ്ലാസ്സപാത്രങ്ങളിൽ ജനുവരിയോസിന്റെ രക്തമുണ്ട്; വേറൊരു പാത്രത്തിൽ ശിരസ്സുമുണ്ട്. ശിരസ്സും രക്തവും അടുത്തുവരുമ്പോൾ രക്തം ഉരുകുന്നു. സാധാരണയായി ഇത് സംഭവിക്കുന്നത് വിശുദ്ധന്റെ തിരുനാൾ ദിവസവും (സെപ്തംബര് 19) മെയ് ഒന്നാം തീയതിയുമാണ്. പുസോളിയിൽനിന്നു വിശുദ്ധന്റെ അവശിഷ്ടം നേപ്പിൾസിലേക്കു കൊണ്ടുവന്നത് മെയ് ദിനത്തിലാണ്. മറ്റു ചില പ്രധാന ദിവസങ്ങളിലും ഈ അത്ഭുത സംഭവം ആവർത്തിക്കുന്നുണ്ട്.
Personal Information
Rev. Dr. Fr. Joseph Vattakalam is a talented writer, a speaker, a preacher and a very good spiritual Councillor. He had been professor of English in St. Berchmans College for 22 years. He was also warden, chaplain, vice principal and principal of the reputed St. Berchmans College. After his retirement he served the first principal of the Macfast College, Thiruvalla, the second principal of Malankara Catholic College(Kanyakumari) and the founder principal of Kanyakumari Community College, under the same management.
At present Fr. Joseph Vattakalam's mission is to write for the greater glory of God as the expression of his love for his creator.