ഇംഗ്ലണ്ടിൽ നോർഫോളക്കിൽ എത്രയും താഴ്ന്ന ഒരു കുടുംബത്തിൽ ഗോഡറിക് ജനിച്ചു. യുവാവായിരിക്കുമ്പോൾ ചെറിയ സമ്മാനങ്ങൾ വീടുതോറും കൊണ്ടുനടന്നു വിറ്റാണ് ഉപജീവനം കഴിഞ്ഞിരുന്നത്. ക്രമേണെ വ്യാപാരം ലാഭകരമായി. ഈ യാത്രകളിൽ വി. കത്ബർട്ടിന്റെ അന്തിമ വിശ്രമകേന്ദ്രം സന്ദർശിച് ആ വിശുദ്ധനെ അനുകരിക്കാനുള്ള അനുഗ്രഹം പ്രാർത്ഥിച്ചു. അതോടെ ഒരു പുതിയ ജീവിതം ആരംഭിച്ചു. ആദ്യംതന്നെ പ്രായശ്ചിത്തബഹുലമായ ഒരു തീർത്ഥയാത്ര ജെറുസലേമിലേക്കു നടത്തി. നോർഫോളകിൽ തിരിച്ചെത്തിയശേഷം ഒരു മുതലാളിയുടെ വീട്ടിൽ കുറേനാൾ കാര്യസ്ഥനായി നിന്നു. മറ്റു ഭൃത്യരെ നയിക്കാൻ കഴിയാഞ്ഞതുകൊണ്ട് ആ ഉദ്യോഗം അധികം നാൾ നീണ്ടുനിന്നില്ല. റോമും ഫ്രാൻസിൽ വി. ഗൈൽസിന്റെ തീർത്ഥകേന്ദ്രവും സന്ദർശിച്ച ശേഷം ഗോഡറിക് നോർഫോൾകിലേക്കു തിരികെ വന്നു. ഡർഹാം ആശ്രമത്തിൽ കുറേനാൾ താമസിച്ചിരുന്ന ഗോഡ്വിൻ എന്ന ഒരു ഭക്തന്റെ മാർഗ്ഗനിര്‍ദേശപ്രകാരം കാർലൈലിനു വടക്കുള്ള ഒരു വനന്തരത്തിൽ സന്യാസമുറയാനുസരിച് ഗോഡറിക് താമസിച്ചു. രണ്ടുകൊല്ലം കഴിഞ്ഞപ്പോൾ ഗോഡ്വിൻ മരിച്ചു. അനന്തരം രണ്ടാം പ്രാവശ്യം ജെറുസലേമിലേക്കു ഗോഡറിക് ഒരു തീർത്ഥാടനം നടത്തി. മടങ്ങിവന്നശേഷം വിറ്റബിക്കു സമീപമുള്ള ഏകാന്തത്തിൽ ഒന്നരവര്‍ഷത്തോളം ചിലവഴിച്ചു. അവിടെനിന്നു ഡാർഹാമിൽ വി. ഡാർഹാമിന്റെ തീർത്ഥത്തിൽ കുറേനാൾ താമസിച്ചശേഷം അഞ്ചു കിലോമീറ്റര്‍ ദൂരെയുള്ള ഹിൻഗിലി മരുഭൂമിയിൽ താമസം തുടങ്ങി. അവിടെ അദ്ദേഹം അനിഷ്ട്ടിച്ച പ്രായശ്ചിത്തങ്ങൾ അനുകരണാതീതമായി തോന്നുന്നു. പ്രാർത്ഥനയും പ്രായശ്ചിത്തവും തന്നെയായിരുന്നു ജീവിതം. ധ്യാനത്തിന് പകലും രാത്രിയും മതിയാകാഞ്ഞപോലെയാണ് അദ്ദേഹത്തിന് തോന്നിയത്. രോഗങ്ങളും വൃണങ്ങളുടെ വേദനയും മറ്റു ക്ലേശങ്ങളും സസന്തോഷം സഹിച്ച അദ്ദേഹത്തിന്റെ ക്ഷമ അസാധരണവും എളിമയും ശാന്തതയും വിസ്മയാവഹവുമായിരുന്നു. ഡാർഹാമിലെ പ്രിയോരുടെ അനുവാദത്തോടു കൂടി വന്നിരണവർക്കു അദ്ദേഹം ഉപദേശം നൽികിയിരുന്നതുകൊണ്ട് തന്റെ കഴിവുകൾ മുഴുവനും അദ്ദേഹത്തിന് മറച്ചുവയ്ക്കാൻ കഴിഞ്ഞിരുന്നില്ല. മരിക്കുന്നതിന് മുൻപ് ദീർഘനാൾ തളർന്നു കിടന്നിരുന്നെങ്കിലും അദ്ദേഹത്തിന്റെ നാവ് ദൈവത്തിന്റെ സ്തുതികൾ പ്രകീർത്തിക്കുനന്തിൽ നിന്നു വിരമിച്ചില്ല. അങ്ങനെ 1170 യിൽ ഗോഡറിക് സ്വർഗപ്രാപ്തനായി.
വി. ഗോഡറിക് (1107 – 1170)
Personal Information
Rev. Dr. Fr. Joseph Vattakalam is a talented writer, a speaker, a preacher and a very good spiritual Councillor. He had been professor of English in St. Berchmans College for 22 years. He was also warden, chaplain, vice principal and principal of the reputed St. Berchmans College. After his retirement he served the first principal of the Macfast College, Thiruvalla, the second principal of Malankara Catholic College(Kanyakumari) and the founder principal of Kanyakumari Community College, under the same management.
At present Fr. Joseph Vattakalam's mission is to write for the greater glory of God as the expression of his love for his creator.