(ഏഴാം ശതാബ്ദം)
ഇംഗ്ലണ്ടിലും ഫ്രാൻസിലും വളരെയേറെ പ്രശസ്തി നേടിയിട്ടുള്ള ആബട്ടു ഹൈൽസു ജനിച്ചത്, ആഥൻസിൽ ഒരു കുലീന കുടുംബ ത്തിലാണ്. അദ്ദേഹത്തിന്റെ പാണ്ഡിത്യവും പരിശുദ്ധിയും പ്രശംസാവി ഷയമാകുന്നതു കണ്ടപ്പോൾ അദ്ദേഹം സ്വദേശത്തുനിന്ന് ഫ്രാൻസിലേക്കു പോയി. ആദ്യം അദ്ദേഹം റോൺ നദീതീരത്തുളള മരുഭൂമിയിൽ ഒരു പർണ്ണ ശാല നിർമ്മിച്ചു താമസിച്ചു; പിന്നീട് നീമെസു വനത്തിലേക്ക് താമസം മാറ്റി. വന്യപഴങ്ങളും കിഴങ്ങുകളും ജലവുമായിരുന്നു അക്കാലത്ത് അദ്ദേഹ ത്തിന്റെ ഭക്ഷണം, യഥാർത്ഥത്തിൽ ഒരു മാലാഖയുടെ ജീവിതമായിരുന്നു. അദ്ദേഹത്തിന്റേത്.
ഭൗമിക ചിന്തകൾ കൂടാതെ മിക്കപ്പോഴും പ്രണിധാനത്തിൽ മുഴുകി യിരിക്കയായിരുന്നു ആബട്ടു ഹൈൽസ്. ഒരു മാൻപേടയാണ് ഗൈൽസിന് പാലുകൊടുത്തിരുന്നത്. നായാട്ടിനുവന്ന ഒരു രാജകുമാരൻ ഈ മാൻപേ ടയെ അനുധാവനം ചെയ്തപ്പോൾ അത് ആബട്ടു ഗൈൽസിനെ അഭയം തേടി. അങ്ങനെ ഗൈൽസിന്റെ പരിശുദ്ധി പ്രസിദ്ധമായി. ഇദ്ദേഹത്തിന് ധാരാളം ശിഷ്യന്മാർ ഉണ്ടാകാൻ തുടങ്ങി; അചിരേണ ഗൈൽസിന്റെ പർണ്ണശാല ഒരു ബെനഡിക്ടൻ ആശ്രമത്തിന്റെ മൂലബിന്ദുവായിത്തീർന്നു.
വിചിന്തനം: ഏകാന്തത്തിൽ ധ്യാനിച്ചു ശീലിക്കുന്നവരാണ് വിശുദ്ധരാകുക. ആകയാൽ വിശുദ്ധരുടെ ഏകാന്തത്തിൽ അവരെ അനുകരിക്കുക.