വി. ക്ലെമെന്റ് റോമാക്കാരനാണ്; താൻ യഹൂദവംശജനാണെന്ന് അദ്ദേഹംതന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. വി. പത്രോസോ, പൗലോസോ ആണ് അദ്ദേഹത്തെ മാനസാന്തരപ്പെടുത്തിയത്. അപ്പസ്തോലന്മാരോട് അടുത്ത ബന്ധം പാലിച്ചിരുന്ന ക്ളെമെൻറിനെ ഒരപ്പസ്തോലൻ എന്നാണ് പിതാക്കന്മാർ വിളിക്കുന്നത്. 62-ാം ആണ്ടിൽ ഫിലിപ്പിയിൽ വച്ചു പൗലോ സിൻെറ സഹനങ്ങളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്; ശ്ലീഹാ അദ്ദേഹത്തെ സഹപ്രവർത്തകൻ എന്നു വിളിച്ചതായി കാണുന്നു. (ഫിലി 4 ) പൗലോ സിന്റെ കൂടെ ക്ളെമൻറു റോമയിലേക്കു പോയി പത്രോസിന്റെ പ്രസംഗം കേട്ടുവെന്നും അദ്ദേഹം ക്ലെമെൻറിനു മെത്രാൻ പട്ടം കൊടുത്തുവെന്നും പറയുന്നു. പത്രോസു ശ്ലീഹായുടെ രക്തസാക്ഷിത്വത്തിനുശേഷം ആദ്യം ലീനസ്സും പിന്നീടു ക്ലീറ്റസ്സും റോമാ മാർപ്പാപ്പായായി. നാലാമത്തെ മാർപ്പാ പ്പയായി ക്ലെമന്റ് 89-ൽ ഭരണമേറ്റു. സഭാമർദ്ദകനായ ഡൊമീഷ്യൻ ചക്രവർ ത്തിയോടുകൂടെ ഒരേ നഗരത്തിൽ ക്ലെമെൻറു മാർപ്പാപ്പായും താമസിച്ചു.
ക്ലെമെന്റു മാർപ്പാപ്പായുടെ ഗ്രന്ഥങ്ങൾ അമൂല്യങ്ങളാണ്. കൊറി ന്ത്യർക്ക് 96-ൽ അദ്ദേഹം എഴുതിയ ലേഖനം നമ്മുടെ കരങ്ങളിൽ എത്തി യിട്ടുണ്ട്. വൈദികരെ എതിർക്കാൻ തുടങ്ങിയ ജനങ്ങൾക്കു ക്ലെമെന്റു പാപ്പാ എഴുതി: “വൈദികരോടുളള കീഴ്വഴക്കത്തിനു ദൈവം നമുക്ക് സമ്മാനം നല്കും. അവരോടു പ്രദർശിപ്പിക്കുന്ന ബഹുമാനം തനി ക്കുതന്നെ നല്കിയതായി അവിടുന്നു കരുതും. ഇതിൽ നിങ്ങൾ പരാജയമടയുകയാണെങ്കിൽ നിങ്ങളുടെ വിശ്വാസം വ്യർത്ഥമാണ്; നിങ്ങളുടെ സുകൃതങ്ങൾ യാഥാർത്ഥമല്ല.”
വിചിന്തനം: “എല്ലാ സൃഷ്ടികളേയും പോലെ നിങ്ങളും ക്രമം പാലിക്കുക. ഔദ്ധത്യം നിരർത്ഥകമാണ്. കാരണം മനുഷ്യൻ വെറുംശൂന്യമാണ്. സ്നേഹമില്ലെങ്കിൽ ദൈവത്തിനു യാതൊന്നും സ്വീകാര്യമല്ല. നമ്മുടെ ശരീരത്തിന് അവിടുത്തെ ശരീരവും ആത്മാവിന് അവിടുത്തെ ആത്മാവും തന്നപ്പോൾ സ്നേഹത്തേക്കാൾ സുന്ദരമായി യാതൊന്നുമില്ലെന്നു ക്രിസ്തു നമുക്കു കാണിച്ചു തന്നിരിക്കുന്നു. നാം വഴി അവിടുന്നു പറയുന്ന വാക്കു കൾ അനുസരിക്കാത്തവർ ലഘുവായ കുറ്റമല്ല ചെയ്യുന്നത്; അവരുടെ അപകടം ലഘുവുമല്ല” (വി ക്ലെമെന്റ് പാപ്പായുടെ ലേഖനം).