വി. ഐസക് ജോഗ്സ് (1607-1646) രക്തസാക്ഷി

Fr Joseph Vattakalam
1 Min Read

വടക്കേ അമേരിക്കയിലെ പ്രഥമ രക്തസാക്ഷികളാണ് ഐസക് ജോഗ്‌സും കൂട്ടരും. ഒരു യുവ ജെസ്യൂയിട്ടായിരിക്കെ അദ്ദേഹം ഫ്രാൻ‌സിൽ സാഹിത്യം പഠിപ്പിക്കുകയായിരുന്നു. 1636 ൽ ഹുറോൺ ഇന്ത്യക്കാരുടെ ഇടയിൽ മിഷൻ പ്രവർത്തനത്തിനായി ഫാദർ ഐസക് അമേരിക്കയിലേക്ക് പുറപ്പെട്ടു. ഹുറോൺ ജാതിക്കാരെ ഇറോക്കോയിസ് നിരന്തരം ആക്രമിക്കാറുണ്ട്. താമസിയാതെ ഫാദർ ഐസക്കിനെയും ഇറോക്കോയിസ് പിടിച്ചെടുത്തു 13 മാസം കാരാഗ്രഹത്തിലടച്ചു. അദ്ദേഹത്തോടും കൂട്ടുകാരോടും ചെയ്ത അക്രമങ്ങൾ അദ്ദേഹം തന്റെ എഴുത്തുകളിൽ വിവരിച്ചിട്ടുണ്ട്. മനസാന്തരപ്പെട്ട ഹുറോൺ ജാതിക്കാരെ കൊല്ലുന്ന കാഴ്ച അദ്ദേഹത്തിന് എത്രയും സങ്കടകരമായിരുന്നു. ലന്തക്കാരുടെ സഹായത്തോടെ അദ്ദേഹം രക്ഷപെട്ടു ഫ്രാൻസിലെത്തി. വിരലുകൾ പലതും മുറിച്ചുകളഞ്ഞിരുന്നു; അല്ലെങ്കിൽ കത്തിച്ചുകളഞ്ഞിരുന്നു. ക്ഷതമായ കാരങ്ങളോടെ വി. കുർബാന സമർപ്പിക്കാനാനുവാദം കൊടുത്ത എട്ടാം ഉർബാൻ മാർപ്പാപ്പ ഇങ്ങനെ എഴുതി: “ക്രിസ്തുവിന്റെ രക്തസാക്ഷിക് അവിടുത്തെ തിരുരക്തം പണം ചെയുവാൻ അനുവദിക്കാതിരിക്കുന്നതു ലജ്ജാവഹമായിരിക്കും.”

ഇത്രയും സഹിച്ച ഫാദർ ജോഗ്‌സ് 1646 ൽ ജീൻദെലെ ലാന്റോടുകൂടെ വീണ്ടും ഇറാക്കോയിസിന്റെ രാജ്യത്തിലേക്ക് പുറപ്പെട്ടു. അവരോടു ഒരു സന്ധി ചെയ്തു കാനഡയിലേക്ക് മടങ്ങി. ഇന്ത്യരുടെ ഇടയിൽ മിഷൻ പ്രവർത്തനം ആരംഭിച്ചു. തത്സമയം അവിടെ ഒരു പകർച്ചവ്യാധി ഉണ്ടാകുകയും അനേകർ മരിക്കുകയും ചെയ്തു. ഇത് ഈശോസഭക്കാരുടെ മന്ത്രവാദമാണെന്നു കരുതി ഫാദർ ഐസക് ഉൾപ്പെടെ 6 വൈദികരെയും 2 സഹോദരരേയും ക്രൂരമായി വധിച്ചു.

Share This Article
error: Content is protected !!