വി. ഇഗ്നേഷ്യസ് ലയോള (1491-1556)
സ്പെയിനിൽ പിറന്നിസ് പർവതത്തിന്റെ പാർശ്വത്തിൽ ലയോള എന്ന മാളികയിൽ കുലീന മാതാപിതാക്കന്മാരിൽനിന്നു ഇനിഗോ അഥവാ ഇഗ്നേഷ്യസ് ജനിച്ചു. ചെറുപ്പത്തിൽ ഒരു ഉയർന്ന ഉദ്യോഗസ്ഥനുള്ള ശിക്ഷണമാണ് ഫെർഡിനൻറ് പഞ്ചമന്റെ കൊട്ടാരത്തിൽ ലഭിച്ചത്. പാമ്പലോണിയ യുദ്ധത്തിൽ ഒരു വെടിയുണ്ട ഏറ്റു രണ്ടു കാലിനും മുറിവേറ്റു. വലതുകാൽ ഒടിഞ്ഞു. ആദായത്തെ കാല് സുഖപ്പെട്ടപ്പോൾ വലതുകാലിനു നീളം കുറഞ്ഞുപോയി. അതിനാൽ കാൽ ഓടിച്ചു വീണ്ടും മുറിക്കേണ്ടിവന്നു. അങ്ങനെ ആശുപത്രിയിൽ ദീർഘനാൾ കിടക്കാനിടയായി, തത്സമയം അദ്ദേഹം ക്രിസ്തുനാഥന്റെയും വിശുദ്ധരുടെയും ജീവചരിത്രം ധ്യാനപൂര്വം വായിച്ചു. ഇഗ്നേഷ്യസ് തന്നോടുതന്നെ ചോദിച്ചു: ‘അവനു ഒരു പുണ്യവാനും അവൾക്കു ഒരു പുണ്യവതിയുമാകാമെങ്കിൽ എനിക്കെന്തുകൊണ്ട് ഒരു പുണ്യവാനായിക്കൂടാ?’ പിന്നീട് ഒരു ദൈവമാതൃ സ്വരൂപത്തിന്റെ മുൻപിൽ മുട്ടുകുത്തി പ്രാർത്ഥിക്കുമ്പോൾ ഈശോയുടെ സേവനത്തിനു മറിയത്തിന്റെ സംരക്ഷണയിൽ തന്നെത്തന്നെ ഉഴിഞ്ഞുവച്ച.
ഉടനടി ഇഗ്നറ്സ് മോണ്ടുസെററ് ബെനെഡിക്ടൻ ആശ്രമത്തിൽ പോയി കുറേനാൾ താമസിച്ചു. അവിടെനിന്നു അടുത്തുള്ള മൺറോസയിലേക്കു താമസം മാറ്റി. അവിടെ ഒരു ഡൊമിനിക്കൻ ആശ്രമവും ഒരുശുപത്രിയുമുണ്ടായിരുന്നു. പ്രാർത്ഥനയും പ്രായശ്ചിത്തവും ഉപവാസവുമായി അവിടെ ഒരു വര്ഷം താമസിച്ചു. അവിടെവച്ചാണ് ആധ്യാത്മികാഭ്യാസങ്ങൾ എന്ന ഗ്രന്ഥമെഴുതിയതു. അവസാനം അദ്ദേഹം വിശുദ്ധ സ്ഥലങ്ങൾ സന്ദർശിച്ചു. എന്നാൽ മുഹമ്മദീയരുടെ എതിർപ്പുനിമിത്തം മതിയാകുവോളം അവിടെ താമസിക്കാൻ കഴിഞ്ഞില്ല. അടുത്ത 11 വര്ഷം പല സർവകലാശാലകളിലും താമസിച്ചു പഠിച്ചു. രണ്ടു പ്രാവശ്യം അദ്ദേഹത്തെ പാഷണ്ഡിയെന്ന് സംശയിച്ചു ജയിലിൽ അടച്ചു.
1534 ൽ മുപ്പത്തിമൂന്നാമത്തെ വയസ്സിൽ ഇഗ്നേഷ്യസും ഫ്രാൻസിസ് സേവിയറും ഉൾപ്പടെ ഏഴുപേർ ദരിദ്രത്തിലും കന്യാവൃതത്തിലും അനുസരണയിലും ജീവിക്കാൻ വൃതമെടുത്തു; മാത്രമല്ല മാർപാപ്പ നിയോഗിക്കുന്ന ഇടങ്ങളിൽ ജോലി ചെയ്യാനും അവർ നിശ്ചയിച്ചു. 1538 ൽ പുതിയ സംഘടനയ്ക്ക് മൂന്നാം പൗലോസ് മാർപാപ്പ അംഗീകാരം നൽകി. ഇഗ്നേഷ്യസ് സുപ്പീരിയർ ജനറലായി. അംഗങ്ങൾ പലരും മിഷനിലേക്കു പോയപ്പോൾ ഇഗ്നേഷ്യസ് റോമിൽ താമസിച്ചു തൻ സ്ഥാപിച്ച ഈശോ സഭയെ ശക്തിപ്പെടുത്താൻ തുടങ്ങി. അദ്ദേഹം റോമൻ കോളേജ് സ്ഥാപിച്ചു. ഇഗ്നേഷ്യസ് മരിക്കുമ്പോൾ സഭയ്ക്ക് 100 ഭവനങ്ങളും 1000 അംഗങ്ങളും ഉണ്ടായിരുന്നു.
പ്രൊട്ടസ്റ്റന്റ് വിപ്ലവകാലത്തു കുരുത്ത ഈശോ സഭയ്ക്ക് പ്രൊട്ടസ്റ്റന്റുകാരുടെ മനസാന്തരത്തിനുവേണ്ടി പ്രവർത്തിക്കുകയായിരുന്നു ഒരു പ്രധാന ലക്ഷ്യം. അന്ന് തന്റെ അനുയായികൾക്ക് ഇഗ്നേഷ്യസ് നൽകിയ ഉപദേശം ഇന്നു ഓർമ്മിക്കേണ്ടതാണ്: പാഷണ്ഡികൾ സന്നിഹിതരായിരിക്കുമ്പോൾ നിത്യസത്യങ്ങൾ പ്രതിപാദിക്കുക സൂക്ഷിച്ചുവേണം. ഉപവിയുടെയും ക്രിസ്തീയ ആത്മനിയന്ത്രണത്തിന്റെയും മാതൃക അവർക്കു കാണാൻ സാധിക്കണം. കഠിനപദങ്ങൾ ഉപയോഗിക്കരുത്; യാതൊരു പുശ്ചവും പ്രകാശിപ്പിക്കരുത്.’
Personal Information
Rev. Dr. Fr. Joseph Vattakalam is a talented writer, a speaker, a preacher and a very good spiritual Councillor. He had been professor of English in St. Berchmans College for 22 years. He was also warden, chaplain, vice principal and principal of the reputed St. Berchmans College. After his retirement he served the first principal of the Macfast College, Thiruvalla, the second principal of Malankara Catholic College(Kanyakumari) and the founder principal of Kanyakumari Community College, under the same management.
At present Fr. Joseph Vattakalam's mission is to write for the greater glory of God as the expression of his love for his creator.