യോനായുടെ മൂത്ത പുത്രനായ അന്ത്രയോസ് ഗലീലിയിൽ ബത്ത്സയിദായിൽ ജനിച്ചു. പത്രോസു ശ്ളീഹായുടെ ജ്യേഷ്ഠനാണ് അന്ത്രയോസ്. രണ്ടുപേരും സ്നാപക യോഹന്നാന്റെ ശിഷ്യന്മാരായി ജീവിതമാരംഭിച്ചു. പിന്നീടു രണ്ടുപേരും ഈശോയുടെ ശിഷ്യന്മാരായി മാറി. സുവിശേഷ ങ്ങളിലുളള അപ്പസ്തോലന്മാരുടെ ലിസ്റ്റുകളിലെല്ലാം ഒന്നാമത്തെ പേരു പത്രോസിന്റെതാണ്: തൊട്ടടുത്ത് അദ്ദേഹത്തിന്റെ സഹോദരൻ അന്ത്രയോസു വരുന്നു. അപ്പസ്തോല പ്രമുഖനായ പത്രോസിന്റെ പിറകിൽ അജ്ഞാതനായി, ശാന്തനായി അദ്ദേഹം കഴിഞ്ഞു.
വേദപുസ്തകത്തിൽ അന്ത്രയോസു ശ്ലീഹായുടെ ചരിത്രം തുച്ഛമാ യിട്ടേ ഉളളൂ. ഒരു ദിവസം ഈശോയോടുകൂടെ താമസിച്ചതിനുശേഷമാണ് അന്ത്രയോസ് ഈശോയുടെ ശിഷ്യനായത്. അനന്തരം അദ്ദേഹം അനുജനെ കണ്ടപ്പോൾ “ഞാൻ മിശിഹായെ കണ്ടു,” എന്നു പറഞ്ഞു. അന്ത്രയോസു ശെമയോനെ ഈശോയുടെ അടുക്കൽ കൊണ്ടുപോയി പരിചയപ്പെടുത്തി. (യോഹ 1:38-43(
വിജനസ്ഥലത്തുവച്ച് അയ്യായിരം പേർക്കു ഭക്ഷണം കൊടുക്കാൻ ആലോ ചിച്ചപ്പോൾ ഫിലിപ്പ് അത് അസാധ്യമാണെന്ന് അഭിപ്രായപ്പെട്ടു. അന്ത്രയോസു പറഞ്ഞു: “ഇവിടെ ഒരു ബാലന്റെ അടുക്കൽ അഞ്ചു യവഅപ്പവും രണ്ടു മീനുമുണ്ട്. എങ്കിലും അതുകൊണ്ട് എന്താകാനാണ്? (യോഹ 6:9) അന്ത്രയോസ് ഒരത്ഭുതം പ്രതീക്ഷിച്ചുവെന്നു തോന്നുന്നു.
പെന്തക്കുസ്തയ്ക്കുശേഷം അന്ത്രയോസു കപ്പഡോച്ചിയാ,ഗലാത്യാ, ബിഥീനിയാ, സിത്തിയാ, റഷ്യ, ബിസാൻസിയും, ത്രെയിസ്, മാസെഡോ ണിയാ, തെസലി, അക്കയാ എന്നീ സ്ഥലങ്ങളിൽ സുവിശേഷം പ്രസംഗിച്ചു. അക്കയായിൽ പാത്രാ എന്ന സ്ഥലത്തുവച്ച് അന്ത്രയോസിനെ ആദ്യം പ്രഹ രിക്കുകയും അതിനുശേഷം X പോലെ ഒരു കുരിശിൽ ബന്ധിച്ചിടുകയും ചെയ്തു. കുരിശിൽ കിടത്തിയപ്പോൾ അദ്ദേഹം പറഞ്ഞു: “ക്രിസ്തുവിന്റെ അവയവങ്ങളാൽ പവിത്രീകരിക്കപ്പെട്ട നല്ല കുരിശേ, എത്ര നാളായി ഇതിനെ കൊതിച്ചിരിക്കാൻ തുടങ്ങിയിട്ട്? ഇതാ ഞാൻ അതു കണ്ടെത്തിയിരി ക്കുന്നു. നിന്റെ കരങ്ങളിൽ എന്നെ സ്വീകരിച്ചു ദിവ്യഗുരുവിന് എന്നെ സമർപ്പിക്കുക. നീവഴി എന്നെ രക്ഷിച്ചവൻ നിന്നിൽനിന്ന് എന്നെ സ്വീകരി ക്കട്ടെ” രണ്ടുദിവസം ജീവനോടെ അദ്ദേഹം കുരിശിൽ കിടന്നു. അടുത്തു വന്നിരുന്നവരോടു തന്റെ പീഡകൾ കുറയ്ക്കേണ്ടതില്ലെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.