ദൈവത്തെ മഹത്വപ്പെടുത്തികൊണ്ടു അബ്രഹാം വിശ്വാസത്തിൽ ശക്തിപ്രാപിച്ചു. വാഗ്ദാനം നിറവേറ്റാൻ ദൈവത്തിനു കഴിയുമെന്ന് അവനു പൂർണ ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് അവന്റെ വിശ്വാസം അവനു നീതിയായി പരിഗണിക്കപ്പെട്ടത്. ക്രിസ്തുവിൽ വിശ്വസിക്കുന്ന ഏവർക്കും അവരുടെ വിശ്വാസം തങ്ങളുടെ നീതിക്കായി. രക്ഷയ്ക്കായി പരിഗണിക്കപ്പെടും. “നമ്മുടെ പാപങ്ങളുടെ മോചനത്തിനായി മരണത്തിനു ഏല്പിക്കപ്പെടുകയും നമ്മുടെ നീതികരണത്തിനായി ഉയിർപ്പിക്കപ്പെടുകയും ചെയ്ത നമ്മുടെ കർത്താവായ ഈശോയെ മരിച്ചവരിൽ നിന്നുയിർപ്പിച്ചവനിൽ വിശ്വസിക്കുന്ന നമുക്കും അത് നീതിയായി പരിഗണിക്കപ്പെടും” (റോമാ. 4:24-26, cfr 4:13-25).
സ്വര്ഗാരോഹണത്തിനു തൊട്ടുമുൻപ് ശിഷ്യഗണത്തിനു ഈശോ നൽകിയ പ്രേഷിത ദൗത്യത്തിന്റെയും വാഗ്ദാനത്തിന്റെയും പൊരുളാണ് പൗലോസ് അവതരിപ്പിക്കുന്നത്. “നിങ്ങൾ ലോകമെങ്ങും പോയി സകല സൃഷ്ട്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ. വിശ്വസിച്ചു സ്നാനം സ്വീകരിക്കുന്നവനും രക്ഷിക്കപ്പെടും. വിശ്വസിക്കാത്തവൻ ശിക്ഷിക്കപ്പെടും” (മർക്കോ. 16:15,16).