എന്റെ കുഞ്ഞേ, എന്റെ സ്നേഹത്തിൽ വിശ്രമിക്കുക. അവിടെയാണ് നിന്റെ വിശ്രമത്തിന്റെ അൾത്താര. നിന്റെ ആത്മാവ് ഈ ലോകത്തിൽ നിന്ന് ഉയർത്തപ്പെട്ടു സ്വർഗ്ഗത്തിന്റെ മാധുര്യം നുകരണമെന്നു ഞാൻ അത്യധികം ആഗ്രഹിക്കുന്നു.
നിന്നെ എല്ലാ പരീക്ഷണങ്ങളിലും സഹായിക്കുന്ന എന്നോട് ചേർന്ന് നിൽക്കുക. ഈ അമ്മയുടെ വിമല ഹൃദയത്തോട് ഒട്ടി നിൽക്കുക. നീ നിന്റെ സ്നേഹാഗ്നി ജ്വാലകൊണ്ടു നിന്റെ ഹൃദയത്തെ മുദ്രിതമാക്കാൻ ഞാൻ നിന്നെ ക്ഷണിക്കുന്നു. ഈ ജ്വാല എന്താണെന്നല്ലേ? നിനക്ക് എന്നോടുള്ള സ്നേഹമാണത്! നിന്റെ തണുത്ത ഹൃദയത്തിൽ ഈ സ്നേഹം അതിശക്തമായ അഗ്നിയായി നിത്യതയോളം വളരാൻ ഞാൻ ഇടയാക്കും. എന്റെ പാവം ഉപകാരണമേ, നിന്നെ നശിപ്പിക്കണം എന്ന് മാത്രം ചിന്തിക്കുന്ന എന്റെ എതിരാളിയുടെ നീരാളിപ്പിടുത്തത്തിൽ നിന്ന് നിന്നെ രക്ഷിക്കാനും രൂപപ്പെടുത്താനും എന്നോട് പ്രാർത്ഥിക്കുക.