സ്വർഗീയ രാജകുമാരൻ തന്റെ സൈന്യത്തോടൊപ്പം ഭൂമിയിലേക്കിറങ്ങി. ജറുസലെമിലെ ഊട്ടുശാലയിൽ നിലത്ത് പ്രണമിച്ചു കിടന്ന് പാപികളുടെ മോചനത്തിനായി യാചിക്കുന്ന അമ്മയെ അവർ കണ്ടു. എന്നാൽ അവരുടെ സംഗീതം കേട്ട സാന്നിധ്യം തിരിച്ചറിഞ്ഞ അവൾ മുട്ടി ന്മേൽ നിന്നു. സ്വർഗത്തിലെ മുഖ്യദൂതൻ തന്റെ സൈന്യത്തോടൊപ്പം വെട്ടിത്തിളങ്ങുന്ന വെള്ളിപോലുള്ള വസ്ത്രങ്ങളണിഞ്ഞ് പ്രത്യക്ഷമായതു കണ്ടു. അവരുടെ സന്ദേശത്തിനായി അവൾ ശ്രദ്ധയോടെ ശ്രവിച്ചു. അവർ ഓരോരുത്തരും കൈകളിൽ കിരീടങ്ങളും കുരുത്തോല കളും കരുതിയിരുന്നു. അവയോരോന്നും ഒന്നിനോടൊ ന്നു വ്യത്യസ്തം. ഗ്രബ്രിയേൽ തന്റെ രാജ്ഞിയെ ആവേ മരിയ’ എന്നു സംബോധന ചെയ്തുകൊണ്ട് ഇപ്രകാരം തുടർന്നു. “ഞങ്ങളുടെ ചക്രവർത്തിനിയായ നാഥേ, സർവശക്തനും പരിശുദ്ധരിൽ പരിശുദ്ധനായവനും തന്റെ സ്വർഗീയ നഭസിൽനിന്നും ഞങ്ങളെ നിനക്കുള്ള ദൂതുമായി അയച്ചിരിക്കുന്നു. അവിടുന്നറിയിക്കുന്നതെന്തെന്നാൽ നിന്റെ ഈലോക തീർത്ഥയാത്രയുടെ സന്തോഷകരമായ സമാപനസമയം സമീപിച്ചിരിക്കുന്നുവെന്നും അതുവഴി നിന്റെ പ്രവാസകാലം തീരുന്നുവെന്നുമാണ്. അല്ലയോ നാഥേ, ആ ദിവസവും നാഴികയും സമീപിക്കുകയും അപ്രകാരം നിന്റെ തീവ്രാഭിലാഷങ്ങൾ പൂർത്തീകരി ക്കപ്പെടുകയും ചെയ്യും. അപ്പോൾ നീ പ്രകൃത്യാലുള്ള മരണത്തിന് വിധേയപ്പെട്ട്, അനശ്വരവും നിത്യവുമായ ജീവന്റെ ഉടമയായിത്തീരും. ആ മഹത്വം നിന്റെ ദിവ്യ പുത്രന്റെ സ്വർഗീയ സിംഹാസനത്തിന് വലതുഭാഗത്ത് നിന്നെ കാത്തിരിക്കുന്നു. ഇന്നേക്ക് കൃത്യം മൂന്നു വർഷം പൂർത്തിയാകുമ്പോൾ നീ സ്വർഗത്തിലേക്ക് എടുക്കപ്പെ ടുകയും കർത്താവിന്റെ നിത്യാനന്ദത്തിൽ ഭാഗഭാക്കാ കുകയും ചെയ്യും. അവിടുത്തെ സന്നിധിയിൽ എല്ലാ സ്വർഗവാസികളും നിന്റെ സാന്നിധ്യം കാംക്ഷിച്ചിതാ കാത്തിരിക്കുന്നു.”
പരിശുദ്ധ മറിയം വലിയ സന്തോഷത്തോടെ ഈ സന്ദേശം സ്വീകരിച്ചു. അവൾ ഭൂമിയിൽ സാഷ്ടാംഗപ്രണാമം ചെയ്യുകയും തിരുവവതാരത്തിന്റെ മംഗളവാർത്ത ശ്രവിച്ച വേളയിൽ മൊഴിഞ്ഞ അതേ വചനങ്ങളാൽ പ്രത്യഭിവാദനം ചെയ്യുകയും ചെയ്തു. “ഇതാ കർത്താവിന്റെ ദാസി,നിന്റെ വചനംപോലെ എന്നിൽ നിറവേറട്ടെ’ (ലൂക്കാ 1:38). തുടർന്ന് അവൾ തനിക്ക് ലഭിച്ച ഈ സന്തോഷ വാർത്തയെ പ്രതി നന്ദി പ്രകാശിപ്പിക്കാൻ അത്യുന്നതന്റെ മാലാഖമാരെയും ദാസരെയും ക്ഷണിച്ചു. സെറാഫുക ളോടും മറ്റു ബഹുവൃന്ദം മാലാഖമാരോടും ഒപ്പം മാറി മാറി രണ്ടു മണിക്കൂർ നീണ്ടുനിന്ന ഒരു സ്തുതിഗീതം അവൾ ആലപിച്ചു. ജ്ഞാനത്താലും വരപ്രസാദത്താലും ഒരു ഗുരുനാഥയ്ക്കടുത്ത നിറവ് അമ്മയ്ക്കുണ്ടായിരുന്നു. എന്നാൽ മാലാഖമാരിൽ അതു ശിഷ്യർക്കടുത്ത തലത്തിലുമായിരുന്നു. മാലാഖമാരെയും പിന്നിലാക്കുന്ന മഹത്വമായിരുന്നു മാതാവിനുണ്ടായിരുന്നത്. ഇപ്രകാരം സ്തുതിഗീതം സമാപിച്ചപ്പോൾ, അവൾ ദിവ്യാരൂപിക ളോട് ഭൗതികജീവിതത്തിൽ നിന്നും അനശ്വരതയിലേക്കുള്ള പ്രയാണത്തിന് വഴി തുറക്കാൻ കർത്താവിനോട് യാചിക്കണമെന്ന് അപേക്ഷിച്ചു. സ്വർഗത്തിലെ വിശുദ്ധരോടും മാലാഖമാരോടും ഈ സഹായാഭ്യർത്ഥന ആവർത്തിച്ചു. മാലാഖമാർ അവൾക്ക് എല്ലാ സഹായ ങ്ങളും വാഗ്ദാനം ചെയ്തു. അവളോടുള്ള തങ്ങളുടെ വിധേയത്വം പ്രഖ്യാപിച്ചു. വിശുദ്ധ ഗബിയേൽ തുടർന്ന് വിടപറയുകയും സ്വർഗീയ സൈന്യത്തോടൊപ്പം ഉന്ന തമോക്ഷം പുൽകുകയും ചെയ്തു.
പ്രപഞ്ചത്തിന്റെ നാഥയായ അമ്മ തന്റെ പ്രാർത്ഥനാ മുറിയിൽ ഏകയായി ധ്യാനത്തിലായി. എളിമയോടും കണ്ണുനീരോടും കൂടി ഭൂമിയെ ചുംബിച്ചും സാഷ്ടാംഗ പ്രണാമം ചെയ്തും അവൾ പറഞ്ഞു: “പ്രിയപ്പെട്ട ഭൂമി, നീയർഹിക്കുംവിധം ഞാനിതാ നിനക്ക് നന്ദിയർപ്പിക്കു ന്നു. എന്തെന്നാൽ എനിക്കർഹതയില്ലാഞ്ഞിട്ടും നീ നിന്റെ മാറിൽ അറുപത്തിയേഴു വർഷം എന്നെ ശുശ്രൂഷി ച്ചല്ലോ. നീ അത്യുന്നത ദൈവത്തിന്റെ സൃഷ്ടിയാകുന്നു. അവിടുത്തെ ഇച്ഛയനുസരിച്ച് ഇന്നുവരെ നീയെനിക്ക് പോഷണം നൽകി. ഇനിയുള്ള ശിഷ്ടദിനങ്ങളിലും നീയെന്നെ സംരക്ഷിക്കണമേയെന്ന് ഞാൻ യാചിക്കുന്നു. എന്തെന്നാൽ ഞാൻ നിന്നിൽനിന്ന് സൃഷ്ടിക്കപ്പെട്ടതും നിന്റെ മടിയിൽ വളർന്നവളുമാണല്ലോ. നിന്നിൽനിന്നും നിന്നിലൂടെയും ഞാനുയർത്തപ്പെട്ട് എന്റെ സ്രഷ്ടാവിന്റെ സൗഭാഗ്യകരമായ ദർശനത്തെ ഞാൻ സ്വന്തമാക്കട്ടെ.”
മറ്റു സൃഷ്ടികളെയും അവൾ ഇപ്രകാരം സം ബോധന ചെയ്തു. അവൾ അവരോട് ഇങ്ങനെ പറഞ്ഞു:
ആകാശങ്ങളേ, അവയിലെ ഗോളങ്ങളേ നിങ്ങളും എന്റെ പ്രിയന്റെ കരവേലകളാകുന്നു. നിങ്ങൾ അവന്റെ അത്ഭുതമഹത്വത്തിന്റെയും നിത്യലാവണ്യത്തി ന്റെയും വിശ്വസ്ത സാക്ഷികളാണല്ലോ. എന്റെ ജീവനെ സംരക്ഷിച്ച നിങ്ങൾക്കും ഞാനിതാ നന്ദിയർപ്പിക്കുന്നു. ഇന്ന് ഈ നിമിഷം മുതൽ നിങ്ങളുടെയും സഹായം ഞാൻ തേടുന്നു. എന്തെന്നാൽ ദൈവിക സഹായത്തോ ടെ എനിക്കായി ബാക്കിവച്ചിട്ടുള്ള ഭൗതികജീവിതത്തി ന്റെ നാളുകളിൽ, ഞാൻ എന്നെത്തന്നെ നവീകരിച്ച് എ ന്റെയും നിങ്ങളുടെയും സ്രഷ്ടാവിനെ വാഴ്ത്തുകയും അവിടുത്തേക്ക് കൃതജ്ഞതയർപ്പിക്കുകയും ചെയ്യട്ടെ.”
സ്വർഗയാത്രയ്ക്കുമുമ്പ് പരിശുദ്ധ രാജ്ഞി വിശുദ്ധ സ്ഥലങ്ങളോട് വിടചൊല്ലാനായി അവിടം സന്ദർശി ക്കുന്നതിന് നിശ്ചയിച്ചു. അതിന് അവൾ വിശുദ്ധ യോഹന്നാന്റെ അനുവാദം തേടി. തന്റെ വാസസ്ഥലം വിട്ട് യോഹന്നാനോടും ആയിരം മാലാഖമാരുടെ അകമ്പടി യോടുംകൂടി യാത്രയായി. ഈ യാത്രാവേളയിൽ മാലാഖ വൃന്ദം കൂടുതൽ ആഹ്ലാദവും പ്രകാശവും ലാവണ്യവും നിറഞ്ഞവരായി കാണപ്പെട്ടു. കാരണം ഇതു തങ്ങളുടെ രാജ്ഞിയുടെ സ്വർഗപ്രവേശന യാത്രയുടെ തുടക്കമാ യിരുന്നു. അമ്മയാകട്ടെ തന്റെ യഥാർത്ഥ പിതൃരാജ്യം സ്വന്തമാക്കാൻ പുറപ്പെടുന്നതിനുള്ള തയാറെടുപ്പ് എന്ന നിലയിൽ ദൈനംദിന മാനുഷികാവശ്യങ്ങളെല്ലാം മാറ്റിവച്ചു. രക്ഷാകരദൗത്യത്തിന്റെ വിവിധ ഘട്ടങ്ങൾ ഓർത്തുകൊണ്ട്ഓരോ സ്ഥലവും സന്ദർശിച്ചു. ഓരോ സ്ഥലത്തും അവൾ കണ്ണുനീർ പൊഴിച്ചു. തന്റെ പുത്രൻ അവിടെവച്ച് സ ഹിച്ച് പാടുപീഡകൾ ഓർത്തു. തീക്ഷ്ണമായ പരിഹാ പ്രവൃത്തികളും സ്നേഹത്തിന്റെ അനുഷ്ഠാനങ്ങളും ചെയ്തു. ഭാവിയിൽ ഈ സ്ഥലങ്ങളിൽ തീർത്ഥാടകരാ യി വരാൻ പോകുന്ന വിശ്വാസികൾക്കായുള്ള മധ്യസ്ഥ പ്രാർത്ഥനകളും അവൾ അർപ്പിച്ചു. കാൽവരി മലയിൽ അവൾ കൂടുതൽ സമയം ചെലവഴിച്ചു. അവിടെ തന്റെ പുത്രന്റെ മരണത്തിലൂടെ തിരികെ കൊണ്ടുവരപ്പെട്ട ആത്മാക്കൾക്കായി പ്രാർത്ഥിച്ചു. ഇവിടെ അർപ്പിക്കപ്പെട്ട പ്രാർത്ഥനയുടെ തീവ്രതമൂലം അവൾക്ക് മരണം തന്നെ സംഭവിക്കാമായിരുന്നു. അവിടെ ദൈവത്തിന്റെ ശക്തി അവളെ സംരക്ഷിച്ചു.
ഈ വിടവാങ്ങൽ വേളയിൽ വിശുദ്ധ സ്ഥലങ്ങൾ ക്ക് കാവലാളുകളായിരുന്ന മാലാഖമാരോടും വിശുദ്ധ യോഹന്നാനോടും അവൾ യാത്രയ്ക്ക് മുമ്പുള്ള ആശീർ വാദം യാചിച്ചു. അതിനുശേഷം തന്റെ പ്രാർത്ഥനാസങ്കേ ത്തിൽ മടങ്ങിയെത്തി. താൻ ഏറ്റം സ്നേഹിച്ച സ്ഥലങ്ങ ളെപ്പറ്റി ഓർത്ത് സ്നേഹവായ്പിന്റെ അശ്രുധാരയൊഴുക്കി. ഭൂമിയിൽ പ്രണമിച്ച് ഭൂമിയിൽ ചുംബിച്ചുകൊണ്ട് തന്റെ ഹൃദയത്തിൽ നിറഞ്ഞൊഴുകിയ മറ്റൊരു പ്രാർത്ഥന ആലപിച്ചു. ഇത് തിരുസഭയ്ക്കുവേണ്ടിയുള്ളതായിരു ന്നു. ഏറെ സമയം ഈ പ്രാർത്ഥന തുടർന്നു. അതിന്റെ പരമകാഷ്ഠയിൽ അവൾക്ക് അമൂർത്തമായ ദൈവദർശ നം ലഭിച്ചു. ആ ദർശനവേളയിൽ കർത്താവ് അവളുടെ പ്രാർത്ഥന കേട്ടതായി അറിയിച്ചു. തിരുസഭയോട് വിട വാങ്ങാൻ അനുവാദം ചോദിച്ചുകൊണ്ട് കർത്താവിനോട് ഇപ്രകാരം പറഞ്ഞു: “അത്യുന്നതനായ ദൈവമേ, തന്റെ വിശുദ്ധരുടെയും തെരഞ്ഞെടുക്കപ്പെട്ടവരുടെയും നിയ ന്താവേ, ഞാൻ പരിശുദ്ധ സഭയുടെ മകളാകുന്നല്ലോ. നിന്റെ രക്തത്താൽ രക്ഷിക്കപ്പെട്ടവളാണു ഞാൻ. ഈ
സഭയാകുന്ന സ്നേഹമയിയായ അമ്മയോടും അവളു ടെയും നിന്റെയും മക്കളായ എന്റെ സഹോദരരോടും യാത്ര പറയാൻ എന്നെ അനുവദിക്കുക.” കർത്താവിന്റെ അനുവാദം തനിക്ക് ലഭിച്ചെന്നവൾക്ക് ഉറപ്പ് നൽകപ്പെട്ടു.