പരിശുദ്ധാത്മാവിന്റെ പ്രകാശത്തിൽ ചരിക്കുന്ന ഭക്താത്മാക്കളെ, ജീവിതത്തിലും മരണത്തിലും നിത്യതയിലും നിലനിൽക്കുന്ന, നന്മനിറഞ്ഞ ഈ റോസാച്ചെടി ഈശോയും മാറിയവുമാണ്. അതിന്റെ പച്ചിലകൾ സന്തോഷത്തിന്റെ രഹസ്യങ്ങളും മുള്ളുകൾ ദുഖത്തിന്റെ രഹസ്യങ്ങളുമാണ്. മൊട്ടുകൾ ഇരുവരുടെയും ബാല്യകാലമാണ്. വിടർന്ന പുഷ്പ്പങ്ങൾ സഹിക്കുന്ന ഈശോയെയും മറിയത്തെയും സൂചിപ്പിക്കുന്നു. പൂർണമായി വിടർന്ന പൂക്കൾ വിജയവും മഹത്വവുമാർന്ന ഈശോയെയും മറിയാതെയുമാണ് സൂചിപ്പിക്കുക. റോസാപ്പൂവിന്റെ സൗന്ദര്യം നമ്മെ സന്തോഷിപ്പിക്കുന്നു. അതുകൊണ്ടുതന്നെയാണ് അത് സന്തോഷ രഹസ്യങ്ങളിലെ ഈശോയെയും മറിയത്തെയും നമ്മെ അനുസ്മരിപ്പിക്കുന്നത്. റോസാച്ചെടിയുടെ മുള്ളുകൾ കൂർത്തതും കുത്തിമുറിവേൽപ്പിക്കുന്നതുമാണ്. ദുഃഖരഹസ്യങ്ങളിലെ ഈശോയെയും മറിയത്തെയും ഇത് നമ്മെ ചിന്തിപ്പിക്കുന്നു. റോസാപ്പൂവിന്റെ സുഗന്ധത്തിനും സൂചനാത്മകമായി ഏറെ പ്രാധാന്യമുണ്ട്. സുഗന്ധം നമ്മുക്കൊരു മധുരം പകർന്നു തരുന്നുണ്ട്. ഈ സവിശേഷത അതിനെ ഏവർക്കും സ്നേഹവിഷയമാക്കുന്നു. ജപമാലയിൽ ഇത് പ്രതിനിധാനം ചെയ്യുന്നതോ ഈശോയുടെയും മാറിയത്തിന്റെയും മഹത്വരഹസ്യങ്ങളും.
അതിനാൽ, ഈ സ്വർഗീയ സസ്യത്തെ (ജപമാലയെ) നിങ്ങൾ തിരസ്ക്കരിക്കരുതേ! നേരെമറിച്ചു, നിത്യവും ജപമാല ചൊല്ലാമെന്നുള്ള ദൃഢനിശ്ചയമെടുത്തു നിങ്ങളുടെ അന്തരാത്മാവിന്റെ ആരാമത്തിൽ നിങ്ങളുടെ സ്വന്തം കരങ്ങളാൽ ഈ ചെടി നടുക. നിത്യവും ജപമാല ചൊല്ലുന്നതിലൂടെ, ഒപ്പം സത്പ്രവർത്തികൾ ചെയ്യുന്നതിലൂടെ നിങ്ങൾ നിങ്ങളുടെ റോസാച്ചെടിയെ പരിചരിക്കുന്ന, നനയ്ക്കുന്ന, മണ്ണ് കിളച്ചു വളമിടുന്നു.
ഒടുവിൽ ഇത് വളർന്നു, പന്തലിച്ചു സ്വർഗീയ പക്ഷികൾ – ദൈവം മുൻകൂട്ടി തെരഞ്ഞെടുത്തവരും ധ്യാനനിഷ്ടരുമായ ആത്മാക്കൾ – വസിക്കുകയും അവയുടെ കൂടുകൾ കൂട്ടുകയും ചെയുന്ന ഒരു വടവൃക്ഷമായി വളരുന്നത് നിങ്ങള്ക്ക് കാണാം. അതിന്റെ തേൻകനി നിങ്ങളെ പരിപോഷിപ്പിക്കും. ആ കനി നമ്മുടെ ഈശോതന്നെയാണ്. അവിടുത്തേക്ക് മഹത്വവും ബഹുമാനവും എപ്പോഴും ഉണ്ടായിരിക്കട്ടെ!