യേശുക്രിസ്തുവിനെപറ്റിയുള്ള അറിവ്

Fr Joseph Vattakalam
3 Min Read

മൂന്നാമത്തെ ആഴ്ചയിൽ അവർ യേശുവിനെപ്പറ്റി പഠിക്കാൻ അധ്വാനിക്കണം. യേശുവിൽ പഠിക്കേണ്ടതായി എന്തുണ്ട്? ഒന്നാമത് ദൈവമനുഷ്യൻ, അവിടുത്തെ കൃപാവരവും മഹത്വത്തിലും, പിന്നെ, നമ്മുടെ മേൽ അധികാരമുള്ള രാജാവാകാനുള്ള അവിടുത്തെ അവകാശം. നാം പിശാചിനെയും ലോകത്തെയും ഉപേക്ഷിച്ചതിനുശേഷം, നാം യേശുക്രിസ്തുവിനെ നമ്മുടെ കർത്താവായി സ്വീകരിച്ചു. ഇനി നമ്മുടെ പഠനവിഷയം എന്തായിരിക്കണം? അവിടുത്ത ബാഹ്യപ്രവൃത്തികൾ, അവിടുത്തെ പുണ്യങ്ങൾ, അവിടുത്തെ തിരുഹൃദയത്തിന്റെ വ്യാപാരങ്ങൾ, മംഗലവാർത്ത, മനുഷ്യാവതാരം, ബാല്യ കാലം, രഹസ്യജീവിതം, കാനായിലെ കല്യാണം, കാൽവരി ഈവക രഹസ്യങ്ങളിൽ അവിടുത്തേക്കു മറിയത്തോടുള്ള ബന്ധം ഇവയെല്ലാ മാണ് പഠിക്കേണ്ടത്.

ആദ്ധ്യാത്മികാഭ്യാസങ്ങൾ : ദൈവസ്നേഹപകരണങ്ങൾ, യേശുവിന്റെ അനുഗ്രഹങ്ങൾക്കു നന്ദി പ്രകാശിപ്പിക്കുക, മനഃസ്താപവും പ്രതിജ്ഞയും

വി. ലൂയിസ് ഡി മോൺഫോർട്ടിന്റെ യേശുവിനോടുള്ള പ്രാർത്ഥന

ഏറ്റവും സ്നേഹമുള്ള യേശുവേ, എന്റെ ഹൃദയത്തിൽ കവിഞ്ഞൊഴുകുന്ന കൃതജ്ഞത പ്രകാശിപ്പിക്കാൻ കാരുണ്യപൂർവ്വം അങ്ങ് എന്നെ അനുവദിക്കണമേ. എന്തെന്നാൽ പരിശുദ്ധമായ അടിമത്തമെന്ന ഭക്താഭ്യാസം വഴി അങ്ങ് അവിടുത്തെ അമ്മയെ എനിക്കു നല്കി. മാതാവിലൂടെ അങ്ങ് എന്നിലേക്കു വർഷിച്ച കൃപാവരങ്ങൾ എത്ര അനവധിയാണ് നാഥാ, അങ്ങയുടെ തിരുമുമ്പിൽ അമ്മയത്രേ എനിക്ക് ഉറപ്പുള്ള മദ്ധ്യസ്ഥ. എന്റെ ഏറ്റവും ദാരുണമായ കഷ്ടതകളിൽ പരിശുദ്ധ കന്യകയാണ് എനിക്കു വലിയ ആശ്രയം. കഷ്ടം! ഓ എന്റെ ദൈവമേ ഈ വത്സലമാതാവില്ലായിരുന്നുവെങ്കിൽ ഞാൻ വലിയ ദുർഭഗനാകുമായിരുന്നു. തീർച്ചയായും ഞാൻ നശിച്ചുപോവുകയും ചെയ്തേനെ. അതെ, അവിടുത്തെ നീതിപൂർവ്വമായ കോപത്തെ ശാന്തമാക്കാൻ മറിയം അങ്ങയുടെ സമീപത്തും മറ്റെല്ലായിടങ്ങളിലും എനിക്കുവേണ്ടി ഉണ്ടാകണം. എന്തെന്നാൽ പലപ്പോഴും ഞാൻ അവിടുത്തെ ദ്രോഹിക്കുന്നു. അങ്ങയുടെ നീതിപ്രകാരം ഞാനർഹിക്കുന്ന നിത്യനാശത്തിൽനിന്ന് പരിശുദ്ധ

അമ്മ എന്നെ രക്ഷിക്കട്ടെ. മറിയം അവിടുത്തെ ധ്യാനിക്കട്ടെ, അങ്ങയോടു സംസാരിക്കട്ടെ, അങ്ങയോടു പ്രാർത്ഥിക്കട്ടെ, അങ്ങയെ സമീപിക്കട്ടെ, അങ്ങയെ പ്രസാദിപ്പിക്കട്ടെ. മറിയം എന്റെ ആത്മാവിനെയും മറ്റുള്ളവരുടെ ആത്മാക്കളെയും രക്ഷിക്കാൻ സഹായിക്കട്ടെ. ചുരുക്കത്തിൽ, ഞാൻ എപ്പോഴും അങ്ങയുടെ ദിവ്യഹിതം നിർവ്വഹിക്കുവാനും അവിടുത്തെ ഉപരിമഹത്ത്വം സാധിക്കുവാനും മറിയം എനിക്ക് അത്യാവശ്യമത്രേ. അവിടുന്ന് എന്നോടുകാണിച്ച വലിയ കരുണകളെ ലോകം മുഴുവനും പോയി പ്രഘോഷിക്കുവാൻ എനിക്കു കഴിയുമോ? മറിയമില്ലായിരുന്നുവെങ്കിൽ ഞാൻ നിത്യനാശത്തിൽ ആകുമായിരുന്നുവെന്ന്, ഓരോ മനുഷ്യനും അറിഞ്ഞിരുന്നുവെങ്കിൽ ഇത്രയും വലിയ അനുഗ്രഹത്തിന് അർഹമായ നന്ദിപ്രകാശിപ്പിക്കുവാൻ എനിക്കു സാധിക്കുമോ? മറിയം എന്നിലുണ്ട്. ഓ! അക്ഷയമായ നിധിയേ, ഓ! എത്ര വലിയ ആശ്വാസം! ഞാൻ പൂർണ്ണമായും അവളുടേതല്ലാതായിപ്പോകുമോ? ഓ! എത്രവലിയ നന്ദിഹീനത! ഓ എന്റെ പ്രിയരക്ഷകാ, ഈ അത്യാപത്തിൽപ്പെടുന്നതിനേക്കാൾ എന്നെ മരിപ്പിച്ചാലും! എന്തുകൊണ്ടെന്നാൽ ഞാൻ പരി പൂർണ്ണമായും മറിയത്തിന്റേതാകുന്നില്ലെങ്കിൽ ഞാൻ മരിക്കുകയാണ് ഭേദം. വിശുദ്ധ യോഹന്നാൻ ശ്ലീഹായോടുകൂടി കുരിശിൻ ചുവട്ടിൽ നിന്നു കൊണ്ട് ഒരായിരം പ്രാവശ്യം അവളെ എന്റെ അമ്മയായി സ്വീകരിക്കുകയും അത്രയും പ്രാവശ്യം തന്നെ എന്നെ അവൾക്കു നല്കുകയും ചെയ്യുന്നു. പ്രിയ ഈശോയേ അങ്ങ് അഭിലഷിക്കുന്ന രീതിയിൽ എന്റെ അർപ്പണം ഇപ്പോഴും ഞാൻ നിർവ്വഹിച്ചിട്ടില്ലെങ്കിൽ, ഞാൻ ഈ അർപ്പണം അങ്ങ് ആഗ്രഹിക്കുന്ന രീതിയിൽ നവീകരിക്കുന്നു. പ്രിയ ഈശോയേ എന്റെ ആത്മാവിലോ ശരീരത്തിലോ ഈ മഹത്ത്വമുള്ള രാജ്ഞിക്ക് അർപ്പിതമല്ലാത്തതായി എന്തെങ്കിലും കാണുന്നുവെങ്കിൽ, അങ്ങ് അതിനെ എന്നിൽനിന്നു ദൂരെ അകറ്റണമേ. എന്നിൽ മറിയത്തിന് ഉള്ളതല്ലാത്തതായി എന്തെങ്കിലുമുണ്ടെങ്കിൽ നാഥാ അത് അങ്ങേയ്ക്ക് അനുഗുണമല്ലതന്നെ.

ഓ! പരിശുദ്ധാത്മാവേ, ഈ അനുഗ്രഹങ്ങളെല്ലാം എനിക്കു നല്ക ണമേ. എന്റെ ആത്മാവിൽ മറിയമാകുന്ന യഥാർത്ഥ ജീവന്റെ വൃക്ഷം അങ്ങു നടണമേ. അതിനെ പരിപാലിച്ചു വളർത്തണമേ. അങ്ങനെ അതു വളർന്നു പുഷ്പിച്ച് ജീവന്റെ ഫലം സമൃദ്ധിയായി ഉല്പാദിപ്പിക്കട്ടെ. ഓ! പരിശുദ്ധാത്മാവേ അങ്ങയുടെ വിശ്വസ്തവധുവായ മറിയത്തോട് എനിക്കു വലിയ ഭക്തി തരണമേ. പരിശുദ്ധ അമ്മയുടെ മാതൃ ഹൃദയത്തിൽ ആഴമായ വിശ്വാസം എനിക്കു നല്കിയാലും. ദിവ്യജനനിയുടെ കരുണയിൽ അഭയം തേടാൻ എന്നെ സഹായിക്കണമേ. അതു വഴി വലിയവനും ശക്തനുമായ യേശുവിന്റെ പൂർണ്ണതയിലേക്ക് എന്നെ വളർത്തുവാൻ അവിടുത്തേക്കു സാധിക്കട്ടെ. ആമ്മേൻ.

Share This Article
error: Content is protected !!