അവിടുന്ന് ഇപ്രകാരം ഉത്ഘോഷിച്ചുകൊണ്ടു അവന്റെ മുൻപിലൂടെ കടന്നു പോയി; കത്താവ് കാരുണ്യവാനും കൃപാനിധിയുമായ ദൈവം, കോപിക്കുന്നതിൽ വിമുഖൻ, സ്നേഹത്തിലും വിശ്വസ്തതയിലും അത്യുദാരൻ. തെറ്റുകളും കുറ്റങ്ങളും പാപങ്ങളും ക്ഷമിച്ചുകൊണ്ടു ആയിരങ്ങളോട് കരുണ കാണിക്കുന്നവൻ (പുറ. 34:6-7).
ഭക്ഷണപാനീയങ്ങൾ വർജിക്കുന്നതു ഉപവാസത്തിന്റെ ഭാഗംതന്നെ. എന്നാൽ (മോശയെപ്പോലെ) കർത്താവിനോടുകൂടെ ആയിരിക്കുന്നത് കൂടുതൽ പ്രധാനം.
ദുഷ്ടതയുടെ കെട്ടുകൾ പൊട്ടിക്കുകയും … മർദിതരെ സ്വന്ത്രരാക്കുകയും എല്ലാ നുകങ്ങളും ഒടിക്കുകയും ചെയുന്നതല്ലെ യഥാർത്ഥ ഉപവാസം? വിശക്കുന്നവനുമായി ആഹാരം പങ്കുവയ്ക്കുകയും ഭാവനരഹിതനെ വീട്ടിൽ സ്വീകരിക്കുകയും നഗ്നനെ ഉടുപ്പിക്കുകയും സ്വന്തക്കാരിൽനിന്നു ഒഴിഞ്ഞുമാറാതിരിക്കുന്നതും അല്ലെ അത്?
കർത്താവിന്റെ ഉപവാസത്തിന്റെ നല്ല ഫലം ഇല്ലാതാക്കാനാണ് സാത്താൻ ശ്രമിച്ചത്. അവിടുത്തെ തിരുമുൻപിൽ പിശാച് അവതരിപ്പിച്ച പരീക്ഷ (temptation) സാധാരണയിൽ നിന്നും 100 മടങ്ങ് കഠിനമാണ്. തന്റെ അസ്തിത്വത്തിന്റെ അടിസ്ഥാനശില ഇളക്കാനായിരുന്നു നുണയന്റെ പരിപാടി. ‘നീ ദൈവപുത്രനാണെങ്കിൽ’ എന്ന വെല്ലുവിളി അവൻ രണ്ടു പ്രാവശ്യം മുൻപോട്ടു വയ്ക്കുന്നു. ‘എന്നെ ആരാധിച്ചാൽ’ എന്ന വ്യവസ്ഥയാണ് കഠിന കഠോരം. തിരുവചനം തന്നെയാണ് തന്റെ ലക്ഷ്യപ്രാപ്തിക്കായി പിശാച് ഉദ്ധരിക്കുന്നത്. കർത്താവു നൽകുന്ന മൂന്ന് മറുപടികളും കുറിക്കു കൊള്ളുന്നവയാണ്.
1 ) മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല ദൈവത്തിന്റെ… വചനംകൊണ്ടുമാണ് ജീവിക്കുന്നത് (മത്താ. 4:4, നിയ. 8:3)
2 ) നിന്റെ ദൈവമായ കർത്താവിനെ നീ പരീക്ഷിക്കരുതേ (മത്താ 4:7, നിയ. 6:16)
3 ) സാത്താനെ ദൂരെപോവുക. എന്തെന്നാൽ നിന്റെ ദൈവമായ കർത്താവിനെ നീ ആരാധിക്കണം. അവിടുത്തെ മാത്രമേ പൂജിക്കാവു എന്നും എഴുതപ്പെട്ടിരിക്കുന്നു. (മത്താ. 4:10, നിയ. 6:13,14)..