മറിയത്തിന്റെ സ്തോത്രഗീതത്തോടുള്ള ഭക്തി

Fr Joseph Vattakalam
1 Min Read

ഈ ഭക്തി അഭ്യസിക്കുന്നവർ മറിയത്തിനു നല്കിയ അനുഗ്രഹങ്ങളെ പ്രതി ദൈവത്തിനു കൃതജ്ഞത പ്രകടിപ്പിക്കുവാൻ “മറിയ ത്തിന്റെ സ്തോത്രഗീതം” പലപ്പോഴും ചൊല്ലും, വാഴ്ത്തപ്പെട്ട മരിയ ഡി ഒയിഗ്നീസിന്റെയും പല വിശുദ്ധന്മാരുടെയും മാതൃക ഇക്കാര്യത്തിൽ എന്നു അനുകരണീയമാണ്. പരിശുദ്ധകന്യകയുടെ സ്വന്തമായ ഏക പ്രാർത്ഥ ന-ഏകഗാനം-ഇതാണ്. അവളുടെ അധരങ്ങൾ വഴി സംസാരിച്ചത്. ഈശോ ആയിരുന്നതിനാൽ, അവിടുന്നാണ് അതിന്റെ കർത്താവ് പറയുന്നതാവും കൂടുതൽ ശരി. കൃപാവരത്തിന്റെ തലത്തിൽ പരിശുദ്ധയായ സൃഷ്ടിയിൽനിന്ന് ഇതായിരുന്നു ദൈവം സ്വീകരിച്ച ഏറ്റവും വിശിഷ്ടമായ സ്തുതിയുടെ ബലി, ഒരു വശത്തുകൂടി നോക്കുമ്പോൾ അത് ഏറ്റവും വിനീതവും കൃതജ്ഞതാനിർഭരവുമാണെങ്കിൽ മറുവശത്തിലൂടെ വീക്ഷിക്കുമ്പോൾ, ഗീതങ്ങളിൽ വച്ച് അതേറ്റവും ശ്രേഷ്ഠവും പ്രൗഢവുമാണ്. മാലാഖമാർക്കുപോലും അഗ്രാഹ്യമായ മഹത്തരവും അതിനിഗൂഢവുമായ രഹസ്യങ്ങളാണ് അതിലെ ഉള്ളടക്കം. ഗഹനമായ വിഷയങ്ങളെക്കുറിച്ചു പാണ്ഡിത്യവും ഭക്തിയും കവിഞ്ഞൊഴുകുന്ന ഗ്രന്ഥങ്ങൾ വിരചിക്കുവാൻ ജീവിതത്തിന്റെ നല്ലൊരുഭാഗം ചെലവഴിച്ച ഭക്തനും പണ്ഡിതനുമായ ജേഴ്സൺ, ജീവിത സായാഹ്നത്തിൽ, ഭയാ ശങ്കകളോടെയാണ് ഇത് വ്യാഖ്യാനിക്കുവാൻ മുതിർന്നത്. മറിയത്തിന്റെ സ്തോത്രഗീതത്തെ സംബന്ധിച്ച ഗ്രന്ഥരചന വിറയാർന്ന കരങ്ങളോ ടെയാണ് നിർവ്വഹിച്ചതെങ്കിലും അതായിരുന്നു അദ്ദേഹത്തിന്റെ കൃതികൾക്കു മകുടം ചാർത്തിയത്. മനോഹരവും വിശുദ്ധവുമായ ആ സ്തുതി ഗീതത്തിലെ അതിവിശിഷ്ടമായ പലകാര്യങ്ങളും ആവിഷ്ക്കരിച്ചു കൊണ്ട് അദ്ദേഹം ഒരു വലിയ ഗ്രന്ഥം രചിക്കുകയുണ്ടായി. പരിശുദ്ധകന്യകതന്നെ പലപ്പോഴും, പ്രത്യേകിച്ച്, വി. കുർബ്ബാന സ്വീകരണത്തിനു ശേഷം ഇതു ചൊല്ലിയിരുന്നുവെന്ന് മറ്റു പല കാര്യങ്ങളും പറയുന്ന കൂട്ടത്തിൽ അദ്ദേഹം പറയുന്നു. പണ്ഡിതനായ ബെൻസോ നിയൂസ് ഈ പ്രാർത്ഥനയെ വ്യാഖ്യാനിക്കുകയും ഇതിന്റെ ശക്തികൊണ്ടു സംഭവിച്ച പല അദ്ഭുതങ്ങളെപ്പറ്റി വിവരിക്കുകയും ചെയ്യുന്നുണ്ട്. അവിടുന്ന് “തന്റെ ഭുജബലംകൊണ്ട് ശക്തി പ്രകടിപ്പിച്ചു. ഹൃദയവിചാരത്താൽ അഹങ്കരിക്കുന്നവരെ ചിതറിച്ചു” (ലൂക്കാ 1:51) എന്ന വചനം കേൾക്കു മ്പോൾ പിശാചുക്കൾ വിറച്ചുകൊണ്ടോടുന്നുവെന്നാണ് അദ്ദേഹം പ്രസ്താവിക്കുന്നത്.

ലോകത്തെ വെറുക്കുക, ഉപേക്ഷിക്കുക.

മറിയത്തിന്റെ വിശ്വസ്തദാസർ ഈ ദുഷിച്ച ലോകത്തെ വെറുക്കുകയും പരിത്യജിക്കുകയും ചെയ്യണം. ലോകാരൂപിയെ ഉപേക്ഷിക്കുവാൻ പര്യാപ്തമായ അഭ്യാസങ്ങൾ അനുഷ്ഠിക്കുകയും വേണം. പ്രസ്തു താഭ്യാസങ്ങളെക്കുറിച്ച് ഈ അദ്ധ്യായത്തിന്റെ ആരംഭത്തിൽ പ്രതിപാ ദിച്ചിട്ടുണ്ട്.

Share This Article
error: Content is protected !!