ലോകത്തിൽ ഇന്നുവരെ ഉണ്ടായിട്ടുള്ള ഏതു വിശ്വാസത്തെയും മറികടക്കുന്നതും എല്ലാ പൂർവ്വപിതാക്കന്മാരുടെയും ദീർഘദർശികളുടെയും ശ്ലീഹന്മാരുടെയും വിശുദ്ധരുടെയും വിശ്വാസം ഒരുമിച്ചുകൂട്ടി യതിനെക്കാളും മഹത്തരമായിരുന്നു, മറിയത്തിന്റെ വിശ്വാസം. ആ വിശ്വാസത്തിന്റെ ഒരു പങ്ക് അവൾ നിനക്കു തരും. ഇപ്പോൾ അവൾക്കു വിശ്വാസം ആവശ്യമില്ല. കാരണം, മഹത്ത്വത്തിന്റെ പ്രഭയിൽ എല്ലാം ദൈവത്തിൽ കാണുന്ന സ്വർഗ്ഗരാജ്ഞിയാണ് അവളിന്ന്. പക്ഷേ, അവൾ ദൈവത്തിന്റെ സമ്മതത്തോടെ തന്റെ വിശ്വാസം ഉപേക്ഷിച്ചുകളയാതെ വിശ്വസ്തദാസർക്കായി, അത് സമരസഭയിൽ നിലനിറുത്തുവാൻ വേ ണ്ടി, അവൾ അത് സൂക്ഷിക്കണമെന്നായിരുന്നു അവിടുത്തെ തിരുവിഷ്ടം.
ആകയാൽ, പ്രതാപപൂർണ്ണയായ ഈ രാജകുമാരിയുടെ, ഈ വിശ്വസ്തകന്യകയുടെ ഔദാര്യം എത്രയധികം നീ സമ്പാദിക്കുന്നുവോ അത്രയധികം നിഷ്കളങ്കവിശ്വാസം നിന്നിൽ വ്യാപരിക്കും. ഇന്ദ്രിയ സമാശ്വാസങ്ങളെയോ അസാധാരണ ദാനങ്ങളെയോ ഒരിക്കൽപ്പോലും ആഗ്രഹിക്കാത്തവിധം ഉപവിയാൽ പ്രചോദിതമായ വിശ്വാസത്തിന്റെ ഉടമയാക്കും. അത്, നിന്റെ എല്ലാക്കാര്യങ്ങളും പരിശുദ്ധമായ സ്നേഹം ലക്ഷ്യംവച്ചു നിർവ്വഹിക്കുവാൻ നിന്നെ പ്രാപ്തനാക്കും, ആ വിശ്വാസം പാറപോലെ ഉറച്ചതും അചഞ്ചലവുമായിരിക്കും. അത് വലിയ കൊടുങ്കാറ്റിൽ നിന്നെ ശാന്തമായി, നിരന്തരം, വിശ്രമിക്കാൻ പ്രാപ്തനാക്കും. യേശുവിന്റെ നിഗൂഢരഹസ്യങ്ങളിലേക്കും മനുഷ്യന്റെ അന്ത്യങ്ങളിലേക്കും, ദൈവത്തിന്റെ ഹൃദയത്തിലേക്കും വഴിതുറന്നു തരുന്ന ഒരു നിഗൂഢ താക്കോൽ പോലെയാണ് തുളച്ചുകയറുന്നതും കർമ്മനിരതവുമായ ആ വിശ്വാസം. ദൈവത്തിനും ആത്മാക്കളുടെ രക്ഷയ്ക്കും വേണ്ടി, വലിയ കാര്യങ്ങൾ ഭയലേശമെന്യേ നിഷ്പ്രയാസം നിർവ്വഹിക്കുവാൻ കരു ത്തുപകരുന്നതാണാ വിശ്വാസം, അത് ജ്വലിക്കുന്ന ദീപശിഖയും ദൈവി കജീവനും ദൈവികവിജ്ഞാനത്തിന്റെ നിഗൂഢനിധിയുമായിരിക്കും.
അന്ധകാരത്തിലും മരണനിഴലിലും സഞ്ചരിക്കുന്നവർക്ക് വിജ്ഞാന വെളിച്ചം നല്കുന്ന സർവ്വശക്തമായ ആയുധമായും നീ അതിനെ ഉപ യോഗിക്കും. അതുപയോഗിച്ച് മന്ദഭക്തരെയും ഉപവിയാകുന്ന സ്വർണ്ണം ഇല്ലാത്തവരെയും കത്തിജ്വലിപ്പിക്കും; പാപത്തിൽ നിപതിച്ചവർക്കു ജീവൻ കൊടുക്കും. സൗമ്യവും ശക്തവുമായ വാക്കുകളാൽ മാർബിൾ പോലെയുള്ള കഠിനഹൃദയരെ സ്പർശിക്കും. ലബനോനിലെ കാരകിൽ വൃക്ഷങ്ങളെപ്പോലെയുള്ള അഹങ്കാരികളെ നീ പിഴുതെറിയും. അവസാനമായി പിശാചിനെയും രക്ഷയ്ക്കു വിഘാതമായ എല്ലാ ശത്രു ക്കളെയും നീ ചെറുത്തു നില്ക്കും.