മറിയത്തിന്റെ തൃക്കരങ്ങൾ വഴി, ക്രിസ്തുനാഥനു സമർപ്പിക്കാവുന്നതെല്ലാം ഏറ്റവും പൂർണ്ണമായ വിധത്തിൽ അവിടുത്തേക്കു നല്കുകയാണ് ഈ ഭക്താഭ്യാസം വഴി നാം ചെയ്യുന്നത്. മറ്റു ഭക്താഭ്യാസങ്ങൾ വഴി നമ്മുടെ പരിഹാരപ്രവൃത്തികളുടെയും മറ്റു സത്കൃത്യ ങ്ങളുടെയും സമയത്തിന്റെയും ഒരു ഭാഗം മാത്രമേ ക്രിസ്തുവിനു നല്കുവാൻ കഴിയുന്നുള്ളൂ. എന്നാൽ ഈ ഭക്തിവഴി സകലതും നാം അവിടുത്തെ മാതാവിന്റെ തൃക്കരംവഴി അവിടുത്തേക്കു സമർപ്പിക്കുന്നു. അനുദിനം നാം നിർവ്വഹിക്കുന്ന സത്കൃത്യങ്ങൾ വഴി നാം സമ്പാദിക്കുന്ന ആത്മീയ നന്മകളും പരിഹാരപരവുമായ ഫലങ്ങളും ദാനം ചെയ്യുവാനുള്ള അവകാശം പോലും നാം സമർപ്പിക്കുന്നു. സന്ന്യാസ സഭകളിൽ നിർവഹിക്കുന്നവയെക്കാളും കൂടുതലാണിത്. കാരണം സന്ന്യാസത്തിൽ ദാരിദ്ര്യവതംവഴി ലൗകികസമ്പത്തും ബ്രഹ്മചര്യം വഴി ശാരീരിക (ജഡിക) സുഖങ്ങളും അനുസരണം വഴി മനസ്സും ദൈവത്തിനു കാഴ്ചവയ്ക്കുന്നു. ചിലപ്പോൾ സന്ന്യാസികൾ മതിൽക്കെട്ടിനു പുറത്തിറങ്ങാനുള്ള സ്വാതന്ത്ര്യം പോലും ക്ലോയിസ്റ്റർ വ്രതം വഴി ഉപേക്ഷിക്കുന്നു. പക്ഷെ സത്പ്രവൃത്തികൾ യഥേഷ്ടം വിതരണം ചെയ്യുവാൻ അവർക്കുള്ള അവകാശത്തെയും സ്വാതന്ത്യത്തെയും അവർ ദൈവത്തിനു നല്കുന്നില്ല. ഒരു ക്രിസ്ത്യാനി ഏറ്റവും അമൂല്യവും
പ്രിയങ്കരവുമായി കരുതുന്ന തന്റെ പുണ്യയോഗ്യതാഫലവും പരിഹാരഫലവും അവർ സമർപ്പിക്കുന്നില്ല. എന്നാൽ ഈ ഭക്താഭ്യാസം വഴി അവയുടെ മേലുള്ള അവകാശം കൂടെ നാം ഉപേക്ഷിക്കുന്നു.
ആകയാൽ ഒരുവൻ സ്വമനസ്സാ മറിയം വഴി ക്രിസ്തുവിന് തന്നെത്തന്നെ സമർപ്പിച്ചുകഴിഞ്ഞാൽ തന്റെ യാതൊരു സത്പ്രവ ത്തിയുടെ യോഗ്യതയും ഇഷ്ടാനുസരണം ഉപയോഗിക്കുവാൻ അവന് അവകാശമില്ല. അവൻ സഹിക്കുന്നതും ചിന്തിക്കുന്നതും ചെയ്യുന്നതും പറയുന്നതുമായ എല്ലാ നല്ലകാര്യങ്ങളും മറിയത്തിന്റെ സ്വന്തമാണ്. അവൾ തന്റെ പുത്രന്റെ ഹിതമനുസരിച്ച് അവിടുത്തെ ഉപരി മഹത്ത്വ ത്തിനായി അവയെ വിനിയോഗിക്കും. എന്നാൽ ഈ പാരതന്ത്ര്യം ജീവിതാവസ്ഥയ്ക്ക് അനുയോജ്യമായ ചുമതലകളുടെ നിർവ്വഹണത്തിന് ഒരിക്കലും വിഘാതമാവുകയില്ല. ഉദാഹരണമായി താൻ അർപ്പിക്കുന്ന ദിവ്യബലികളുടെ പ്രാർത്ഥനാപരവും പരിഹാരപരവുമായ യോഗ്യത കൾ ഒരു പ്രത്യേകവ്യക്തിക്കുവേണ്ടി കാഴ്ചവയ്ക്കുവാൻ തന്റെ ജീവി താവസ്ഥയാലോ മറ്റുപ്രകാരത്താലോ കടപ്പെട്ടിരിക്കുന്ന ഒരു വൈദികന് അപ്രകാരം ചെയ്യാവുന്നതാണ്. എന്തുകൊണ്ടെന്നാൽ ഈ സമർപ്പണം ദൈവസ്ഥാപിതമായ ക്രമങ്ങൾക്കും ജീവിതാവസ്ഥയുടെ ചുമതല കൾക്കും വിധേയമാണ്.
ഈ ഭക്താഭ്യാസം വഴി ഒരേസമയം നാം ക്രിസ്തുവിനും പരിശുദ്ധകന്യകയ്ക്കും നമ്മെത്തന്നെ പ്രതിഷ്ഠിക്കുന്നു. ക്രിസ്തുനാഥൻ നമ്മോട് ഐക്യപ്പെടുവാനും നമ്മെ തന്നിലേക്കടുപ്പിക്കുവാനും തെര ഞ്ഞെടുത്ത ഉത്തമമായ മാർഗ്ഗമെന്നനിലയിൽ പരിശുദ്ധ കന്യകയ്ക്ക് നാം നമ്മെത്തന്നെ സമർപ്പിക്കുന്നു. അതുപോലെതന്നെ നമ്മുടെ അന്ത്യവും രക്ഷകനും ദൈവവുമെന്ന നിലയിൽ ക്രിസ്തുനാഥനു നാം നമ്മെ സമർപ്പിക്കുന്നു. നമ്മുടെ അസ്തിത്വത്തിനുപോലും നാം അവി ടുത്തോടു കടപ്പെട്ടവരാണല്ലോ.