പുരോഹിതൻ കുർബാനയിൽ, അപ്പവും വീഞ്ഞും പിതാവിന് കാഴ്ചവച്ചു, ആശീർവദിച്ചു, അവയുടെ മേൽ കൂദാശ വചനങ്ങൾ ഉച്ചരിക്കുന്ന നിമിഷം അവ ഈശോയുടെ തിരുശരീര രക്തങ്ങളായി രൂപാന്തരപ്പെടുന്നു. ഓരോ കുർബനയിലും ബലിയർപകൻ ക്രിസ്തു തന്നെയാണ്. പുരോഹിതൻ അവിടുത്തെ തെരെഞ്ഞെടുക്കപ്പെട്ട ഉപകരണം മാത്രം. അന്ത്യത്താഴ സമയത്തു അപ്പവും പാനപാത്രവുമെടുത്തു ഈശോ ചെയ്ത അതെ പ്രവർത്തിയാണിത്. സഭയിൽ, സഭയിലൂടെ (അഭിഷിക്തനായ പുരോഹിതനിലൂടെ) മാത്രമേ ഈ ‘വസ്തു ഭേദം’ (transubstantiation) സംഭവിക്കുകയുള്ളൂ. ദൈവത്തിന്റെ അത്യുമ്ദത്തമായ പ്രവർത്തിയുമാണിത്.
കാലഘട്ടങ്ങളുടെയും ആരാധനാക്രമങ്ങളുടെയും വലിയ വൈവിധ്യം ഒരു യാഥാർഥ്യമാണ്. എങ്കിലും, സത്താപരമായി മാറ്റമില്ലാത്ത ഒരു രൂപത്തിൽ ക്രൈസ്തവർ എക്കാലവും കുർബാന ആഘോഷിക്കുന്നു. ‘ഇത് എന്റെ ഓർമയ്ക്കായി ചെയ്യുവിൻ’ എന്ന കല്പനയാണ് കർത്താവിന്റെ കാൽവരി ബലിയുടെ സ്മരണ ആചരിച്ചു കൊണ്ട് നാം അർപ്പിക്കുന്ന ഓരോ ബലിയിലും നാം ശിരസ്സ് വഹിക്കുക. കുർബാനയിൽ ക്രിസ്തു യാഥാർത്ഥമായും നിഗൂഢമായും സന്നിഹിതനാക്കപ്പെടുന്നു. (CCC 1350, 1356)