പെൺകുട്ടികളെ ദൈവവിളിക്കനുസൃതമായി വളർത്തണമെന്ന് പാപ്പ

Fr Joseph Vattakalam
1 Min Read

ദൈവത്തിനെതിരായി ഉയർന്നു വരുന്ന പ്രത്യയശാ സ്ത്രങ്ങളും സ്ത്രീകളെ തരംതാഴ്ത്തിക്കാണുന്ന ഇന്നത്തെ ലോകപ്രവണതകളെല്ലാം ഉൾക്കൊണ്ട് സ്ത്രീകളെ അവരുടെ ദൈവവിളിക്കനുസരിച്ച് വിദ്യാഭ്യാസം നൽകണം.

പെൺകുട്ടികളെന്ന നിലയിൽ അവരുടെ ദൈവവിളി ക്കാവശ്യമായ സൗന്ദര്യത്തിലും പ്രൗഢിയിലും ആൺ – പെൺ ബന്ധങ്ങളിൽ ഉചിതമായ വ്യത്യാസത്തിലും മാത്രം വളർത്തിയാൽ മതിയാവില്ല. അവർ സഭയിലും സമൂഹത്തിലും പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങൾ വഹിക്കാൻ കടപ്പെട്ടവരാണ്

അനുദിന ജീവിതത്തിൽ ക്രിസ്തുവിലുള്ള വിശ്വാസത്തിൽ സന്തോഷത്തോടെ ജീവിക്കുന്ന തിനും സ്ത്രീകളെ ഉത്തരവാദിത്വമുള്ളവരും ഉത്സാഹവതികളുമായി മാറ്റുന്നതിലും വിദ്യാഭ്യാസം ഒഴിച്ചു കൂട്ടാനാവാത്ത പ്രാധാന്യമാണ് വഹിക്കുന്നത്. അങ്ങനെ സുവിശേഷത്തിൽ പറയുന്ന പ്രകാരമുള്ള ലോകം സൃഷ്ടിക്കുന്നതിൽ സ്ത്രീകളും പ്രധാന പങ്കു വഹിക്കുന്നു. ഗൈഡ്‌സിന്റെ അന്താരാഷ്ട്ര കോൺഫറസിൽ സംബന്ധിച്ച പ്രതിനിധികളെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കവെയാണ് പാപ്പ ഇക്കാര്യങ്ങൾ പറയുന്നത്.

Share This Article
error: Content is protected !!