ആത്മരക്ഷാ സാധിക്കുന്നതിന് മരിയ ഭക്തി ഏവനും ആവശ്യമെങ്കിൽ, പ്രത്യേകമാംവിധം പുണ്യ പൂർണ്ണതയിലേക്ക് വിളിക്കപ്പെട്ടവർക്ക് അതത്ത്യാവശ്യമെന്നത് യുക്തിയുക്തമത്രേ. നിത്യകന്യകയായ മറിയത്തോടു വലിയ ഐക്യവും അവളോടു വലിയ ആശ്രയബോധവും കൂടാതെ ഒരുവനും ക്രിസ്തുവുമായി ഐക്യം പ്രാപിക്കുവാനോ പരി ശുദ്ധാത്മാവിനോടു പരിപൂർണ്ണ വിശ്വസ്തത പാലിക്കുവാനോ കഴിയു മെന്ന് എനിക്കു തോന്നുന്നില്ല.
മറിയം മാത്രമേ മറ്റൊരു സൃഷ്ടിയുടെയും സഹായം കൂടാതെ ദൈവസമക്ഷം കാരുണ്യം കണ്ടെത്തിയുള്ളൂ (ലൂക്കാ 1:30). അന്നുമുതൽ അവൾ വഴി മാത്രമാണു മറ്റു സൃഷ്ടികൾ ദൈവതിരുമുമ്പിൽ കാരുണ്യം കണ്ടെത്തുന്നതും. ഭാവിയിലും എല്ലാവരും അവൾ വഴിതന്നെവേണം അതു സാധിക്കുവാൻ. മുഖ്യദൂതനായ ഗബ്രിയേൽ അഭി വാദനം അർപ്പിച്ചപ്പോൾ അവൾ കൃപാവരപൂർണ്ണയായിരുന്നു (ലൂക്കാ 1:28). അതിനുശേഷം പരിശുദ്ധാത്മാവ് അവളുടെമേൽ ആവസിച്ചുകൊണ്ട് അവിടുന്ന് അവളെ പൂർവ്വാധികം കൃപാവരപൂരിതയാക്കി (ലൂക്കാ 1:35). ഈ ദ്വിവിധപൂർണ്ണതയും അവൾ ദൈനംദിനം എന്നല്ല, അനുനിമിഷം വർദ്ധിപ്പിച്ചുകൊണ്ടിരുന്നു. അങ്ങനെ, അവൾ അഗ്രാഹ്യമാംവിധം കൃപാ വരപൂർണ്ണയായിത്തീർന്നു. തന്നിമിത്തം, അത്യുന്നതൻ അവളെ കൃപാവ രങ്ങളുടെ ഏക കാവൽക്കാരിയും വിതരണക്കാരിയുമായി നിയോഗിച്ചു. തനിക്കിഷ്ടമുള്ളവരെ അവൾ ശക്തരും ധന്യരും ശ്രേഷ്ഠരുമാക്കുന്നു. സ്വർഗ്ഗത്തിലേക്കുള്ള ഇടുങ്ങിയ വഴിയിലൂടെ അവൾതന്നെയാണ് അവരെ നയിക്കുക. പ്രതിബന്ധങ്ങൾ നിറഞ്ഞ ജീവിതത്തിന്റെ വാതായനത്തി ലൂടെ കടത്തി അവർക്ക് രാജകീയ സിംഹാസനവും കിരീടവും ചെങ്കോലും അവൾ നല്കുന്നു. ക്രിസ്തു എന്നും എവിടെയും മറിയത്തിന്റെ ഫലവും മകനുമാണ്. മറിയം എല്ലായിടത്തും ജീവന്റെ ഫലം പുറപ്പെടുവിക്കുന്ന യഥാർത്ഥ ജീവന്റെ വൃക്ഷവും ജീവന്റെ മാതാവുമാണ് “.
ദിവ്യസ്നേഹം നിക്ഷേപിക്കപ്പെട്ടിരിക്കുന്ന കനകക്കലവറയുടെ (ഉത്തമഗീതം 1:3) താക്കോൽ മറിയത്തെ മാത്രമാണു ദൈവം ഏല്പ്പിച്ചിരിക്കുന്നത്. പുണ്യപൂർണ്ണതയുടെ ഏറ്റവും നിഗൂഢവും വിശിഷ്ടവു മായ മാർഗ്ഗത്തിൽ പ്രവേശിക്കുവാനും മറ്റുള്ളവരെ ഈ മാർഗ്ഗത്തിലേക്കു നയിക്കുവാനുമുള്ള അധികാരം മറിയത്തിനുമാത്രമാണു നല്കപ്പെട്ടിരി ക്കുക. അവിശ്വസ്തയായ ഹവ്വായുടെ ഹതഭാഗ്യരായ മക്കൾക്കു ഭൗമിക പറുദീസായിൽ പ്രവേശനം നേടിക്കൊടുത്തതു മറിയമാണ്. അവർ സായാഹ്നങ്ങളിൽ ദൈവത്തോടൊത്ത് ഉലാത്തുകയും ശത്രുക്കളുടെ ആക്രമ ണങ്ങളിൽനിന്നു സുരക്ഷിതരായി കഴിയുകയും ചെയ്യുന്നു. മരണഭീതി
ഇല്ലാതെ അവർക്കവിടെ ജീവന്റെയും നന്മതിന്മകളുടെയും വൃക്ഷങ്ങളിൽനിന്നു മതിവരെ ഭുജിച്ചാനന്ദിക്കാം. നിറഞ്ഞുകവിഞ്ഞു കുതിച്ചുയരുന്ന ആ രമണീയമായ സ്വർഗ്ഗീയനദിയിൽനിന്ന് ആവോളം അവർ പാനം ചെയ്യുന്നു. മറിയമാണ് ആ ഭൗമിക പറുദീസാ, ആ ഭൗമികപറു ദീസായിൽനിന്നാണ് പാപികളായ ആദവും ഹവ്വയും പുറംതള്ളപ്പെട്ടത്. വിശുദ്ധിയിലേക്ക് ഉയർത്തുവാൻ അവൾ അഭിലഷിക്കുന്നവർക്കല്ലാതെ മറ്റാർക്കും അവിടെ പ്രവേശനമനുവദിക്കുന്നില്ല.
“സകല സമ്പന്നരും” (സങ്കീ 44:13) നിന്നിൽ അഭയം തേടും. വിശുദ്ധ ബർണ്ണാർദിന്റെ അഭിപ്രായമനുസരിച്ച്, സകലസമ്പന്നരും എല്ലാ കാലങ്ങളിലും, പ്രത്യേകിച്ച് ലോകാവസാനം അടുക്കുമ്പോൾ നിന്നിൽ ആശ്രയം തേടും. മറ്റുവാക്കുകളിൽ പറഞ്ഞാൽ കൃപാവരത്തിലും സുകൃ തത്തിലും സമ്പന്നരായ വലിയ വിശുദ്ധർ, തങ്ങൾ അനുകരിക്കേണ്ട ഏറ്റവും സമ്പൂർണ്ണയായ മാതൃകയായും, ആവശ്യത്തിൽ സഹായകയായും മറിയത്തെ എപ്പോഴും ദർശിക്കുവാനും, അവളോടു നിരന്തരം പ്രാർത്ഥിക്കുവാനും കഠിനമായി യത്നിക്കും.